Category: പേരാമ്പ്ര

Total 5337 Posts

നാട്ടിലെ പരിപാടികളിലെല്ലാം സജീവം, അപ്രതീക്ഷിതമായി മരണം; കായണ്ണയിലെ പ്രകാശന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ നാട്

കായണ്ണബസാർ: ആരോ​ഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായണ്ണ സ്വദേശി പ്രകാശന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടകാരും സഹപ്രവർത്തകരുമെല്ലാം. ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന പ്രകാശൻ ഇനിയില്ലെന്ന് ഉൾക്കൊള്ളാനാവുന്നില്ലാർക്കും. കായണ്ണ വാരിയൻമടത്തിൽ പ്രകാശനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ചത്. ആരോ​ഗ്യ പ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് പ്രകാശനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ നടത്തിയ പരിശോധനയിൽ

നാട്ടുമാവുകളെ സംരക്ഷിക്കാൻ ‘നാട്ടുമാമ്പാത’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; ആദ്യം പദ്ധതി നടപ്പിലാക്കുക നടുവണ്ണൂരിൽ

പേരാമ്പ്ര: അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ ‘നാട്ടുമാമ്പാത’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നടുവണ്ണൂർ പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. സമാനമായ പദ്ധതികൾ വിവിധ പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പിലാക്കി വരുന്നുണ്ട്.

പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് പഞ്ചായത്തിന് അയക്കൂ; 2,500 രൂപ പാരിതോഷികം

പേരാമ്പ്ര: പൊതുസ്ഥലത്തെ മാലിന്യം എന്നും ജനങ്ങള്‍ക്കും അധികൃതര്‍ക്കും തലവേദനയാണ്. പലപ്പോഴും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും പലരും ഇതൊന്നും ഉപയോഗിക്കാതെ തോന്നിയ ഇടങ്ങളിലാണ് വീട്ടു മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് പോവുന്നത്. എന്നാല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇനി തോന്നിയ ഇടത്ത് മാലിന്യം വലിച്ചെറിയാന്‍ സാധിക്കില്ല. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഗ്രാമപഞ്ചായത്തിനു മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങളെ

വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം, സമാനമായ രണ്ട് പരാതികളില്‍ പോക്‌സോ കേസ്; വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

കൊയിലാണ്ടി: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജ(50)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. മലയാളം അധ്യാപകനായ ഇയാള്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ട് കുട്ടികളുടെ പരാതിയിലാണ് നടപടി. ആദ്യം കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക്

വളയത്ത് മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം

വളയം: മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം. കല്ലുനിരയില്‍ മൂന്നാംകുനിയില്‍ രമേശന്‍ ആണ് മരിച്ചത്. പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. അമ്മ മന്തിക്ക്‌ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ ജീവനക്കാര്‍ വീടിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. കട്ടിലില്‍ മരിച്ച

ഫറോക്ക് ബിഇഎം യുപി സ്‌ക്കൂള്‍ വരാന്തയില്‍ രക്തം പരന്ന നിലയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി

ഫറോക്ക്: റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ബിഇഎം യുപി സ്‌ക്കൂളില്‍ രക്തക്കറ കണ്ടെത്തി. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു ക്ലാസ് മുറി, വരാന്ത, ശുചിമുറി എന്നിവിടങ്ങളില്‍ രക്തക്കറ കണ്ടത്. വരാന്തയുടെ ഒരു ഭാഗത്ത് രക്തം പരന്നൊഴുകിയ നിലയിലായിരുന്നു. സ്‌ക്കൂളിന്‌ ചുറ്റും പലയിടങ്ങളിലായി രക്കതക്കറ കണ്ടതോടെ പ്രധാനാധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ പി.ടി സൈഫുല്ല, ടി.പി ബാവ രഞ്ജിത്ത്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരി മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. തൈപ്പറമ്പത്ത് ശിവാനയാണ് മരിച്ചത്. പത്തൊന്‍പതു വയസ്സായിരുന്നു. ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.

താമരശ്ശേരിയില്‍ മസ്ജിദ് ഭൂമിയില്‍ നിന്നും വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമം; 30കിലോയോളം ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ നിന്നും അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിപറമ്പ് നായന്നൂര്‍മീത്തല്‍ അബുബക്കര്‍ (70), കുറ്റിക്കടവ് കാളാമ്പലത്ത് കെ.ടി അബ്ദുല്‍ കരീം (54) എന്നിവരാണ് പിടിയിലായത്. തലക്കുളത്തൂരില്‍ അന്നശ്ശേരി ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ഇവരുടെ

തൊഴില്‍ അന്വേഷകര്‍ എത്താന്‍ മറക്കല്ലേ..ആയിരത്തില്‍പ്പരം ഒഴിവുകളുമായി കൊയിലാണ്ടിയില്‍ ഇന്ന് സൗജന്യ തൊഴില്‍മേള

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് തൊഴില്‍ മേള. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോടും സംയുക്തമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വടകര എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി

മേപ്പയൂര്‍ കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു

മേപ്പയൂര്‍:ചാവട്ട് കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു. അറുമ്പത്തി നാല് വയസ്സായിരുന്നു. ഭാര്യ: രാധ കെ. (റിട്ട. സി.ഡി.പി.ഒ ) മക്കള്‍ : ധന്യ, ധനേഷ് സി കെ (സെക്രട്ടറി, ഡി.വെ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല , മാനേജര്‍ ശ്രീരാം ഫൈനാന്‍സ്, കൊയിലാണ്ടി) മരുമക്കള്‍: സുരേഷ് ബാബു (ചെങ്ങോട്ടു കാവ്), വിസ്മയ (കൂനം വള്ളിക്കാവ്) സഹോദരങ്ങള്‍: മീനാക്ഷി, പ്രഭാകരന്‍,

error: Content is protected !!