Category: പേരാമ്പ്ര
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം: വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala Lottery Results | Bhagyakuri | Akshaya AK-604 Result | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 604 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി മേപ്പയൂര്‍ ടൗണിലെ തകര്‍ന്ന ഓവുചാല്‍: ഇടപെടാതെ അധികൃതര്‍
മേപ്പയ്യൂര്‍: മേപ്പയൂര്‍ ടൗണിലെ ഓവുചാല്‍ തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ടൗണ്‍ ജംഗ്ഷനില്‍ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബാണ് തകര്‍ന്നിരിക്കുന്നത്.മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലമാണിത്. മഴ ശക്തി പ്രാപിക്കുന്നതോടെ ഓവുചാലില്‍ വെള്ളം നിറഞ്ഞ് ഫുട്പാത്തിന് സമവായി വന്നാല്‍ കൂടുതല്‍ അപകടം വരാനും സാധ്യത
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ ആനന്ദ് കെ ദാസി(23)നെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് സ്വദേശിയാണ്. ഞായറാഴ്ച രാവിലെ എട്ടു മണിവരെ ആനന്ദിനെ ക്യാമ്പസില്‍ കണ്ടതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 11 മണിയോടെയാണ് ആനന്ദിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്
ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി സ്വകാര്യ ബസിന്റെ കുതിപ്പ്; നടുവണ്ണൂരില്‍ ബസിന്റെ മത്സരയോട്ടമുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
നടുവണ്ണൂര്‍: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം കരുവണ്ണൂര്‍ ടൗണിലുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ റൂട്ടിലോടുന്ന അജ്വ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാവിലെ കരുവണ്ണൂര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ ഓടുന്ന മസാഫി ബസും അജ്‌വ ബസും ഒരേ ദിശയില്‍ വന്ന് സാമന്തരമായി റോഡില്‍
മേപ്പയൂര്‍ മേപ്പാട്ട് ആമിന അന്തരിച്ചു
മേപ്പയൂര്‍: മേപ്പാട്ട് ആമിന അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൊയ്തി മക്കള്‍: ഇബ്രായി, അബ്ദുറഹിമാന്‍, ആയിശ, ഖദീജ മരുമക്കള്‍: ഹമീദ്, സിദ്ധീഖ്, സാഹിറ, സൗദ. സഹോദരങ്ങള്‍: സി.കെ.ഇബ്രാഹിം (റിട്ട.ഫാറുഖ് കോളേജ്) മറിയം, പരേതരായ അബ്ദുള്ള, അമ്മത്, ഫാത്തിമ.
അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍
അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്‌നേഹയ്ക്ക് ആക്രമണം
നടന്‍ പൂജപ്പുര രവി അന്തരിച്ചു
ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ രീതിമാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.
ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു
പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു. സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് വിവിധ സ്ഥലങ്ങളിലായി കോടികളുടെ
റോഡ് പുനർനിർമ്മിച്ചപ്പോൾ മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്, ദുരിതത്തിലായി നൊച്ചാട് നിവാസികൾ
പേരാമ്പ്ര: റോഡ് പുനർനിർമ്മിച്ചതിന് ശേഷം മഴവെള്ളത്താൽ ദുരിതത്തിലായി നൊച്ചാട് അമ്പാളിത്താഴയിൽ നിവാസികൾ. ചേനോളി നൊച്ചാട് റോഡ് പുനർനിർമാണത്തിനുശേഷം മഴപെയ്തപ്പോൾ വെള്ളം ഒഴുകി വീടുകളിലെത്തുന്നതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പൊൻപറക്കുന്നിന്റെ മുകളിൽനിന്ന് റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് സമീപത്തെ വീടുകളിലെത്തി കെട്ടിനിൽക്കുന്ന സ്ഥാഹചര്യണ്ടായത്. കുനിയിൽ സുജീവൻ, പാറക്കണ്ടി കുഞ്ഞബ്ദുള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കെട്ടിനിന്ന വെള്ളം സജീവന്റെ വീട്ടുമുറ്റത്തുള്ള