Category: പേരാമ്പ്ര
മാലിന്യകൂമ്പാരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലത്തിലൂടെയാണ് കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും നടന്നു പോകുന്നത്; പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി
പേരാമ്പ്ര: പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര പഴയ മാര്‍ക്കറ്റ് എന്നും പഴയ മാര്‍ക്കറ്റാണെന്നും മലയോര മേഖലയില്‍ നിന്നു പോലും ആളുകള്‍ കച്ചവടത്തിനെത്തുന്ന പ്രധാന ഇടമാണിതെന്നും എന്നാല്‍ പഴയ കാലത്തിന്റെ ഓര്‍മകളുള്ള പൊത്താറായ കെട്ടിടങ്ങളും മാലിന്യകൂമ്പാരങ്ങളുമായാണ് പേരാമ്പ്ര മാര്‍ക്കറ്റ് നിലകൊള്ളുന്നതന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍
‘മെല്ലെ സ്‌കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ്
നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി,നാട്ടുക്കാര്‍ക്ക് എന്തിനും സമീപിക്കാവുന്ന വ്യക്തി, കാരയാട് തണ്ടയില്‍ താഴെയില്‍ സ്വദേശി അഷറഫ് വാവുള്ളാട്ടിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി
നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി അതായിരുന്നു നാട്ടുകാര്‍ക്ക് അഷറഫ് വാവുള്ളാട്ട് എന്ന വ്യക്തി,അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം തണ്ടയില്‍ താഴെ ഗ്രാമത്തിന്റെ നൊമ്പരമായി. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാര പക്ഷികളുടെയും വര്‍ണ്ണാഭമായ ഒരു ലോകം തന്നെ അഷറഫിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കായി എംഎല്‍എയുടെ പുസ്തക സമ്മാനം; തുറയൂര്‍ ബി ടി എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുസ്തക വിതരണം
പേരാമ്പ്ര: വായനാദിനാചരണത്തിനോടനുബന്ധിച്ച് തുറയൂര്‍ ബിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പുസ്തകങ്ങളുട വിതരണവും സ്‌കൂളില്‍ വെച്ച് നടന്നു. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷനില്‍ നിന്നും പി ടി എ വൈസ് പ്രസിഡന്റ് അഷ്‌റഫ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എന്‍എസ്എസ് ആന്‍ഡ് സ്‌കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍
സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അധ്യാപക ജോലി ചെയ്യാന്‍ യോഗ്യരാണോ? കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
കല്ലാച്ചി: കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യപക ഒഴിവ്. എച്ച്.എസ്.എസ്.ടി. ഇക്കണോമിക്‌സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ തസ്തികകളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. അഭിമുഖം ജൂണ്‍ 23ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
തളിപ്പറമ്പ് നാടുകാണിയില്‍ 300 ഏക്കറില്‍ പുതിയ മൃഗശാല; ഒരുങ്ങുന്നത് മലബാറിലെ ആദ്യത്തെ മൃഗശാല
തളിപ്പറമ്പ്: മലബാറിലെ ആദ്യത്തെ മൃഗശാലയ്ക്കായി ഒരുങ്ങി തളിപ്പറമ്പ് നാടുകാണി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്‌റ്റേറ്റിലാണ് പുതിയ മൃഗശാല ആരംഭിക്കുന്നത്. എം.ഗോവിന്ദന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു ശിവദാസ് ഉള്‍പ്പെടെയുള്ള ഉന്നത സംഘം ജൂണ്‍ 12ന് നാടുകാണി എസ്റ്റേറ്റ് സന്ദര്‍ശിച്ചിരുന്നു. നാടുകാണിയില്‍ 300 ഏക്കറിലധികം സ്ഥലത്താണ് എസ്‌റ്റേറ്റുള്ളത്. നിലവില്‍
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.6 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു; അഴിയൂര്‍ സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍, സ്വര്‍ണം ഒളിപ്പിച്ചത് രഹസ്യഭാഗത്ത്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി രണ്ടക്കിലയോളം സ്വര്‍ണമാണ് പിടികൂടിയത്. ഏതാണ്ട് ഒരു കോടി അറുപത് ലക്ഷത്തിലധികം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനി സ്വദേശി ഉനൈസ് ഹസന്‍, കാസര്‍ഗോഡ് എരിയാട് അബ്ദുള്‍ അസീസ് എന്നീ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് ഡിആര്‍ ഐ സ്വര്‍ണം പിടികൂടിയത്. സംശയം തോന്നിയ
പരിശോധനകൾ ഇനി കൂടുതൽ സ്മാർട്ടാകും; ആധുനിക ഉപകരണങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം കൂടുതൽ മികവോടെ പ്രവർത്തിക്കും. കാഴ്ച പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങൾ സജ്ജമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപതിയിലേക്ക് ഉപകരണങ്ങൾ കെമാറിയത്. അഞ്ച് ലക്ഷം രൂപ വിലയുള്ള ഓട്ടോ റിഫ്രാക്ടോ കിരട്ടോ
മുപ്പത്തിമൂന്ന് വർഷങ്ങൾക്കപ്പുറം വീണ്ടുമവർ മാഷും കുട്ട്യോളുമായി; ശ്രദ്ധേയമായി നടുവത്തൂർ നവീന കോളേജിലെ അധ്യാപക- വിദ്യാർത്ഥി സംഗമം
കീഴരിയൂർ: പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒത്തുകൂടി നടുവത്തൂർ നവീന കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ഹൃദയാദരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 1989-90 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയത്. സർക്കാർ , എയിഡഡ് വിദ്യാലയങ്ങളിൽ പൂർവ്വാധ്യാപക – വിദ്യാർത്ഥി സംഗമം പതിവുകാഴ്ചയാണ്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇത്തരം കൂടി