Category: പേരാമ്പ്ര
സംസ്ഥാനത്ത് ജൂണ്‍ 27ന് വിദ്യാഭ്യാസ ബന്ദ്
കൊച്ചി: ജൂണ്‍ 27ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത്-എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേയുണ്ടായ പൊലീസ്
മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്
വടകര: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേപ്പയില്‍ കുട്ടോത്താണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു വാര്‍ത്തകള്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ കെ.വിദ്യ ഒളിച്ചത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. ആവളയിലെ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്
സംസ്ഥാനത്ത് നാളെ എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ് (23/06/2023)
കോഴിക്കോട്: നാളെ (2023 ജൂൺ 23 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്ന് എ.ബി.വി.പി നടടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത് എന്നും എ.ബി.വി.പി അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്ക് വിടുപണി ചെയ്യുന്ന പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെയുമാണ്
കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും നൊച്ചാട് സ്വദേശിയായ കാമുകനും അറസ്റ്റില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍
Kerala Lottery Results | Karunya Plus Lottery KN-475 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-468 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി നിന്നുപോയി; പിന്നാലെ തീ ആളിപ്പടര്‍ന്നു; കോട്ടയം തോട്ടയ്ക്കാട് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. മല്ലപ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് കാലി ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്കാണ് തീപിടിച്ചത്. അപകടം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ ക്യാമ്പിന്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. എന്നാല്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോരുന്നത്
പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ
മേപ്പയ്യൂർ: പ്രവാസികളുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ. രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രവാസി
നൈസായി ഗുഡ്‌സ് ഓട്ടോയില്‍ കയറി, ചാക്കെടുത്ത് പുറത്തിട്ടു; ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമറച്ചു- എലത്തൂരില്‍ നിന്നും കല്ലുമ്മക്കായ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
എലത്തൂര്‍: എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച അര്‍ധരാത്രി എഴുപത് കിലോ കല്ലുമ്മക്കായ അടങ്ങിയ ചാക്കും ബുധനാഴ്ച രാത്രി അന്‍പത് കിലോയുടെ ചാക്കുമാണ് മോഷ്ടാവ് കൊണ്ടുപോയത്. പന്ത്രണ്ട് മണിയോടെ ആക്ടീവ സ്‌കൂട്ടറില്‍ ഇവിടെ എത്തിയ മോഷ്ടാവ് ഓട്ടോയില്‍ കയറി ചാക്ക് പുറത്തിട്ട് അത് സ്‌കൂട്ടറിലേക്ക് കയറ്റി കൊണ്ടുപോകുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍
വായനാപക്ഷാചരണം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘അക്ഷരമതില്‍’ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: അക്ഷര പഠനത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയാറാക്കിയ ‘അക്ഷരമതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഭാഷാവേദിയും എന്‍.എസ്.എസും സംയുക്ത്മായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് അക്ഷരമതില്‍ വിന്യസിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ദിവസങ്ങളായുള്ള പരിശ്രമം, അക്ഷര രൂപകല്പന, നിര്‍മ്മാണം, വിന്യാസം തുടങ്ങിയവ പഠന പ്രവര്‍ത്തനങ്ങളായി മാറി. അക്ഷരത്തില്‍ നിന്നുള്ള അകല്‍ച്ചയെ പ്രതിരോധിക്കുക, അക്ഷരങ്ങളോട് അടുക്കുക