Category: പേരാമ്പ്ര

Total 5334 Posts

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സാരിരുന്നു. ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാമ്പിരികുന്ന് ഇടം ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മക്കള്‍: സുരേഷ്, സുനി, സുമ. മരുമക്കള്‍: സിനി, ബബിത, ഷാജി പേരാമ്പ്ര. സഹോദരങ്ങള്‍:

പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്, ഗതാഗതം തടസപ്പെട്ടു

വെള്ളിയൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപം അരിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടു കൂടിയാണ് അപകടം നടന്നത്. പശ്ചിമബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ മറിയുകയായിരുവെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ

ത്യാഗസ്മരണയില്‍ പേരാമ്പ്രയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

പേരാമ്പ്ര: ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍നടന്ന ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍ മുനീര്‍ ദാരിമി നരിപ്പറ്റ, പേരാമ്പ്ര സലഫി ജുമാ മസ്ജിദില്‍ ജൗഹര്‍ അയനിക്കോട്, പേരാമ്പ്ര മസ്ജിദുന്നൂറില്‍ ഷാക്കിര്‍ വേളം, പേരാമ്പ്ര ജബലുന്നൂര്‍ മസ്ജിദുശിഹാബല്‍ പി.എം. കോയ മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്ര സിറാജുല്‍ഹുദാ ജുമാ

ചക്കിട്ടപാറയിലെ മുതിർന്ന സിപിഎം നേതാവ് ആർ. രവീന്ദ്രൻ വിടപറഞ്ഞിട്ട് ഒരാണ്ട്; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതിർന്ന സിപിഎം നേതാവായിരുന്ന ആർ. രവീന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടി സിപിഎം ജില്ല സെക്രട്ടറിയറ്റ് മെമ്പർ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ജയേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.സി സുരാജൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ

ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം

നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.

ജല ജീവൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് റോഡ് ചളി കുളമായി; അരിക്കുളത്ത് യാത്രക്കാർ ദുരിതത്തിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ജല ജീവൻ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നതിനാൽ പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളികുളമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പല ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റത്ത സാഹചര്യമാണെന്നും ഇതുകാരണം രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത

സെന്റ്.ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ ക്ലാസ്

ചക്കിട്ടപാറ: സെന്റ്.ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ അമിത ഫോൺ ഉപയോഗവും ലഹരിയ്ക്ക് അടിപ്പെടുന്നതും ,രക്ഷിതാക്കൾ അറിയേണ്ടതെന്തെല്ലാം എന്ന വിഷയത്തെക്കുറിച്ച് സീനിയർ പോലീസ് ഓഫീസർ രംഗിഷ് കടവത്ത് ക്ലാസ് നയിച്ചു. മാതാപിതാക്കൾ തന്നെയാണ് മക്കളെ ശ്രദ്ധിക്കേണ്ടതെന്നും, തെറ്റ് തെറ്റാണെന്ന് പറയാനും തങ്ങളുടെ കൈയ്യിലെ തെറ്റ് ഏറ്റെടുക്കാനും തയ്യാറാകുമ്പോൾ മാത്രമാണ് നമ്മൾ

ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍; പേരാമ്പ്രയിലെ വിവധ പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം

പേരാമ്പ്ര: ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. അറബിമാസം ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പേരാമ്പ്രയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകല്‍ ഇസ്മായേലിനെ ദൈവ കല്‍പ്പനപ്രകാരം

കീഴരിയൂര്‍ വടക്കുംമുറിയില്‍ തച്ചപുതിയോട്ടില്‍ നാരായണന്‍ അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ:പുഷ്പ. മക്കള്‍: ബാബു, ബാലു, ബബീഷ്. മരുമക്കള്‍: ഷിജി, ജിന്‍ഷ. സഹോദരങ്ങള്‍: ദാമോദരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതരായ കുഞ്ഞിക്കാരന്‍, ബാലകൃഷ്ണന്‍. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ അധ്യാപകന്‍ പകര്‍ന്ന ആത്മവിശ്വാസം കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാസ്മരികത; സുബൈര്‍ അരിക്കുളത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന മാഷിന്റെ പ്രോത്സാഹനം, അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു’. കെ.എ.എസ് ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അരിക്കുളം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളില്‍ ചിലതാണിത്. പഠനത്തില്‍ അത്രയധികം മികവ് പുലര്‍ത്താതിരുന്ന ഒരു കാലഘട്ടത്തില്‍ ഉള്ളു തുറന്ന് പ്രോത്സാഹനം നല്‍കിയ തന്റെ

error: Content is protected !!