Category: പേരാമ്പ്ര

Total 5330 Posts

കനത്തമഴ: പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപം ലൈനിന് മുകളില്‍ മരം മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു

പേരാമ്പ്ര: ശക്തമായി തുടരുന്ന മഴയില്‍ പേരാമ്പ്രയില്‍ മരം ലൈനില്‍ വീണ് പോസ്റ്റ് മറിഞ്ഞു. പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപമാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെയോടെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റുകയും പോസ്റ്റ് പുനസ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.  

ദുരിതപ്പെയ്ത്ത്; കോഴിക്കോട് ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്, വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത, മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ തുടരുന്ന മഴ ഇന്നും ശക്തമായി തുടരും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന കനത്ത മഴയില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംഭവിച്ചത്. പലയിടത്തും വീടുകള്‍ തകരുകയും കടല്‍ പ്രക്ഷുബ്ധമാവുന്ന സാഹചര്യവും ഉള്‍പ്പെടെ ഉണ്ടായി. വടക്കന്‍

ജില്ലയില്‍ കനത്തമഴ; രണ്ട് ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു, കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പലയിടത്തും വ്യാപകനാശം. കായണ്ണ വില്ലേജ് കരികണ്ടന്‍പാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാഴയില്‍ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളില്‍

‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം

നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ. ‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ദുരിതം; മന്ദങ്ങാപറമ്പത്ത് – പാറ കുളങ്ങര – ഊരള്ളൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യം

അരിക്കുളം: മന്ദങ്ങാപറമ്പത്ത് – പാറക്കുളങ്ങര- ഊരള്ളൂര്‍ റോഡില്‍ പുതിയ ബസ് സര്‍വീസ് അനുവദിക്കണമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പ്രവര്‍ത്തക സമിതി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ദുരിതത്തിലാണെന്നും ഈ റൂട്ടില്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് അരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അരിക്കുളം പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാറ കുളങ്ങര. ഇവിടേയ്ക്ക്

കനത്ത മഴ: കാളങ്ങാലി വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, ഡിവൈഎഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റി

കൂരാച്ചുണ്ട്: കനത്ത മഴയെതുടര്‍ന്ന് കാളങ്ങാലി വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. ഇന്നലെയാണ് സംഭവം. കാളങ്ങാലി നാല് സെന്റ് കോളനിയിലെ കബീര്‍ പഴേരിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റിയിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ തെങ്ങ് സ്ഥലത്ത് നിന്ന് മുറിച്ചു മാറ്റി. മരം വീണതിനെ തുടര്‍ന്ന് വീടിന്റെ അടുക്കളയും കുളിമുറിയും തകര്‍ന്നിട്ടുണ്ട്.

പ്ലസ് വണ്‍ പഠനത്തിന് മതിയായ സീറ്റില്ലാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പേരാമ്പ്ര എ.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

പേരാമ്പ്ര: പ്ലസ് വണ്‍ മുന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും ജില്ലയില്‍ ആയിരണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ നടന്ന മാര്‍ച്ച് എഇഒ ഓഫീസിനു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായ

കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്

ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്. മഴ കനത്തതിനാലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം,

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ആറിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

പെരുവണ്ണാമൂഴി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; നാല് ഷട്ടറുകളും തുറന്നു, കുറ്റ്യാടി പുഴയോരത്ത് ജാഗ്രത

പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം റിസോര്‍വറിന്റെ ജലനിരപ്പു ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചൊവ്വാഴ്ച രാവിലെ 38.8 മീറ്ററായിരുന്ന ജലനിരപ്പ് വൈകിട്ട് 38.44 മീറ്ററായി ഉയര്‍ന്നതോടെയാണ് വെള്ളം ഒഴുകിത്തുടങ്ങിയത്. കക്കയം ഡാമില്‍ നിന്നു വൈദ്യുത ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെളളം പെരുവണ്ണാമൂഴി ഡാമിലേക്കാണു എത്തിച്ചേരുന്നത്. കക്കയം ഡാം വൃഷ്ടി പ്രദേശത്ത് മഴയില്‍ ജലത്തിന്റെ അളവ്

error: Content is protected !!