Category: പേരാമ്പ്ര
ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു
ചെറുവണ്ണൂര്‍: എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇ.എം നാരായണന്‍ ചെട്ട്യാര്‍ (പേരാമ്പ്ര ഫാഷന്‍ സെന്റര്‍ സ്ഥാപകന്‍) മക്കള്‍: ഇ.എം ചന്ദ്രന്‍ (എമ്പയര്‍ ഫാഷന്‍ സെന്റര്‍) ഇ.എം സുലോചന (പേരാമ്പ്ര) ഇ . എം. തങ്കം (മണിയൂര്‍) ഇ എം. ഷീലാ പ്രേമാനന്ദന്‍ (പേരാമ്പ്ര) ഇ.എം. ഷെര്‍ലി
”പേടിക്കാതെ ജോലി ചെയ്യാവുന്ന സാഹചര്യമുണ്ടാകണം, 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം” പൊലീസ് ചികിത്സയ്ക്കായി കൊണ്ടുവന്നയാള്‍ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
പേരാമ്പ്ര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി ഡോ. വന്ദന ദാസ് വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ വൈദ്യപരിശോധനകള്‍ക്കായി പ്രതികളെ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് വെയ്ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വം പൂര്‍ണമായും ഇതു മാത്രം
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-479 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന പന്തിരിക്കര സ്വദേശി കുഴഞ്ഞ് വീണു മരിച്ചു
പന്തിരിക്കര: പാലേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ പന്തിരിക്കര മീത്തല്‍ വിനോദ് (വിനു പാത്തിക്കല്‍) കുഴഞ്ഞ് വീണു മരിച്ചു. നാല്‍പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ കണാരന്‍ മാതാവ്: പരേതയായ നാരായണി ഭാര്യ: വിജിന മക്കള്‍: അബുജം വിനോദ് (പടത്തുക്കടവ് ഹോളിഫാമിലി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ഋഷി വിനോദ് സഹോദരങ്ങള്‍: വിനീത (തോടത്താംക്കണ്ടി), വിജില (എരവട്ടൂര്‍)
കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴില്‍ സ്‌കൂള്‍ ബസ് താഴ്ന്നു
കൂത്താളി: കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴിയില്‍ സ്‌കൂള്‍ ബസ് താഴ്ന്ന് അപകടം, വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍. കൂത്താളി എയുപി സ്‌കൂളിന്റെ ബസ്സാണ് കുഴിയില്‍ താഴ്ന്നത്. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം. മഹിമയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കൂത്താളി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ് കരിമ്പിന്‍ മൂലയില്‍ വച്ച് ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടാനായ് എടുത്ത
കൂത്താളി കരിമ്പില മൂലയില്‍ കെ.എം.അപ്പുക്കുട്ടി അന്തരിച്ചു
കൂത്താളി: കൂത്താളി കരിമ്പില മൂലയില്‍ കെ.എം അപ്പുക്കുട്ടി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. പരേതരായ ഗോപാലന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില. മരുമക്കള്‍: ബാബുരാജ് കല്ലിങ്കല്‍ (ചെമ്പ്ര), രനീഷ് (മുളിയങ്ങല്‍). സഹോദരങ്ങള്‍: കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍, മീനാക്ഷി അമ്മ, കാര്‍ത്ത്യായനി അമ്മ, കെ.എം കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ നാരായണി അമ്മ,
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (20-07-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ലക്ഷ്മി ഡോ.ജസ്ന കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല
കടിയങ്ങാട്- പെരുവണ്ണാമൂഴി പാതയില്‍ കുടിവെള്ളപൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരാതി
കടിയങ്ങാട്: കടിയങ്ങാട് കുടിവെള്ള വിതരണത്തിന്റെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ കടിയങ്ങാട് എല്‍.പി.സ്‌കൂള്‍ റോഡ് കവാടത്തിലാണ് പൈപ്പ് പൊട്ടി ഗര്‍ത്തം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ യാത്ര ചെയ്യുന്ന ഇവിടെ വേണ്ടത്ര സുരക്ഷാവേലിയോ അപായ സൂചക ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നു. തെരുവ് വിളക്കുകള്‍
വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം; കക്കയത്തേക്ക് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന് നാട്ടുകാര്‍
പേരാമ്പ്ര: കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയത്തേക്ക് ബസ് സര്‍വ്വീസ് നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാര്‍. നേരത്തെ ഏഴ് ബസ് സര്‍വ്വീസുണ്ടായിരുന്ന ഇവിടെ നിലവില്‍ രണ്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കക്കയം-തലയാട്- കോഴിക്കോട് പാതയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇപ്പോള്‍ ബസ് സര്‍വീസില്ല. ബസുകള്‍ പലതും തലയാട്
കണ്ണൂര്‍ കാട്ടാമ്പള്ളി ബാറിലെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയില്‍
കണ്ണൂര്‍: കാട്ടാമ്പള്ളി ബാറില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ജിം നിഷാം എന്നറിയപ്പെടുന്ന നിഷാമാണ് പോലീസിന്റെ പിടിയിലായത്. ചിറയ്ക്കല്‍ കീരിയാട് സ്വദേശിയായ റിയാസിനെയാണ് കഴിഞ്ഞ വ്യാഴായ്ച്ച ബാറില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ അഴീക്കോട് വെച്ച് മയ്യില്‍ പോലീസ് പിടികൂടുകയായിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്ക് തര്‍ക്കത്തെ