Category: പേരാമ്പ്ര
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിച്ചു; വാഹനങ്ങള്‍ പോവേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര – കൂരാച്ചുണ്ട് റോഡില്‍ ജല അതോറിറ്റിയുടെ ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും റിസ്റ്റോറേഷന്‍ പ്രവൃത്തിയും നടക്കുന്നതിനാല്‍ ആഗസ്റ്റ് നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന ചെറിയ വാഹനങ്ങള്‍ കോടേരിച്ചാല്‍
ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുവിന് പുതുജീവന്‍ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ഒരുമാസം പ്രായമായ പശുക്കുട്ടിയ്ക്ക് പുനര്‍ ജീവന്‍ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന. കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ ഇട്രോംപൊയില്‍ വിജീഷിന്റെ പശുവിനെയാണ് അഗ്നി സേന രക്ഷപ്പെടുത്തിയത്. 45 അടി താഴ്ചയുളള കിണറിന് ആള്‍മറയോ വേലിയോ ഉണ്ടായിരുന്നില്ല.പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീവന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍
‘എന്റെ സംരംഭം നാടിന്റെ അഭിമാനം’; മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല
മേപ്പയൂര്‍: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും ജില്ലാ വ്യവസായ കേന്ദ്രവും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് എന്റെ സംരഭം
യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ ട്രാന്‍സ്‌ഫോമര്‍: നടപ്പാതയിലെ ട്രാന്‍സ്‌ഫോമറിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍
കൂത്താളി: യാത്രക്കാര്‍ക്ക് ഭീഷണിയായി കൂത്താളി രണ്ടേ ആറിലെ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍. നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവിടെ അപകട മേഖല ബോര്‍ഡും സുരക്ഷാ വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂത്താളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ രണ്ടേ ആറില്‍ ഡേമാര്‍ട്ടിന് സമീപമാണ് നടപ്പാതയില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് പോലും കൈയെത്തുന്ന അകലം മാത്രമേ റോഡില്‍ നിന്ന് ട്രാന്‍സ്‌ഫോമറിനടുത്തേക്കുള്ളു.
അംഗനവാടികള്‍ ഇനി കളറാകും; ചങ്ങരോത്തെ മൂന്ന് അംഗനവാടികള്‍ ക്രാഡില്‍ നിലവാരത്തില്‍
പേരാമ്പ്ര: അങ്കണവാടികള്‍ നവീകരിക്കുന്ന പദ്ധതിയായ ക്രാഡില്‍ അംഗനവാടികള്‍ ചങ്ങരോത്തും നിലവില്‍ വന്നു. ചങ്ങരോത്ത് കുന്നശ്ശേരിയിലെ നവീകരിച്ച അംഗനവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു. പഞ്ചായത്തിലെ മൂന്ന് അംഗനവാടികളാണ് ക്രാഡില്‍ നിലവാരത്തില്‍ ഉയര്‍ത്തിയത്. അംഗനവാടികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഭക്ഷണത്തിന്റെയും നിലവാരം ഉയര്‍ത്തുക, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ക്രാഡില്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-59 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-59 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
കുരുന്നു കുട്ടികള്‍ക്കൊരു സമ്മാനം; ജലജീവന്‍ മിഷന്റെ ഭാഗമായി ചക്കിട്ടപ്പാറയിലെ മുഴുവന്‍ അംഗനവാടി കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ കൈമാറി
പേരാമ്പ്ര: ജലജീവന്‍ മിഷന്റെ ഭാഗമായി സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ചക്കിട്ടപ്പാറയിലെ അംഗനവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കമ്മ്യൂണിറ്റി ഹാളില്‍ വെച്ച നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടിയിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ കൈമാറിയത്. 300 ബാഗും 300 പഠനബുക്കുമാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍
‘കുട്ടിക്കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര’; വിമാന യാത്രയ്‌ക്കൊരുങ്ങി പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍
പേരാമ്പ്ര: മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറന്നുയരുന്നത് സ്വപനം കണ്ട് അവര്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് ഈമാസം 16ന് വിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുന്നത്. സ്‌കൂളിലെ ആറ് കുട്ടികളും അഞ്ച് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 25 അംഗസംഘമാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുക. നിയമസഭാമന്ദിരവും മാജിക് പ്ലാനറ്റ്, മൃഗശാല തുടങ്ങി
കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു
കൈതക്കല്‍: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍. മക്കള്‍: ജാനു കരുവന്നൂര്‍, ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സി.പി.ഐ.എം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് മെമ്പര്‍), സന്തോഷ് (സി.പി.ഐ.എം കൈതക്കല്‍ ബ്രാഞ്ച് മെമ്പര്‍), മനോജ് പി.എം (സി.പി.ഐ.എം നൊച്ചാട് നോര്‍ത്ത് എല്‍.സി അംഗം). മരുമക്കള്‍: ചന്ദ്രന്‍ കരുവന്നൂര്‍, പരേതയായ റീന
വന്യമൃഗങ്ങളില്‍ നിന്നും വേണം സംരക്ഷണം; ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ ഇരുപത്തിരണ്ട് കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഹങ്ങിങ് ഫെന്‍സിങ് സ്ഥാപിച്ചു