Category: പേരാമ്പ്ര

Total 5472 Posts

കുഞ്ഞമ്മദ് മാസ്റ്റർക്ക് രണ്ടാമൂഴം; വീണ്ടും സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി

പന്തിരിക്കര: സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ്‌ എം.കുഞ്ഞമ്മദ് മാസ്റ്റർ ഏരിയാ സെക്രട്ടറിയാകുന്നത്. എം.കുഞ്ഞമ്മദ് മാസ്റ്റർ, എന്‍.കെ രാധ, എം.കെ നളിനി, എൻ.പി ബാബു, കെ.വി കുഞ്ഞി കണ്ണൻ, കെ.ടി രാജൻ, സി.കെ ശശി, ടി.പി കുഞ്ഞനന്തൻ, കെ.കെ രാജൻ, കെ.സുനിൽ, കെ.കെ ഹനീഫ, പി

വരുന്നു പേരാമ്പ്ര ചക്കിട്ടപ്പാറയിൽ കടുവ സഫാരി പാർക്ക്; ഡിപിആർ ആറുമാസത്തിനുള്ളിൽ, ബയോളജിക്കൽ പാർക്ക് ഒരുക്കുന്നത് 125 ഹെക്ടറോളം സ്ഥലത്ത്

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനാണ് ഇതിനുള്ള കരാർ ലഭിച്ചത്. 64 ലക്ഷം രൂപയ്ക്കാണ് ടെൻഡർ ഏറ്റെടുത്തത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്താണ് പാർക്ക് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് വേണ്ടി കണ്ടെത്തിയത്.

രജിസ്‌ട്രേഷൻ നടത്താതെ സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ചത് നാലു വർഷത്തോളം; നിയമലംഘനത്തിനുള്ള പിഴ അടച്ചത് വ്യാജന് പകരം യഥാർത്ഥ ഉടമ, ഒടുവില്‍ ആവള സ്വദേശി പിടിയിൽ

പേരാമ്പ്ര: രജിസ്‌ട്രേഷന്‍ നടത്താതെ വാഹനത്തിന് സ്വന്തമായി നമ്പറിട്ട് നാലുവര്‍ഷത്തോളമായി ഓടിച്ച ആവള സ്വദേശി പോലീസ് പിടിയില്‍. എടപ്പോത്തില്‍ മീത്തല്‍ ലിമേഷ് ആണ് പിടിയിലായത്. നാലുവര്‍ഷം മുമ്പാണ് ലിമേഷ് സുസുക്കിയുടെ സ്‌കൂട്ടി വാങ്ങിയത്. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎല്‍ 56 ക്യൂ 9305 എന്ന നമ്പറിട്ട് വാഹനം ഓടിക്കുകയായിരുന്നു. മാത്രമല്ല

മാലിന്യമുക്തം നവകേരളം: മികച്ച ഹരിത വിദ്യാലയങ്ങൾക്ക് അവാര്‍ഡുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പേരാമ്പ്ര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ എല്ലാ വിദ്യാലയങ്ങളും ജനുവരി 26ഓടെ ഹരിത വിദ്യാലയമാക്കുമെന്നും മികച്ച വിദ്യാലയങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അവാർഡ് നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അറിയിച്ചു. പഞ്ചായത്തുകളിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലോക്ക് ശിൽപശാലയിലായിരുന്നു പ്രഖ്യാപനം. പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ ഇന്ന്

പേരാമ്പ്രയിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വിദ്യാർത്ഥിനിക്ക് പരിക്ക്

പേരാമ്പ്ര: വിദ്യാർത്ഥികൾ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ഇന്ന് രാവിലെ 9 മണിയോടെ പേരാമ്പ്ര മാർക്കറ്റ് സ്‌റ്റോപ്പിൽ വെച്ചാണ് സംഭവം. ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുന്നതിനിടെ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന അദ്‌നാൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് എടുത്തപ്പോൾ വീണ വിദ്യാർത്ഥിനി

സ്വകാര്യ ബസുകളുടെ അമിതവേഗം തടയും, അനധികൃത പാർക്കിങ്ങുകൾക്കെതിരെയും നടപടി; പേരാമ്പ്ര ബസ് സ്റ്റാന്റിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിൽ പൊലീസ് എയ്ഡ് പോസ്റ്റ് നിർമ്മിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്ര ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ഇടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ

പ്രതിരോധം കളരിയിലൂടെ; ‘യോദ്ധാവ്’ പദ്ധതിയുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ

പേരാമ്പ്ര : പ്രതിരോധം കളരിയിലൂടെ എന്ന ലക്ഷ്യവുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി യോദ്ധാവ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി ജംഷീദ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 133 കേഡറ്റുകൾക്കായാണ് ആദ്യഘട്ടം കളരി പരിശീലനം നൽകുന്നത്. കടത്തനാട് ചേകോർ കളരി സംഘത്തിലെ മുഖ്യപരിശീലകരായ

പേരാമ്പ്ര ബൈപ്പാസിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നു; ഓട്ടോ ഡ്രൈവറുടെ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം

പേരാമ്പ്ര: പേരാമ്പ്രയിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. രാവിലെ 9.30ഓടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. എകരൂലിൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ടാങ്കറിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വാതകം ചോരുന്നത് കണ്ടത്. മെയിൻ വാൽവിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഉടനെ ഫയർ

പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച കേസ്; തിരുവള്ളൂർ സ്വദേശി അറസ്റ്റിൽ, പ്രതി പിടിയിലായത് വടകരയിൽ നിന്ന്

പേരാമ്പ്ര: എരവട്ടൂർ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവള്ളൂർ വെള്ളൂക്കര റോഡിൽ മേലാംകണ്ടി മീത്തൽ ” നൈറ്റി ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജിൻ്റെ കീഴിലുള്ള സ്ക്വാഡ്

പേരാമ്പ്ര എടവരാട് സ്വദേശിനിയായ പന്ത്രണ്ടുകാരി കുഴഞ്ഞുവീണു മരിച്ചു

പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണില്‍ ആയിഷ മെഹ്‌റിന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പില്‍ ജംഷീറയുടെ ഏകമകളാണ്. ഏറെനാളാണ് എടവരാട് കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആറുമണിയോടെ മരണപ്പെടുകയായിുന്നു. തലച്ചോറിലെ നീര്‍വീക്കവും രക്തം കട്ടപ്പിടിച്ചതുമാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

error: Content is protected !!