Category: പ്രാദേശിക വാര്‍ത്തകള്‍

Total 13049 Posts

വയനാടിനായി കൈകോർക്കാൻ അതിഥിതി തൊഴിലാളിയും; വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബം​ഗാൾ സ്വദേശി തന്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിന് വേണ്ടി കൈകോർക്കാൻ ഇതരസംസ്ഥാന തൊഴിലാളികളും മുന്നോട്ട് വരുന്നു. വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബം​ഗാൾ സ്വദേശി സുബദീപ് മണ്ഡൽ തന്റെ ചെറിയ സമ്പാദ്യം വയനാടിനായി കൈമാറി. സുബദീപിന് തുക ആരെ ഏൽപ്പിക്കണം എന്നറിയില്ലായിരുന്നു. അതിനാൽ ഇന്നലെ രാത്രി ഈ യുവാവ് വടകരയിലെ കേളുഏട്ടൻ മന്ദിരത്തിൽ എത്തി. ഈ സമയം അവിടെ യോ​ഗം

വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു; പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി വയനാടിനായി നൽകുന്നത് സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക

പേരാമ്പ്ര: വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു. ഇത് നമുക്കോരോരുത്തർക്കും അഭിമാനമാണ് . പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി നൈപുണ്യ വയനാടിനായി നൽകുന്നത് തന്റെ സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക. നൈപുണ്യ സ്വന്തമായെടുത്ത തീരുമാനമാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നത്.തങ്ങളോട് ഇത് മകൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. വെങ്ങപ്പറ്റ ജി.എച്ച് എസിൽ

പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നു; ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്ത് മറ്റൊരു രീതിയിൽ പുറത്ത് പ്രചരിക്കുന്നത് ലീ​ഗിലെ ​ഗ്രൂപ്പ് കളികൊണ്ടെന്ന് കൗൺസിലർ

പയ്യോളി: പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ ലീ​ഗ് നേതൃത്വത്തിന് കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നുവെന്ന് വാർഡ് കൗൺസിലർ സി സുജല. കോട്ടക്കൽ ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്താണ്. അതാണ് തന്റെ രാജിക്കത്തായി പ്രചരിക്കുന്നതെന്ന് സുജല വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തന്റെ വാർഡിലെ വികസനത്തിനായി സമർപ്പിച്ച പദ്ദതികൾ ന​ഗരസഭയിൽ പാസാകുന്നില്ല. ഇന്ന്

ദേശീയ ജൂനിയർ കിക്ക് ബോക്സിങ്; കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കും

വില്യാപ്പള്ളി: ദേശീയ ജൂനിയർ കിക്ക് ബോക്സിങിൽ കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കാനിറങ്ങുന്നു. കഴിഞ്ഞമാസം കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേ ഡിയത്തിൽ നടന്ന 12-ാമത് സം സ്ഥാന കിക്ക് ബോക്സിങ് ഫു ൾ കോൺടാക്ട് വിഭാഗം ചാമ്പ്യ ൻഷിപ്പിൽ സ്വർണ മെഡൽ നേ ടിയാണ് സിനാൻ ദേശീയതലത്തിലേക്ക്

സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം; കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2023-24ലെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി

കൂരാച്ചുണ്ട്: കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2023 – 24 വര്‍ഷത്തെ പുരുഷ വിഭാഗത്തില്‍ മികച്ച സീനിയര്‍ ഫുട്ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടിയും കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചൊവ്വാഴ്ച കൊച്ചിയില്‍

‘വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നല്‍കി തിക്കോടി സ്വദേശി സുജേഷ്‌

തിക്കോടി: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് എന്‍ട്രി ആപ്പ് അക്കാഡമിക് ഹെഡ്ഡും തിക്കോടി പുറക്കാട് സ്വദേശിയുമായ സുജേഷ് പുറക്കാട്. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭവാന നല്‍കിയെന്ന് സുജേ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ഒരുകൂട്ടം

വിലങ്ങാട് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി; ഒരു വീട് തകർന്നു, പുറംലോകമറിയാൻ വൈകി

വാണിമേൽ: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടിയ സമയത്ത് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി. ഒരുവീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടു ഭാഗത്തായാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുകല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും

അഴിയൂർ കോട്ടാമല കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു

അഴിയൂർ: കോട്ടാമല കുന്നുമ്മൽ കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു.പരേതരായ കുഞ്ഞമ്പു, മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ സൗദാമിനി. മക്കൾ: അഭിലാഷ്, അഖിൽ. മരുമകൾ ശ്രുതി. സഹോദരങ്ങൾശ്യാമള, ഭരതൻ, ഷൈല, മനോജ്‌, പരേതനായ ബാബു. സംസ്കാരം ഇന്ന് (4/8/2024) രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

കണ്ണൂക്കര കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചാശ്രമം; ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് കള്ളൻ, വില്ലനായി ബാങ്കിലെ അലാറാം

കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ മോഷണശ്രമം. ഷട്ടറിന്റെ പൂട്ട് തകർത്ത് ബാങ്കിനുള്ളിലേക്ക് കള്ളൻ കയറിയ ഉടൻ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോ​ഗസ്ഥർ

കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍

error: Content is protected !!