Category: പ്രാദേശിക വാര്‍ത്തകള്‍

Total 12916 Posts

ചെമ്മരത്തൂർ പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് അന്തരിച്ചു

ചെമ്മരത്തൂർ: പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് (ചങ്ങരോത്ത് കുടുംബാംഗം) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലം വടകരയിൽ ഡോക്യുമെൻ്റ് റെെറ്റർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: കാർത്യായനി അമ്മ മക്കൾ: രാംകുമാർ, കൃഷ്ണകുമാർ മരുമകൾ:രമ്യ സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ നാരായണി അമ്മ, കമലക്ഷി അമ്മ

തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന്‌ നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു

തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്

കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌

കൊയിലാണ്ടി: പാർക്ക് റെസിഡൻസി ബാറിൽ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറിൽ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്‌. എ.എസ്.ഐ അബ്ദുൾ റക്കീബ്, എസിപിഒ നിഖിൽ, സിപിഒ പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.

നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം; വീണ്ടും കാടുമൂടി കുളം, നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം

വടകര: നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം. കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു. കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി. ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്. കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി

സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വടകരയിൽ നേതാക്കളുടെ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ മൗനജാഥ

വടകര: സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വടകരയിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളുടെ നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിച്ചു. അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മൗനജാഥയ്ക്ക് ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു

ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര ന​ഗരം

വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്. തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാ​ഗം

പ്രിയ സഖാവിന് വിട നൽകി വൈക്കിലിശ്ശേരിയും; സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വൈക്കിലിശ്ശേരിയിൽ സർവ്വകക്ഷി അനുശോചന യോഗം

വൈക്കിലിശ്ശേരി: പ്രിയ സഖാവ് സീതാറാം യച്ചൂരിക്ക് വിട നൽകി വൈക്കിലിശ്ശേരി നാടും. യെച്ചൂരിയുടെ നിര്യാണത്തിൽ സിപിഎം വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. മാങ്ങോട്ട് പാറയിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ കെ സജീവൻ അനുശോചന പ്രമേയം

പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകളിൽ നാട്; ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന

ചെമ്മരത്തൂർ: പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകൾ പുതുക്കി നാട്. മികച്ച നാടക സംവിധായകനുള്ള 1996 ലെ സംസ്ഥാനതല അവർഡ് ജേതാവാണ് പപ്പൻ ചെമ്മരത്തുർ. അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന നടത്തി. പ്രശസ്ത നടക സംവിധായകൻ പ്രമോദ് വേദ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടക

ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു

ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away  

error: Content is protected !!