Category: പ്രാദേശിക വാര്‍ത്തകള്‍

Total 12993 Posts

ഇം​ഗ്ലീഷ് മധുരം; എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു

എടച്ചേരി: നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. സ്കൂൾ പി ടി എയുടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായാണ് കമ്മ്യൂണിക്കേറ്റീവ് ക്ലാസ് ആരംഭിച്ചത്. പിടിഎ പ്രസിഡണ്ട് ബിജു മലയിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. രഘുനാഥ് ക്ലാസിന് നേതൃത്വം നൽകി. സി ഭാസ്കരൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സംസാരിച്ചു. ഏഴാം ക്ലാസിനു

ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു

ചോമ്പാല: ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു.പരേതനായ തെക്കേപീടികക്കണ്ടി ഗോപിയുടെയും, ശാരദയുടെയും മകനാണ്. ഭാര്യ ഷീബ. മക്കൾ: അനു, അമീന. മരുമകൻ സരുൺ. സഹോദരങ്ങൾ: ടി.പി.സൗമിനി (റിട്ടയേഡ് എച്ച്.എം അഴിയുർ സെൻട്രൽ എൽ.പി സ്കൂൾ), പരേതനായ ശ്രീനിവാസൻ.

പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത് വേളം സ്വദേശി

പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പോലീസ് വെള്ളിയാഴ്ച കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലായില്‍ അമ്പതു ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ ലഹരി

അഴിയൂർ തട്ടാൻ്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂളിന് സമീപം തട്ടാന്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം, ഐഡിയൽ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം, വെൽഫയർപാർട്ടി അഴിയൂർ യൂണിറ്റ് സെക്രട്ടറി, മദ്രസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ കുഞ്ഞിബി. മക്കൾ: ത്വാഹാ (ദുബായ്), ജാസ്മിൻ, ശാഹുൽ

വടകരയിൽ സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല; ആഗസ്റ്റ് 23 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ

വടകര: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോൺഫറൻസ് ഹാളിലാണ് ശില്പശാല നടക്കുക. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾ/വ്യത്യസ്ത തൊഴിൽ സംരംഭങ്ങൾ/അവയുടെ വിജയസാധ്യതകൾ/സബ്‌സിഡി നിരക്കുകൾ എന്നിവയെക്കുറിച്ച് ശില്പശാലയിൽ വിശദമായി പ്രതിപാദിക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കുള്ള

വിലങ്ങാട് ഉരുൾപൊട്ടൽ: പ്രത്യേക അദാലത്തിൽ 102 രേഖകൾ പുന:സൃഷ്ടിച്ച് നൽകി; അദാലത്തിൽ ലഭിച്ചത് ആകെ 180 അപേക്ഷകൾ

വിലങ്ങാട്: ഉരുൾപ്പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക അദാലത്തിൽ 102 രേഖകൾ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു അദാലത്തിൽ ആകെ ലഭിച്ചത്. രാവിലെ 10ന് ആരംഭിച്ച അദാലത്തിൽ വിവിധ വകുപ്പുകളുടെ

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ; തിങ്കളാഴ്ച വടകര റൂറൽ എസ്പി ഓഫീസിലേക്ക് ആർ.എം.പി – യു.ഡി.എഫ് പ്രതിഷേധ മാർച്ച്

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ മതേതര

അഖിലേന്ത്യാ പണിമുടക്ക്; വടകര ​ഗവ. ജില്ലാ ആശുപത്രിയിൽ നാളെ ഒ.പി പ്രവർത്തിക്കില്ല

  വടകര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യാ പണിമുടക്കായതിനൽ നാളെ വടകര ​ഗവ. ജില്ല ആശുപത്രിയൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ആശുപത്രി ഒ.പി പ്രവർത്തിക്കില്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് നാളെ രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തീരുമാനിച്ചത്. നാളെ രാവിലെ ആറ് മുതലാണ് സമരം. ഓൾ

ഡിവൈഎഫ്ഐയുടെ സ്‌നേഹവീട്‌ നിര്‍മ്മാണത്തിന് നാട് ഒരുമിക്കുന്നു; നടവരവായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നൽകി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി ശങ്കരൻ മൂസ്സത്

എടച്ചേരി: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ഡിവൈഎഫ്ഐ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി. പിലാവിൽ ഇല്ലം ഉണ്ണി എന്ന ശങ്കരൻ മൂസ്സത് ആണ് ഒരു ദിവസം നടവരവായി ലഭിച്ച മുഴുവന്‍ തുകയും കൈമാറിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു തുക

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഓര്‍മകളില്‍ വടകര; പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ തുടങ്ങി വിപുലമായ പരിപാടികള്‍

വടകര: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ ചരമദിനത്തില്‍ വടകര മണ്ഡലത്തില സിപിഐ ഘടകങ്ങൾ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടിപി മുസ സ്മാരകത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ പതാക ഉയർത്തി. കാർത്തിക

error: Content is protected !!