Category: പ്രാദേശിക വാര്‍ത്തകള്‍

Total 12980 Posts

35ല്‍ പരം കമ്പനികള്‍, 650ല്‍ പരം ഒഴിവുകള്‍; സെപ്തംബര്‍ 7ന്‌ കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍മേള, വിശദമായി നോക്കാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി

മാലിന്യശേഖരണത്തില്‍ വീണ്ടും മാതൃകയായി ചോറോട്; പുതിയ എംസിഎഫ് കെട്ടിടം പ്രവര്‍ത്തനസജ്ജം, വയനാടിനായി 10ലക്ഷം രൂപയും കൈമാറി

വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണ സംവിധാനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള മാലിന്യ സംഭരണകേന്ദ്രം പ്രവര്‍ത്തനസജ്ജമായി. നവകേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ.ടീ.എന്‍ സീമ കെട്ടിടം നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രം തീപിടിച്ച് നശിച്ചിരുന്നു. തുടര്‍ന്നാണ് കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനും ഗോകുലം സ്‌ക്കൂളിനുമിടയിലുള്ള അതേ സ്ഥലത്ത് തന്നെ

പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഡിഗ്രി, പിജി സീറ്റൊഴിവുകള്‍; വിശദമായി നോക്കാം

പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്, ബികോം, ബിസിഎ, ബി.എസ്.സി ഫുഡ് ടെക്‌നോളജി, ബി.എസ്.എസി സൈക്കോളജി, എംഎ ഇംഗ്ലീഷ്, എംകോം, എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവയില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23ന് പകല്‍ മൂന്നിന് മുമ്പ് കോളേജ് ഓഫീസില്‍ എത്തണ്ടേതാണ്. Description: degree and pg seat

പഴങ്കാവ് തുണ്ടിപറമ്പത്ത് ടി.പി വാസു അന്തരിച്ചു

വടകര: പഴങ്കാവ് തുണ്ടിപ്പറമ്പത്ത് ടി.പി വാസു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക്), റിഷ (ചെന്നൈ). മരുമക്കൾ: വത്സലൻ.പി (റിട്ട:മിലിറ്ററി), നിർമ്മൽ (ഷിൻഹാൻ ബാങ്ക്, ചെന്നൈ). സഹോദരങ്ങൾ: ടി.പി രാജൻ (റിട്ട: എഇഒ), പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു. സംസ്‌കാരം: ഇന്ന് രാത്രി 10മണിക്ക്

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ; വയനാടെയും വിലങ്ങാടിലെയും ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ വടകരയിലെ നൂറിലധികം ബസുകൾ ഓടിത്തുടങ്ങി

വടകര: ദുരിതബാധിതർക്ക് വേണ്ടി വടകരയിലെ ബസുകൾ ഇന്ന് ഡബിൾ ബെല്ലടിച്ച് ഓട്ടം തുടങ്ങി . വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാനാണ് വടകര താലൂക്കിൽ സർവീസ് മുഴുവൻ ബസുകളും ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. 130 ഓളം ബസുകളാണ് ദുരിതാശ്വാസ നിധി സമാഹരണത്തിൽ പങ്കെടുക്കുന്നത്. കാരുണ്യ യാത്ര ആ ർ ടി ഒ

വടകരയിലെ സായാഹ്നങ്ങൾ ഇനി സാംസ്കാരിക സമ്പന്നമാകും; സാംസ്കാരികചത്വരം നിർമാണ പ്രവൃത്തികൾ പുരോ​ഗമിക്കുന്നു

വടകര : വടകര ബി.ഇ.എം. സ്കൂളിനു സമീപം നിർമിക്കുന്ന സാംസ്കാരികചത്വരത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപയുപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. യു.എൽ.സി.സി.എസാണ് ചത്വരത്തിന്റെ ഡി.പി.ആർ. തയ്യാറാക്കി പ്രവൃത്തിയേറ്റെടുത്തത്. വടകരയിലെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ വേദി, ഇരിപ്പിടങ്ങൾ, ചിത്രപ്രദർശനംനടത്താനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 25

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; പ്രതി തട്ടിപ്പ് നടത്തിയത് ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിക്കാൻ, സ്വർണം പണയം വച്ചത് തമിഴ്നാട്ടിലെന്ന് സൂചന

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്. മോഷ്ടിച്ച സ്വർണ്ണം തമിഴ്നാട്ടിൽ പണയം വെച്ചതായി പോലിസ് ചോദ്യം ചെയ്യലിൽ പ്രതി വെളുപ്പെടുത്തിയതായാണ് സൂചന. ഈ പണം ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിക്കുകയായിരുന്നു. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മധ ജയകുമാർ

മുടപ്പിലാവിൽ താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു

മുടപ്പിലാവിൽ: താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് : പരേതനായ കണ്ണൻ മകൾ: വസന്ത മരുമകൻ: നിർമ്മലൻ സഹോദരങ്ങൾ: പരേതരായ മാതു, ചാത്തു. Description: Thaazhe palollathil Narayani passed away

മടപ്പള്ളി മുതിരയിൽ ബാലൻ അന്തരിച്ചു

മടപ്പള്ളി: മുതിരയിൽ ബാലൻ അന്തരിച്ചു. ഊരാളുങ്കൽ സൊസൈറ്റിയിലെ മുൻ അം​ഗവും തൊഴിലാളിയുമായിരുന്നു. ഭാര്യ:വസന്ത മക്കൾ: ബൈജു (യു.എൽ.സി. സി.എസ്), ബിജു (ഡ്രൈവർ), ബിന്ദു (അധ്യാപിക മണിയൂർ), സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Description: Madappally muthirayil balan passed away

ആൽകെമിസ്റ്റിലൂടെ ഒരു സഞ്ചാരം ; മേമുണ്ട സ്കൂളിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ പൗലോ കൊയ്ലോ രചിച്ച ആൽകെമിസ്റ്റ് നോവലിനെക്കുറിച്ച് പുസ്ക ചർച്ച സംഘടിപ്പിച്ചു. സ്കൂൾ മൾട്ടി മീഡിയ ഹാളിൽ നടന്ന പുസ്തകചർച്ച പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ പാഠ പുസ്തകത്തിൽ നോവലിലെ കുറിച്ച് പറയുന്നുണ്ട്. തുടർന്നാണ് ലൈബ്രറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്.

error: Content is protected !!