Category: പ്രാദേശിക വാര്‍ത്തകള്‍
വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; പ്രതി കുറ്റക്കാരനല്ലെന്ന് വടകര നാർകോട്ടിക് സ്പെഷ്യൽ കോടതി
വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയെന്ന കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കല്‍ പറമ്ബില്‍ വെങ്ങളാകണ്ടി അബ്ദുല്‍ അസീസിനെയാണ് (46) വടകര നാർകോട്ടിക് സ്പെഷല്‍ കോടതി വെറുതെ വിട്ടത്. 2017 ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടറും സംഘവും അബ്ദുല്‍ അസീസിന്റെ വീട്ടുമുറ്റത്ത് മൂന്നു കഞ്ചാവു
അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. പരേതനായ ടി.വി.അബ്ദുല്ല ഹാജിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: അമ്മാൻ, അബ്ദുല്ല, ഹലീമ, അസ്മ. സഹോദരങ്ങൾ: റജീന, റസ്മി, റയ്ബി, റൻഷി, സഫർ, സഫറാസ് (ഖത്തർ), പരേതയായ റമീന. Summary: Safiyathil Rasif Abdulla Passed away at Azhiyur
ശുചി മുറി നിർമിക്കുന്നതിനായി വീട്ടുവളപ്പിലെ മണ്ണെടുത്തു; നൊച്ചാട് ചേനോളിയിൽ 2500 വർഷം പഴക്കമുള്ള ഗുഹ കണ്ടെത്തി
പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ ഗുഹ കണ്ടെത്തി. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനായി മൂന്ന് ദിവസത്തോളമായി പണിക്കാർ മണ്ണെടുക്കുന്നുണ്ടായിരുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ആഴത്തിലെത്തിയപ്പോൾ ഒരു കരിങ്കൽ പാളി കണ്ടെന്നും ഈ പാളി നീക്കിയപ്പോഴാണ് വലിയ ചെങ്കല്ലറ കണ്ടെതെന്നും വീട്ടുടമ വടകര ഡോട് ന്യൂസിനോട്
താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യയും കുട്ടികളും ബന്ധുവീട്ടിൽ പോയ സമയത്താണ് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചത്. അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്
വൈത്തിരിയിൽ മധ്യവയസ്ക്കനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികൾ
വൈത്തിരി: പഴയ വൈത്തിരിയിൽ റിസോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി (ഓർക്കിഡ്) പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും റിസോർട്ടിന് ചേർന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫർണ്ണിച്ചർ കട
കെപി സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക്; പുരസ്‌കാരം ഏർപ്പെടുത്തിയത് കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി
ഒഞ്ചിയം: നോവലിസ്റ്റും നാടക രചയിതാവുമായിരുന്ന കെപി സുരേന്ദ്രന്റെ സ്മരണാർത്ഥം കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ ‘കെ പി സുരേന്ദ്രൻ പുരസ്‌കാരം 2025’ വിതരണം ചെയ്തു. രാജാറാം തൈപ്പള്ളി ഏറ്റുവാങ്ങി. ഗായകനും സംസ്കാരിക പ്രവർത്തകനുമായ വിടി മുരളി അവാർഡ് രാജാറാമിന് കൈമാറി. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജാറാം
ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ചോറോട്: ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഷമ്മ്യ കെ.ടി.കെ., യുക്ത നമ്പ്യാർ, ദേവ പ്രിയ, അനാമിക, നിഹൽദേവ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പുഷ്പ മഠത്തിൽ,
അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ് ആടുകള്‍; രക്ഷകരായെത്തി പേരാമ്പ്ര അഗ്നിരക്ഷാസേന
കായണ്ണ: കായണ്ണ തറവട്ടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടുകളെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്നലെ വൈകീട്ട് 6.30 തോടെയാണ് സംഭവം. തറവട്ടത്ത് മുഹമ്മദ് സലീമിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആടുകള്‍ വീഴുകയായിരുന്നു. ഏകദേശം 60 അടി താഴ്ച്ചയുള്ളതും ആൾ ഉള്ളതുമായ കിണറിലാണ് രണ്ട് ആടുകള്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍
വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് നിർമാണം അവസാനഘട്ടത്തിലേക്ക്; അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ
വടകര : വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിട നിർമാണം അവസാന ഘട്ടത്തിലേക്ക്. അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഒന്നാം നിലയുടെ പണി ചെറിയൊരു ശതമാനം മാത്രമേ പൂർത്തിയാകാൻ ബാക്കിയുള്ളൂ. 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നും 9 കോടി 16 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ്
സഞ്ചാരികളുടെ പറുദീസയായി സർഗാലയ; അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു
വടകര: ഇരിങ്ങൽ സർഗാലയിൽ 12മത് അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു. അന്താരാഷ്ട്ര മേളയുടെ വിസ്മയ കാഴ്ച്ചകള്‍ക്കിടയില്‍ കുടുംബസമേതം പുതുവത്സര ആഘോഷിക്കാന്‍ നിരവധി പേരാണ് ഇത്തവണ സര്‍ഗാലയയില്‍ എത്തിയത്. സമാപന ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ ആർട്ടിസാൻ, മാധ്യമ അവാർഡുകൾ