Category: പ്രാദേശിക വാര്‍ത്തകള്‍

Total 15022 Posts

പേരാമ്പ്ര കല്‍പ്പത്തൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊളക്കണ്ടിയില്‍ നാരായണന്‍ നായരാണ് ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. ഏതാണ്ട് അന്‍പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി കിണറില്‍ നിന്നും ആളെ കരയ്‌ക്കെടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ്

വെള്ളികുളങ്ങര മാക്കൂൽ തഴകുനി രാജൻ അന്തരിച്ചു

വെള്ളികുളങ്ങര: മാക്കൂൽ തഴകുനി രാജൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ കമല. മക്കൾ: രാഗേഷ്, റീത്ത. മരുമക്കൾ: വിജിഷ (ബാങ്ക് റോഡ്), ബാബു(അറക്കിലാട്). Description: Vellikulangara Makool Thazhakuni Rajan passed away

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി: കായണ്ണ കാപ്പുമുക്കില്‍ മമ്മീസ് ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിന് തുടക്കമായി

പേരാമ്പ്ര: കായണ്ണ കാപ്പുമുക്കില്‍ ആരംഭിച്ച മമ്മീസ് ഫുഡ് പ്രൊഡക്ട് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റിന്‌ 3 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൻ്റെ ഭാഗമായി സബ്സിഡി ലഭിക്കുക. അബൂബക്കർ പൂനത്ത് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ബേക്കറി, അരിപ്പൊടി, മസാലപ്പൊടികള്‍

മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്‌

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാസാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 മുതല്‍ 9വരെയാണ് ഫെസ്റ്റ്‌. ഫെസ്റ്റിന്റെ തീം സോങ്‌ റിലീസ്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കറും, ലോഗോ പ്രകാശനം ഗാനരചയിതാവ്

നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്; മൂന്നാംഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി

വടകര: നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത മിഷൻ തുടക്കം കുറിച്ച ഇനി ഞാൻ ഒഴുകെട്ടെ ജനകീയ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. കുന്നുമ്മൽ പൊയിൽ താഴെ തട്ടറത് താഴെ തോട് ശുചീകരിച്ചാണ് മൂന്നാം ഘട്ടത്തന് തുടക്കം കുറിച്ചത്. ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി

വെള്ളികുളങ്ങര മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു

വെള്ളികുളങ്ങര: മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ കമല മക്കൾ: രാഗേഷ്, റീത്ത മരുമക്കൾ: വിജിഷ( ബാങ്ക് റോഡ്) ബാബു(അറക്കിലാട് )

യൂത്ത് ലീ​ഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു

ആയഞ്ചേരി: തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, എസ്‌കെഎസ്എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സാബിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഉപ്പ: കളത്തിൽ മുഹമ്മദ് സ്വാലിഹ്( പുറമേരി പഞ്ചായത്ത്

സിപിഎം ജില്ലാ സമ്മേളനം; സെമിനാറും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ച് പുതുപ്പണം സൗത്ത്‌ലോക്കൽ കമ്മിറ്റി

വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പുതുപ്പണം സൗത്ത്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെട്ട്യാത്ത് യുപി സ്കൂളിൽ നാട്ടരങ്ങ്, സെമിനാർ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ നാടകവും സംഗീത സദസും നടന്നു. ലോക്കൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കേരളത്തിന്റെ വികസന പ്രതിസന്ധിയും കേന്ദ്ര സർക്കാർ നിലപാടും എന്ന വിഷയത്തിൽ

തെരുവുനായയെ കണ്ട്‌ പേടിച്ചോടി; പാനൂരിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

പാനൂർ: തെരുവുനായയെ കണ്ട്‌ പേടിച്ചോടിയ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. തൂവക്കുന്നിലെ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി സമീപത്തെ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കാടുമൂടിയ കിണറ്റിൽ വീഴുകയായിരുന്നു. പലവഴിക്ക് ഓടിയ കുട്ടികൾ ഫസൽ കിണറ്റിൽ വീണത്

കന്നുകുട്ടി പരിപാലന പദ്ധതിയുമായി പുറമേരി പഞ്ചായത്ത്; ഗോവർദ്ധിനിക്ക് തുടക്കമായി

കുനിങ്ങാട് : പുറമേരി പഞ്ചായത്തിൽ ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പുറമേരി പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻ്റ് എ.പി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെസ്സി ” പശു പരിപാലനവും പരിചരണ രീതിയും

error: Content is protected !!