Category: പ്രാദേശിക വാര്‍ത്തകള്‍
ചെമ്മരത്തൂരിലെ കെ.പി കേളപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഫെബ്രുവരിയില്‍; സ്മരണികയിലേക്ക് സൃഷ്ടികൾ അയക്കാം
ചെമ്മരത്തൂര്‍: കെ.പി കേളപ്പൻ സ്മാരക മന്ദിരം, പതിയാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. “എം.ടി. എഴുത്തിലെ രമണീയത” ആണ് വിഷയം. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയായിരിക്കണം. സമ്മാനാർഹമായ കൃതികൾ സ്മരണികയിൽ ഉൾപ്പെടുത്തും. സൃഷ്ടികൾ ജനുവരി 25ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കെ.കെ രാജേഷ് (കൺവീനർ സ്മരണികമ്മറ്റി)
‘സ്‌റ്റേറ്റിലും’ താരമായി ചോറോട് സ്വദേശി യുക്ത നമ്പ്യാര്‍; ജന്മനാട്ടിൽ അനുമോദനം
ചോറോട് ഈസ്റ്റ്: 63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ മിമിക്രി – ഓട്ടംതുള്ളല്‍ എന്നിവയില്‍ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാരെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ചോറോട് ഈസ്റ്റിലെ കൽഹാര വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ യുക്തയ്ക്ക് ഉപഹാരം നൽകി. വനിതാവേദി ഭാരവാഹികളായ നിർമ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവർ
പാലിയേറ്റീവ് ദിനാചരണം; ജനുവരി 15ന് വിപുലമായ പരിപാടികളുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 15ന് വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ്, മേപ്പയ്യൂർ പാലിയേറ്റീവ്, മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് എന്നീ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി
ചോറോട് ഈസ്റ്റ് വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു
ചോറോട് ഈസ്റ്റ്: രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ (എക്സ് മിലിട്ടറി). മക്കൾ: ശശീന്ദ്രൻ (റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ), മധുസുദനൻ (റിട്ട: ഇന്ത്യൻ റെയിൽവെ), ഗിരിജ, ഷീല (ഏറാമല), ബിന്ദു (ചെന്നൈ). മരുമക്കൾ: ഗീത (അരൂര്‍), ഷീജ (മണിയൂര്‍), രവീന്ദ്രൻ
കർണാടകയിൽ വാഹനാപകടം; പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്
പയ്യോളി: കർണാടക മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും പരിക്ക്. പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമിൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ മറ്റൊരു
എംഡിഎംഎയുമായി കാറിൽ യാത്ര, വാഹനപരിശോധനക്കിടെ കുടുങ്ങി; തൂണേരിയിൽ യുവാവ് അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മല്‍ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ നാദാപുരം പോലീസ് കണ്ടെടുത്തു. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ തൂണേരി വേറ്റുമ്മലില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന കെഎല്‍
കൊയിലാണ്ടി ആന്തട്ടയില്‍ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിയായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയമങ്ങാട് പി.പി ഗംഗാധരന്‍ (70)നെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു സമീപത്തെ കിണറില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി
സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കിമാറ്റുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം: കെ.എസ്. ടി. യു വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം
വടകര: ഭിന്നശേഷി സംവരണത്തിൽ കോടതി ഉത്തരവിനെ മറയാക്കി റിട്ടയർമെൻ്റ്, രാജി തുടങ്ങിയ സ്ഥിരനിയമനങ്ങളിൽ നിയമിക്കപ്പെടുന്നവരെ പോലും ദിവസ വേതനക്കാരാക്കി മാറ്റുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സ്ഥിരനിയമനം ഇല്ലാതാക്കി താത്ക്കാലിക നിയമനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാര തകർച്ചക്ക് കാരണമാകുമെന്ന് കെ എസ്.ടി.യു സംസ്ഥാന ജനറൽ സിക്രട്ടറി
സ്വാതന്ത്ര്യസമര സേനാനി പി.ആർ നമ്പ്യാരുടെ ഓര്‍മകളില്‍ കരുവണ്ണൂർ
പേരാമ്പ്ര: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിറ്റ് പണ്ഡിതനുമായിരുന്ന പി.ആർ നമ്പ്യാരുടെ സ്മരണക്കായി പി.ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ പുരസ്‌കാരം സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ എം.എം സജീന്ദ്രന് റവന്യു മന്ത്രി കെ.രാജൻ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ ഫ്രൊഫ: കെ.പാപ്പുട്ടി അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ടി.വി ബാലൻ, കെ.കെ
പതിയാരക്കര ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു
പതിയാരക്കര: ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ ദാമോദരൻ നമ്പ്യാർ. അമ്മ: പരേതയായ ലീലാമ്മ. ഭാര്യ: സുഷമ. മക്കൾ: ശ്വേത, മന്ത്ര (ബാംഗ്ലൂർ). സഹോദരി: ലിസ്സി.