Category: പ്രാദേശിക വാര്‍ത്തകള്‍
വടകര അടക്കാത്തെരു കടവരാന്തയിൽ ഇരിങ്ങൽ സ്വദേശിയായ കൊപ്ര തൊഴിലാളി മരിച്ചനിലയിൽ
വടകര: വടകര അടക്കാത്തെരുവിലെ കടവരാന്തയിൽ കൊപ്ര തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കലിലെ തെക്കേ ചെറിയ മാങ്ങിൽ ബഷീർ (53) ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് നാട്ടുകാരാണ് ഇയാളെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. വടകര പോലീസ് സ്ഥലത്തെത്തി ഗവൺമെണ്ട് ജില്ല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ
ഗുജറാത്തിൽ ടയർ റിപ്പയറിംഗ് പണിക്കിടെ ടയർ പൊട്ടിത്തെറിച്ച് പേരാമ്പ്ര സ്വദേശി മരിച്ചു
പേരാമ്പ്ര: ഗുജറാത്തിൽ ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50 ) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ മൃതദ്ദേഹം നാട്ടിലെത്തും തുടർന്ന് വീട്ടു വളപ്പിൽ സംസ്ക്കാര
മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപ്പിടുത്തം; മരങ്ങൾ കത്തിനശിച്ചു
മണിയൂർ: മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടുത്തമുണ്ടായി. മരങ്ങളും അടിക്കാടും കത്തിനശിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരം, കശുമാവുകൾ എന്നിവയ്ക്ക് തീപ്പിടുത്തത്തിൽ നാശനഷ്ടമുണ്ടായി. വടകര ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ് കെ, റാഷിദ് എം.ടി, ഷിജു.ടി.പി, അമൽ രാജ്.ഒ.കെ, സുരേഷ് കുമാർ
മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു
അഴിയൂർ: മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ രാധ അമ്മ. മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ് കുമാർ, സിന്ധു വി കെ , പ്രവീണ സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്
കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്, അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിൽ
കോഴിക്കോട്: പാലക്കോട്ടുവയലില്‍ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 18 പേർക്കെതിരെ കേസ്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും മനോജിൻ്റെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ജാനകി നിവാസിൽ വി കെ ബാലൻ മാസ്റ്റർ അന്തരിച്ചു. എൺ പതിയെട്ട് വയസായിരുന്നു. ചെട്ട്യാത്ത് യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. പി എൻ പണിക്കർ അവാർഡ് ലഭിച്ചിരുന്നു. സിപിഎം പണിക്കോട്ടി ബ്രാഞ്ചംഗമാണ്. സിപിഎം പുതുപ്പണം ലോക്കൽ കമ്മറ്റി അംഗം, ഗ്രന്ഥശാല സംഘത്തിന്റെ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം,
കുടിവെള്ളം മോഷ്ടിച്ചു; വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു
വടകര: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽ നിന്ന് വെള്ളം മോഷണം നടത്തിയ ,വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. ജല അതോറിറ്റിയുടെ പ്രധാന വിതരണ ലൈനിൽനിന്ന് വാട്ടർ മീറ്റർ ഇല്ലാതെ നേരിട്ട് കണക്ഷൻ എടുത്ത് കുടിവെള്ളം ചോർത്തുന്നതായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡാണ്
കാത്തിരിപ്പിന് വിരാമം; കക്കട്ട് ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയായി
കക്കട്ട്: സംസ്ഥാനപാതയിലെ കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പുതുതായി 400 മീറ്റർ നീളത്തിൽ ഫുട്പാത്തോട് കൂടിയ കോൺക്രീറ്റ് ഡ്രയിനേജ് നിർമ്മിച്ചിട്ടുണ്ട് . നേരത്തെ നിർമിച്ച ഫുട്പാത്തിലുൾപ്പെടെ ഏകദേശം 482 മീറ്റർ നീളത്തിൽ ഹാൻഡ് റയിൽ ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനപാതയുടെ ബിസി ഓവർലേ പ്രവർത്തി
അവർക്ക് ആശ്വസിക്കാം; പാക്ക് പൗരത്വമുള്ള വടകര കൊയിലാണ്ടി സ്വദേശികളായ മൂന്നു പേർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് പോലീസ്
വടകര: പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു വടകര, കൊയിലാണ്ടി സ്വദേശികൾക്ക് നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. സർക്കാർ തലത്തിൽ ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. വടകര വൈക്കിലശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടി സ്വദേശി ഹംസ എന്നിവർക്കായിരുന്നു രാജ്യം വിടാൻ പോലീസ് നോട്ടീസ് നൽകിയിരുന്നത്. മൂന്നുപേരും ലോങ് ടേം
വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു
വടകര: വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ എൻ.കെ.ഗോപാലൻ. മക്കൾ: രാധ (റിട്ടയേഡ് അധ്യാപിക, വളപ്പിൽ ഭാഗം ജെ.ബി സ്കൂൾ), രാജൻ (സമാരാ മെഡിക്കൽസ്, ഗവൺമെണ്ട് ജില്ല ആശുപത്രിക്ക് സമീപം വടകര). മരുമക്കൾ: നാരായണൻ (റിട്ടയേഡ് ജീവനക്കാരൻ വടകര നഗരസഭ), അജിത. Summary: Illuth Madhavi Passed away at