Category: പ്രാദേശിക വാര്‍ത്തകള്‍

Total 15007 Posts

അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

വടകര: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാസർഗോഡ് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസ് മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്. സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ രാജേഷ് കുമാർ സി. ആർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്ബ്സൈറ്റ് വഴി മികച്ച

കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍

ഉള്ള്യേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ പിടിയില്‍. മുണ്ടോത്തുള്ള ഓഫീസിലെ ഡിജിറ്റല്‍ സര്‍വ്വേയര്‍ എന്‍.കെ.സി മുഹമ്മദാണ് പിടിയിലായത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉള്ള്യേരി ഫെയ്മസ് ബേക്കറിക്കകത്തുവെച്ച് ഭൂവുടമയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.

സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ? പേരാമ്പ്രയിൽ സംരംഭകസഭ സംഘടിപ്പിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ സംരംഭക സഭ ചേരുന്നു. ജനുവരി -16 ന് രാവിലെ 10.15 ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിലാണ് സംരംഭകസഭ സംഘടിപ്പിക്കുന്നത്. 2024 -25 സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്

പരിശോധന നടത്തിയത് അന്‍പതോളം വീടുകളില്‍; പയ്യോളി കീഴൂരില്‍ അനര്‍ഹമായി കൈവശം വെച്ച 15 റേഷന്‍കാര്‍ഡുകള്‍ ഉടമകളില്‍ നിന്നും പിടിച്ചെടുത്ത് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസ് സംഘം

പയ്യോളി: അനര്‍ഹമായി കൈവശം വച്ച റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്ത് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസര്‍. പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലെ പരിധിയിലെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തത്. 50 വീടുകളില്‍ നടത്തിയ പരിശോധനയില്‍ 15 വീടുകളില്‍ നിന്നുമാണ് അനര്‍ഹമായി മഞ്ഞ റേഷന്‍കാര്‍ഡ് കൈവശം വെച്ചതെന്ന് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തിന്റെ

പാലക്കാട് നിര്‍മ്മാണം നടക്കുന്ന വീടിന് നേരെ പെട്രോള്‍ ബോംബേറ്; കൊയിലാണ്ടി സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്

പാലക്കാട്: പെട്രോള്‍ ബോംബേറില്‍ കൊയിലാണ്ടി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മ്മാണംതൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്ത് അയല്‍വാസിയായ യുവാവാണ് പെട്രോള്‍ ബോംബേറ് നടത്തിയത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക്

കരകൗശല വസ്തുക്കൾ, പച്ചക്കറി തെെകൾ ഉൾപ്പെടെ 20-ഓളം സ്റ്റാളുകൾ; പാലയാട് നടയിൽ ​ഗ്രാമീണ വിപണന മേളയ്ക്ക് തുടക്കമായി

വടകര: നബാർഡും, വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയും, കേരള ഗ്രാമീണ ബേങ്കും, ഫ്രണ്ട്സ് കലാസമതി പാലയാടും സംയുക്തമായി നടത്തുന്ന ഗ്രാമിണവിപണ മേളയും ഉൽപ്പന്ന പ്രദർശനവും കേരള ഗ്രാമീണ ബേങ്ക് മാനേജർ: ദിവ്യ. പി. ഉദ്ഘാടനം ചെയ്തു. പാലയാട് നടയിൽ നടന്ന ചടങ്ങിൽ പ്രൊഫ: ഇ ശശിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രമോദ്

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച ജാനകിക്കാട് പറമ്പൽ ടൂറിസ്റ്റ് കേന്ദ്ര പരിസരം സ്ഥിരം അപകടമേഖല; സുരക്ഷാ മുന്നറിയിപ്പ് ബോഡുകളോ ​ഗൈഡുമാരോ ഇല്ല

പെരുവണ്ണാംമൂഴി: കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മരണത്തനിടയാക്കിയത് മുന്നറിയിപ്പ് ബോഡുകളും ​ഗൈഡുമാരും ഇല്ലാത്തതിനാലെന്ന് ആരോപണം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ തുടർക്കഥയായപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കാനും ​ഗൈഡുമാരെ നിയമിക്കാനും നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്

അടിപ്പാത ആവശ്യം ശക്തം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവർത്തി തടഞ്ഞു, സ്ഥലത്ത് വൻ പോലിസ് സന്നാഹം

അഴിയൂർ: ദേശീയപാത വികസന പ്രവർത്തി കുഞ്ഞിപ്പള്ളിയിൽ തടഞ്ഞു. കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തി തടഞ്ഞത്. ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക, പള്ളിയോട് ചേർന്ന് നിൽക്കുന്ന സ്ഥലം കൈയ്യേറാനുള്ള ശ്രമം അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹല്ല് കോഡിനേഷൻ കമ്മിറ്റി രം​ഗത്തെത്തിയത്. പ്രവർത്തി തടസപ്പെട്ടതോടെ സ്ഥലത്ത്

മദ്രസകൾ രാജ്യ നന്മയ്ക്ക്; സെമിനാർ സംഘടിപ്പിച്ച് സുന്നീ മാനേജ്മെന്റ്

വടകര: മദ്രസകൾ രാജ്യ പുരോഗതിക്ക് ആവശ്യമാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ. അസത്യങ്ങൾ പ്രചരിപ്പിച്ചു സമൂഹത്തിൽ തെറ്റിദ്ധാരണപ്പരത്തുന്നവരെ ഭരണകൂടം തിരുത്തണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. സുന്നീ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മദ്റസകൾ രാജ്യ നന്മക്ക് എന്ന പ്രമേയത്തിൽ വടകരയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സ്വലാഹുദ്ധീൻ

error: Content is protected !!