Category: പ്രാദേശിക വാര്‍ത്തകള്‍

Total 12959 Posts

എൻ.ജി.ഒ അസോസിയേഷൻ നേതാവായിരുന്ന മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു

വടകര: എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ടയേഡ് കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ (റിട്ടയേഡ് ഫെയർ കോപ്പി സൂപ്രണ്ട്, സബ് കോടതി, വടകര). മക്കൾ: സരിൻ നാഥ് (ഐ.ടി ബാംഗ്ലൂർ), സച്ചിൻ നാഥ് (ഇ.എസ്.ഐ കോർപ്പറേഷൻ വടകര). മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ റോണി .

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട സമുച്ഛയത്തിന് നാളെ തറക്കല്ലിടും; കെട്ടിടം നിർമിക്കുന്നത് 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന് തിങ്കൾ രാവിലെ 10ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഇൻകെൽ ഏജൻസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കെട്ടിട നിര്മാണം ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. 1 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ്

ആയഞ്ചേരി ടൗണിൽ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് ആക്ഷേപം; ശൗചാലയവും യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രവും നിർമ്മിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി രം​ഗത്ത്

ആയഞ്ചേരി: ആയഞ്ചേരി ടൗണിൽ ദിവസേനയെത്തുന്ന നൂറു കണക്കിന് യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിന് പോലും സൗകര്യമേർപ്പെടുത്താൻ സാധിക്കാത്ത ഗ്രാമപഞ്ചായത്ത് അധികൃതർ തികഞ്ഞ പരാജയമാണെന്ന് കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി. ഭരണ കാലാവധി കഴിയുന്നതിന് മുമ്പ് ടൗണിലെത്തുന്ന സ്ത്രീ യാത്രക്കാരടക്കമുള്ളവർക്കായി ടൗണിൽ ശൗചാലയവും വിശ്രമ കേന്ദ്രവും നിർമ്മിക്കാൻ ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണം. ആയഞ്ചേരി മണ്ഡലം കോൺഗ്രസ് എസ്

കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരം കാണണമെന്നാവശ്യവുമായി ഡിവൈഎഫ്ഐ രം​ഗത്ത്

നാദാപുരം: കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തിയാൽ മാത്രമേ കുരുക്കിന് അല്പമെങ്കിലും കുറവ് ഉണ്ടാവുകയുള്ളൂ. അതിനാൽ എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രം​ഗത്ത് എത്തി. ഡി.വൈ.എഫ് കല്ലാച്ചി മേഖലാ കമ്മിറ്റി വടകര പൊതുമരാമത്ത് ഓഫീസർക്ക് കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പരാതി

എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ – മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 15 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ

അഴിയൂർ: അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മാഹി വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. പടിഞ്ഞാറേ തെരുവിൻതാഴ ഷൈജനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫീസ് ടീം , കോഴിക്കോട് ഐബി പ്രമോദ് പുളിക്കൂൽ എന്നിവർ സംയുക്തമായി നടത്തിയ

രണ്ടിടങ്ങളിലെ ടിപ്പർ ലോറി അപകടങ്ങളിൽ ഓർക്കാട്ടേരി സ്വദേശിനി ഉൾപ്പടെ രണ്ടുപേർ മരിച്ച കേസ്; 55 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടിയുടെ വിധി

വടകര: രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു സ്ത്രീകൾ ടിപ്പർ ലോറിയിടിച്ച് മരിച്ചകേസിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് ഉത്തരവിട്ടു. ഓർക്കാട്ടേരി ഇല്ലത്തുതാഴ കൗസു നിവാസിൽ രാജന്റെ ഭാര്യ സുമതി (48) മരിച്ചകേസിൽ 21,12,320 രൂപ നൽകാൻ കോടതി ഉത്തരവ്. എട്ടുശതമാനം പലിശയും, കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ

വില്യാപ്പള്ളി ഐടിഐയുടെ നിർമ്മാണം മുപ്പത് ശതമാനം പൂർത്തീകരിച്ചു, വടകര താഴെഅങ്ങാടി പ്രവൃത്തി സാങ്കേതികാനുമതി ഘട്ടത്തിൽ; കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും

വടകര: കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും. ആദ്യഘട്ട ഡിജിറ്റൽ സർവേയിൽ 16 വില്ലേജുകൾ ആയിരുന്നു ഉൾപ്പെട്ടത്. ഇതിൽ 10 വില്ലേജുകളുടെ ഫീൽഡ് സർവേ ജോലികൾ പൂർത്തീകരിച്ചു. 6 വില്ലേജുകളിൽ ഫീൽഡ് ജോലികൾ അന്തിമഘട്ടത്തിലാണ്. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ

വേളം അരമ്പോൽ ഗവൺമെൻ്റ് എൽ.പി സ്കൂളിന് പുതിയ കെട്ടിടമുയരുന്നു; 1.07 കോടിയുടെ നിർമ്മാണ പ്രവൃത്തിക്ക് ശിലയിട്ടു

വേളം: വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ.പി സ്കൂളിൽ പുതിയ കെട്ടിടമുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 1.07 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കിതദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി ആരംഭിക്കുന്നത്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാങ്ങിയ വാഹനം ആറു മാസമായി ഷെഡിൽ; വാടകയ്ക്ക് വാഹനമെടുത്ത് നികുതിപ്പണം ധൂർത്തടിക്കുന്നെന്ന് ആരോപണം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഉപയോഗിക്കാതെ ഷെഡ്ഡിൽ കിടക്കുന്നു. സ്വന്തമായി പുതിയ വാഹനം ഉണ്ടെന്നിരിക്കെ വാടകയ്ക്ക് വണ്ടിയെടുത്ത് പഞ്ചായത്ത് നികുതിപ്പണം ധൂർത്തടിക്കുകയാണ് എന്ന് ആക്ഷേപം. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ

12 കോടി രൂപയുടെ റോഡ് നവീകരണത്തിന് അനുമതി; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും

മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്തരത്തൂരിൽ റോഡ് കമ്മിറ്റിയുടെ യോഗം ചേർന്നു. എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റോഡ് നവീകരണത്തിനായി സംസ്ഥാന സർക്കാരിൽ നിന്നും 12 കോടി രൂപയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തിയുടെ സുഖമമായ നടത്തിപ്പിനായി വിപുലമായ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ മണിയൂർ

error: Content is protected !!