Category: പ്രാദേശിക വാര്‍ത്തകള്‍

Total 14991 Posts

മുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് വീണു; പേരാമ്പ്രയില്‍ മധ്യവയസ്‌ക്കന് ദാരുണാന്ത്യം

പേരാമ്പ്ര: കക്കാട് തെങ്ങ് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൈതക്കലില്‍ വച്ച് തെങ്ങ് മുറിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. തെങ്ങ് മുറിക്കുന്നതിനിടെ ഒരു ഭാഗം മുറിഞ്ഞ് സുരേഷിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുള്ളവര്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചികിത്സയ്ക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ; സഹായത്തിന് കാത്തുനിൽക്കാതെ ശശിയുടെ മടക്കം

വാണിമേൽ: സുഹൃത്തിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ ഒറ്റദിവസം കൊണ്ടാണ് വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ച് ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട് കമ്മിറ്റിയെ ഏൽപ്പിച്ചത്. എന്നാൽ എല്ലാവരെയും നിരാശരാക്കി ഇന്ന് രാവിലെ ചെന്നാട്ട് ശശി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശശി മരണപ്പെടുന്നത്. ALSO READ- വാണിമേലിലെ

‘എം. ടി.യുടെ രചനകൾ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വം’; അനുസ്മരണ സദസുമായി റിഥം മേപ്പയൂർ

മേപ്പയ്യൂർ: മലയാള സാഹിത്യത്തിലെ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വമാണ് എം ടി യുടെ രചനകളെന്ന് റിഥം മേപ്പയൂർ സംഘടിപ്പിച്ച എം ടി വാസുദേവൻ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ടി.എം. അഫ്സ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ സ്മൃതിയിൽ യുവ ഗായകൻ വൈകാശ് വരവീണ അനുസ്മരണ ഭാഷണം നടത്തി. വി.പി.സതീശൻ അധ്യക്ഷത വഹിച്ചു. എ.സുബാഷ് കുമാർ, വി.എ. ബാലകൃഷ്ണൻ,

വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു

വാണിമേൽ: വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. പരേതനായ ഉണക്കൻ്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ സൗമിശ മക്കൾ: തന്മയ, തനവ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ശോഭ, പുഷ്പ. Summary: Auto driver sasi passed away

വേദനിക്കുന്നവർക്ക് സ്വാന്ത്വനമേകാം; ചേലക്കാട് സി വോക് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനാചാരണം

ചേലക്കാട്: ചേലക്കാട് സി വോക് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചാരണ പരിപാടി സംഘടിപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ റഷീദ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ സ്നേഹ സ്വാന്തന പരിചരണം ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ചേലക്കാട് എം എൽ പി സ്കൂളിലാണ് പരിപാടി

കേരള ദിനേശ് ബീഡി വടകര സൊസൈറ്റിയുടെ മുൻ സെക്രട്ടറി മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു

[TOP1]   വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. പരേതരായ മേച്ചം പറമ്പത്ത് പൊക്കന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സഹിജ മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐ.ടി). മരുമകൾ: നിതു ഓജ സഹോദരങ്ങൾ: സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി),പരേതരായ കുഞ്ഞിരാമൻ,രാധ സി.പി.ഐ പഴങ്കാവ്

കാഴ്ചയുടെ വസന്തമൊരുക്കി കൊയിലാണ്ടിയില്‍ വീണ്ടും ചലച്ചിത്രമേള; മലബാർ മൂവി ഫെസ്റ്റിവൽ 17മുതല്‍

കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷന് ജനുവരി 17ന് തുടക്കമാവും. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ 17, 18,19 തിയ്യതികളിൽ നടക്കുന്ന ഫെസ്റ്റിവല്‍ 17ന് വൈകിട്ട്

ബെെക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ചു; അഴിയൂർ സ്വദേശിയായ യുവാവിന് പരിക്ക്

അഴിയൂർ: അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ മീത്തലിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മോന്തോൽ കടവ് സീതി പീടിക റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബെെക്കിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ആകാശിനെ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ

കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കയർപൊട്ടി കിണറിൽ വീണു; തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് നാദാപുരം ഫയർഫോഴ്സ്

നാദാപുരം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി കിണറിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശന് ആണ് കിണറിൽ വീണ് പരിക്കേറ്റത്. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നാദാപുരം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരാണ് തൊഴിലാളിയെ സുരക്ഷിതമായി കിണറിൽ

പാലിയേറ്റീവ് ദിനാചരണം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയ്യൂരിലെ സംയുക്ത സന്ദേശറാലി

മേപ്പയൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മേപ്പയ്യൂര്‍ പാലിയേറ്റീവ് യൂണിറ്റ് കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍, മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂര്‍ നോര്‍ത്ത്‌ സുരക്ഷ പാലിേറ്റീവ്‌ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതു പ്രവർത്തകർ,

error: Content is protected !!