Category: പ്രാദേശിക വാര്‍ത്തകള്‍

Total 13325 Posts

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: പ്രതി ഷിബിലി പോക്‌സോ കേസില്‍ പ്രതി, പരാതിക്കാരി ഫര്‍ഹാന, കേസിന് ശേഷം സൗഹൃദം

കോഴിക്കോട്: ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസിലെ പ്രതി. ഷിബിലിക്കൊപ്പം അറസ്റ്റിലായ ഫര്‍ഹാന തന്നെയാണ് ഇയാള്‍ക്കെതിരെ 2021 ല്‍ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഷിബിലിക്കെതിരെ ഫര്‍ഹാന പരാതി നല്‍കിയത്. 2018 ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരായ ഫര്‍ഹാനയും കുടുംബവും നല്‍കിയ

കൂരാച്ചുണ്ട് വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു

കൂരാച്ചുണ്ട്: വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഏലിക്കുട്ടി തകിടിപ്പുറത്ത് കുടുംബാംഗം. മകന്‍: മിഥുന്‍.. മരുമകള്‍: രമ്യ മാക്കല്‍ (പൊയിലോംചാല്‍).

കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ എഴൂർ മേച്ചേരി വീട്ടിൽ ബീരാന്റെ മകൻ സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരായ യുവാവും ഇയാളുടെ സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ. ഇയാളുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18)

പ്ലസ് ടു പരീക്ഷഫലം; പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന വിജയം

പേരാമ്പ്ര: ഹയര്‍സെക്കന്ററി വിഭാഗം പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ മികച്ച വിജയം. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 323 പേര്‍ പരീക്ഷ എഴുതി. 88.2 ശതമാനം ആണ് വിജയം. 42 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സയന്‍സ് വിഷയത്തില്‍ തൊണ്ണൂറു ശതമാനം പേരും കംപ്യൂട്ടര്‍ സയന്‍സില്‍ 87.69 ശതമാനം

കടിയങ്ങാട് 17 പട ആഴമുള്ള കിണറ്റില്‍ അകപ്പെട്ട് പട്ടി; ജീവന്‍ രക്ഷിച്ച് മാതൃകയായി യുവാവ്

കടിയങ്ങാട്: നാഗത്ത് താഴെ സോപ്പ് ഗോഡൗണിന് സമീപം അബദ്ധത്തില്‍ കിണറ്റില്‍ വീണ പട്ടിയെ രക്ഷപ്പെടുത്തിയ കച്ചേരിച്ചാലില്‍ മണിയ്ക്ക് അഭിനന്ദന പ്രവാഹം. കിണറ്റില്‍ അകപ്പെട്ട പട്ടിയെ മണി കിണറ്റില്‍ ഇറങ്ങി പുറത്ത് എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. അടുക്കത്ത് സ്വദേശി നടുക്കണ്ടി മൊയ്ദുവിന്റെ ഉടമസ്ഥതയിലുള്ള 17 പട ആയമുള്ള കിണറ്റിലാണ് പട്ടി കഴിഞ്ഞ ദിവസം വീണത്. ഒരു രാത്രി

പ്ലസ് ടു പരീക്ഷാ ഫലം: മികച്ച വിജയവുമായി പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍

പാലേരി: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍. 86 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്. 23 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. സയന്‍സ് വിഷയത്തില്‍ 16 വിദ്യാര്‍ത്ഥികളും കോമേഴ്‌സില്‍ 6ഉം ഹ്യൂമാനിറ്റീസില്‍ ഒരു വിദ്യാര്‍ത്ഥിയും എന്നിങ്ങനെയാണ് മുഴുവന്‍ എ പ്ലസ് നേടിയത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (26-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് വൈദ്യൂതി തടസ്സപ്പെടുക. എല്‍.ടി, എബിസി സ്ട്രിഗിംങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. summary:

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദ് (25), മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദ് (24) എന്നിവരെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

ഹയര്‍സെക്കന്‍ഡറി വിജയശതമാനം കുറഞ്ഞു; ഇത്തവണ 82.95% വിജയം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95%മാണ് വിജയം. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം തുടങ്ങിയത്. ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം. 33815

ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനിയമനം നടത്തുന്നു: വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത

error: Content is protected !!