Category: പ്രാദേശിക വാര്‍ത്തകള്‍

Total 13320 Posts

കുട്ടികള്‍ക്കായൊരു മൈതാനം; കല്ലോട് ഗവ.എല്‍.പി സ്‌കൂളിനായി കളിസ്ഥലമൊരുക്കാനിറങ്ങി കൂത്താളിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍

കൂത്താളി: കല്ലോട് ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കളിസ്ഥലം ഒരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കൂത്താളി ഗ്രാമ പഞ്ചായത്തിലെ 11 വാര്‍ഡായ പൈതോത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് കളിസ്ഥലം ഒരുക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ 941 ഉള്‍പ്പയെടുത്തി ഒരു ‘പഞ്ചായത്തില്‍ ഒരു കളിസ്ഥലം’ എന്ന തരത്തില്‍ 15 ലക്ഷം രൂപയ്ക്ക് ആണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്.

താമരശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ അക്രമണം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് (35) പരുക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് അച്ഛനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം ഉണ്ടായത്. റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍

” ഓടിവാ ഓടിവാ… ജെ.സി.ബി കടലിലേക്ക് വീണെടാ” കോഴിക്കോട് കടപ്പുറത്ത് ഹിറ്റാച്ചി കടലില്‍ മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കല്ലിടല്‍ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ഹിറ്റാച്ചി മറിഞ്ഞത്. സംഭവം കണ്ടുനിന്നയാള്‍ എടുത്ത വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അപകടത്തെ തുടര്‍ന്ന് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അനൂപിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ 10.20

കോഴിക്കോട് കുരങ്ങുപനി ബാധിച്ച് യുവാവ് ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് കുരങ്ങുപനി ബാധിച്ച് ഇരുപത്തിരണ്ട് കാരന്‍ ചികിത്സയില്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമണ്ണ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധന്‍ വൈകിട്ടാണ് ഇയാളെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധിരോഗ നിയന്ത്രണ വിഭാഗത്തിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക

വീണ്ടും അക്കൗണ്ട് ഫ്രീസിങ്: ഭക്ഷണം കഴിച്ച ശേഷം ജയ്പൂര്‍ സ്വദേശി ഗൂഗിള്‍ പേ വഴി പണം അയച്ചു, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു; ദുരിതത്തിലായി താമരശ്ശേരി ചുങ്കത്തെ തട്ടുകട ഉടമ

താമരശ്ശേരി: ഭക്ഷണം കഴിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ദുബായ് തട്ടുകട ഉടമയുടെ അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ മുഖേനെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിറിനാണ് ദുരനുഭവം ഉണ്ടായത്.

തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’

മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ

ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; കോഴിക്കോടെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. മേയ് 18-നാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും

അര്‍ഹതയ്ക്കുള്ള അംഗീകാരം; മികച്ച വിലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും അഭിനന്ദിച്ചു

മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷതവഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി രാജന്‍ ഉദ്ഘാടനം ചെയതു. കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി രജ്ഞിത്ത് മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍

കൊയിലാണ്ടി ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കം വാർഡൻ ( വനിത ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് പത്ത് മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. പ്രതിദിനം 710 രൂപ നിരക്കിൽ കെയർ ടേക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം

തൊഴില്‍ മേഖലയിലേക്ക് ഒരു വഴി കാട്ടി; കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ പങ്കെടുത്ത് ചക്കിട്ടപ്പാറയിലെ നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍

ചക്കിട്ടപ്പാറ: പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ വന്‍ ജനപങ്കാളിത്തം. നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികളാണ് സെമിനാറില്‍ പങ്കെടുത്തത്. PACE (A pathway for academic career&employment chakkittapara) പദ്ധതിയുടെ ഭാഗമായാണ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രമുഖ പി.എസ്.സി ട്രെയിനര്‍ മന്‍സൂര്‍ അലി കാപ്പുങ്ങലാണ് സെമിനാര്‍ അവതരിപ്പിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത്

error: Content is protected !!