Category: പ്രാദേശിക വാര്‍ത്തകള്‍

Total 13312 Posts

പ്ലസ്ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യാജ പ്രചാരണം നടത്തി; കൊല്ലം സ്വദേശിയായ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി. പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖില്‍ മനോഹറാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇയാള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി തെറ്റായ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്ലസ്ടു

കുരുന്നുകള്‍ക്ക് ആദ്യപാഠങ്ങള്‍ പകര്‍ന്ന് 39 വര്‍ഷം; ഏക്കാട്ടൂര്‍ മാതൃകാ അംഗന്‍വാടിയില്‍ നിന്ന് വിരമിച്ച സുശീല ടീച്ചര്‍ക്ക് യാത്രയയപ്പേകി

അരിക്കുളം: ഏക്കാട്ടൂര്‍ അംഗവാടിയിലെ ടീച്ചര്‍ക്ക് യാത്രയയപ്പേകി. അറിവിന്റെ ആദ്യപാഠങ്ങള്‍ തേടിയെത്തിയ കുരുന്നുകള്‍ക്ക് അവ പകര്‍ന്നു നല്‍കി 39 വര്‍ഷക്കാലം പ്രദേശത്തിന്റെ വെളിച്ചമായ് മാറിയ ഏക്കാട്ടൂര്‍ മാതൃകാ അംഗന്‍വാടിയിലെ സുശീല ടീച്ചര്‍ക്ക് ഗ്രാന്‍മ ഏക്കാട്ടൂരിന്റെ നേതൃത്വത്തില്‍ യാത്രയയപ്പേകി. പരിപാടിയില്‍ വി കെ.ബിനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.എം ശശി ടീച്ചറെ പൊന്നാട അണിയിച്ചു. ഉപഹാര സമര്‍പ്പണം ഇ.സി

കണ്ണൂരില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും കൂസലില്ലാതെ മധ്യവയസ്‌കന്‍, ദൃശ്യങ്ങളുള്‍പ്പെടെ നല്‍കി ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് യുവതി

പയ്യന്നൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ബസില്‍ യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി

വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു

കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറി സരോവരം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി ശിങ്കാരിമേളം പരിശീലിച്ച 16 ഓളം സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്. പഞ്ചായത്തംഗം വി.പി.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.സത്യന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ സൂചകമായി നാട്ടുകാര്‍ പായ വിതരണം നടത്തി.

ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകൾ; കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കോഴിക്കോട്: വെസ്റ്റ് കൊമേരിയിൽ യുവാവിനെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാർ (45) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിയാത്രക്കാരാണ് യുവാവിനെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ

വടകരയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് അപകടം; വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വടകര: വടകര ദേശീയപാത മുക്കാളിയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തലശ്ശേരി അതിരൂപതയിലെ ഫാദർ അബ്രഹാം (മനോജ്) പോൾ ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് സെെഡിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല്

ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ; വേളം പഞ്ചായത്തിലെ കുറിച്ചകം നാളെ പോളിം​ഗ് ബൂത്തിലേക്ക്

വേളം: വാശിയേറിയ പൊരാട്ടങ്ങൾക്കൊടുവിൽ നിശബ്ദ പ്രചാരണങ്ങളിൽ വേളം പഞ്ചായത്തിലെ 11-ാം വാർഡായ കുറിച്ചകം. ഉപതരിഞ്ഞെടുപ്പിൽ സിറ്റിം​ഗ് സീറ്റ് നിലനിർത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. എന്നാൽ വാർഡ് പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി യു.ഡി.എഫും ബിജെപിയും ശക്തമായ പ്രചരണമാണ് കാഴ്ചവെച്ചത്. കുറിച്ചകം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാർഡ് മെമ്പർ. സർക്കാർ ജോലി

തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌

മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്

മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു

മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന ‌മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ

മികച്ച കരിയർ തിരഞ്ഞെടുക്കാൻ ദിശ; കായണ്ണയിൽ കരിയർ ​ഗെെഡൻസ് ക്ലാസുമായി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി

കായണ്ണബസാർ: കായണ്ണ ​ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കായണ്ണ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേതൃസമിതി ചെയർമാൻ പി.പി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.

error: Content is protected !!