Category: പ്രാദേശിക വാര്‍ത്തകള്‍

Total 13308 Posts

അറിവിന്റെ ലോകത്തേക്ക് കാല്‍വച്ച് കുരുന്നുകള്‍; ആവളയിലെ അംഗനവാടികളില്‍ പ്രവേശനോത്സവം നടത്തി

ആവള: ആവളയിലെ വിവിധ അംഗനവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ ടീച്ചര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വാഗതം ചെയ്തു. ആവളയിലെ 74ാം നമ്പര്‍ അംഗനവാടിയായ ചുള്ളിയോത്ത് അംഗനവാടിയിലും 56ാം നമ്പര്‍ പെരിങ്ങളത്ത് പൊയില്‍ അംഗനവാടിയിലും വിവിധങ്ങളായ പരിപാടികളോടെയാണ് പ്രവേശനോത്സവം നടത്തിയത്. വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (31-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ബി.എഡ് കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ രാവിലെ 6 മണി മുതല്‍ 9 മണിവരെയും കക്കാട് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴില്‍ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിങ്

കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്

ചര്‍ച്ചകളെല്ലാം പരാജയം, തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധം; പേരാമ്പ്ര വിക്ടറിയില്‍ ജീവനക്കാര്‍ സമരത്തില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടറി എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധം. സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ സമരം ആരംഭിച്ചു. ഏഴ് ജീവനക്കാരെയാണ് മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. യൂണിയനുകള്‍ വ്യാപാര വ്യവസായ ഏകോപന സമിതി, പോലീസ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും മാനേജ്‌മെന്റ് യാതൊരുവിധ

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കുവേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കരള്‍ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി

പുതുമയില്‍ നിന്നും പഴമയിലേക്കൊരു തിരിഞ്ഞ് നോട്ടം; കൂത്താളിയില്‍ ‘വെറൈറ്റി ‘ കല്ല്യാണപ്പന്തലൊരുക്കി വരന്റെ സുഹൃത്തുകള്‍

കൂത്താളി: കല്ല്യാണത്തിനായി ആര്‍ഭാഢങ്ങളും അതോടൊപ്പം പരിസ്ഥിതി സൗഹൃദമല്ലാത്ത പലതും ചെയ്തു കൂട്ടുമ്പോഴാണ് വ്യത്യസ്ഥമായൊരു തീരുമാനവുമായി കൂത്താളിയിലെ യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂത്താളി കരിമ്പില മൂലയില്‍ ശ്രീരാജിന്റെ വീട്ടിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പഴയകാല കല്യാണ പന്തലിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഈന്തോല പട്ടകള്‍ കൊണ്ട് അലങ്കരിച്ച പന്തലിലെ വശങ്ങളിലെ മറകളും തെര്‍മോക്കോളില്‍ എഴുതിയ വരന്റെയും വധുവിന്റെയും പേരും

ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ്

പെറുക്കിയെടുത്തത് എട്ട് ചാക്ക് വണ്ടിനെ; കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വണ്ട് ശല്യം രൂക്ഷം

കായണ്ണ ബസാർ: വിദ്യാർത്ഥികളെത്തും മുന്നേ സ്കൂളിൽ സ്ഥാനം പിടിച്ച് വണ്ടുകൾ. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് വണ്ട് ശല്യമുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നേ വൃത്തിയാക്കാനെത്തിയ പി.ടി.എ. അംഗങ്ങൾ ചാക്കു കണക്കിന് വണ്ടുകളെയാണ് സ്കൂളിൽ നിന്നും നീക്കം ചെയ്തത്. സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വണ്ടെത്തുന്നതെന്നാണ് പറയുന്നത്. പരിസരത്തെ ചില വീടുകളിലും വണ്ട് ശല്യമുണ്ട്.

കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ കല്ലുവെട്ടുകുഴിയിൽ വീണു; മുക്കത്ത് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ ഇന്നലെയായിരുന്നു അപകടം. കളി കഴിഞ്ഞ് ഏറെ വെെകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ്

ഉപതിരഞ്ഞെടുപ്പ്: വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിൽ വോട്ടിം​ഗ് ആരംഭിച്ചു

വേളം: വേളം പഞ്ചായത്തിലെ 16-ാം വാർഡായ കുറിച്ചകത്ത് വോട്ടിം​ഗ് ആരംഭിച്ചു. കുറിച്ചകം ഗവ. എൽപി സ്കൂളിൽ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. ഫലം ബുധനാഴ്ച അറിയാം. സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാർഡ് മെമ്പർ. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് മനോജ് മെമ്പർ സ്ഥാനം രാജിവെക്കുന്നത്. തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരികയായിരുന്നു. കർഷകസംഘം നേതാവുകൂടിയായ പി.എം.

error: Content is protected !!