Category: പ്രാദേശിക വാര്‍ത്തകള്‍

Total 13308 Posts

കണ്ണൂര്‍ ട്രെയിനിലെ തീപിടുത്തം; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്‌ കസ്റ്റഡിയിലുള്ളത്. മുമ്പ് റെയില്‍വേ സ്‌റ്റേഷനടുത്ത് ഇയാള്‍ തീ ഇട്ടിരുന്നു. എന്നാല്‍ അന്ന് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി വിട്ടയയ്ക്കുകയായിരുന്നു. ഇയാള്‍ ട്രാക്കിന് സമീപത്തായി ഉണ്ടായിരുന്നായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ ട്രെയിനിലെ തീപിടുത്തം; സി.സി.ടി.വിയിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന; കുടുങ്ങിയത് ഇന്ധന ഡിപ്പോയിലെ ക്യാമറയില്‍

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ട്രെയിനിന് സമീപത്ത് കണ്ടയാളെ തിരിച്ചറിഞ്ഞതായി സൂചന. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ട്രെയിനിന് സമീപത്തു കൂടി ഒരാള്‍ നടന്നു പോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തീപിടുത്തമുണ്ടാകുന്നതിനു മുമ്പ് ഇയാള്‍ ട്രെയിനിനടുത്ത് ഉണ്ടായിരുന്നു. പോലീസ് ഇയാളെ തിരിച്ചറിഞ്ഞെന്നും കസ്റ്റഡിയിലായെന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗവും സി.പി ഐ എം നേതാവുമായിരുന്ന സഖാവ് പി എം നാരായണ മാരാരുടെ ഭാര്യയാണ്. മക്കള്‍; പി.എം ശ്രീകുമാര്‍ (റിട്ട: പ്രിന്‍സിപ്പാള്‍, നവോദയ, മൊറേന) പി.എന്‍ ജയശ്രീ

മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആവേശമായി പ്രവേശനോത്സവം

മേപ്പയ്യൂര്‍: ആട്ടവും പാട്ടുമായി പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം എം ബാബു പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.രമ്യ മുഖ്യാതിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് സ്വാഗതം

കണ്ണൂര്‍ ബസിലെ നഗ്നതാ പ്രദര്‍ശനം: പ്രതിയായ ചിറ്റാരിക്കല്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നും പുലര്‍ച്ചെയായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. മെയ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസില്‍ വച്ചായിരുന്നു യുവതിക്ക്

അവര്‍ എഴുതിയും വായിച്ചും വളരട്ടെ; കുരുന്നുകള്‍ക്കായി നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

നരിനട: പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. നരിനട പുഷ്പ സ്‌കൂളില്‍ വെച്ചായിരുന്നു വിതരണം. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ 2527 കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം വാര്‍ഡ്

പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്: അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സമരസമിതി

പേരാമ്പ്ര: തൊഴില്‍ പ്രശ്‌നം മൂലം അടച്ചിട്ട പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാപനത്തിന് മുന്നില്‍ സി.ഐ.ടി.യു , ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്തില്‍ സമരം ശക്തമാകുന്നതിനിടെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി

കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:

സ്‌കൂളുകളില്‍ പ്രവേശനോത്സവം; വേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്

കോഴിക്കോട്: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ വെച്ച് നടത്തും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ

കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതേ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്; ക്യാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ച് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ക്യാനുമായി ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് ഇയാള്‍ ഇന്ധനം അകത്തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. കഴിഞ്ഞ മാസം എലത്തൂരില്‍ ആക്രമണത്തിന് ഇരയായ അതേ

error: Content is protected !!