Category: പ്രാദേശിക വാര്‍ത്തകള്‍

Total 13308 Posts

ഒരു കട പോലും തുറന്നില്ല; പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു

പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താലിന് തുടക്കമായി. കടകള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ച്ചിച്ചിട്ടില്ല. പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി

ഫിസിഷ്യന്‍ ഇന്നുണ്ട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.ആര്യ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്

മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍

കടലുണ്ടിയിൽ പതിനാറുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

കോഴിക്കോട്: കടലുണ്ടിയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണു വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം വെള്ളേക്കാട് പച്ചാട്ട് ആദിൽ (16)ആണു മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്കാണ് അപകടം സംഭവിച്ചത്. വെള്ളക്കെട്ടിൽ വീണത് ശ്രദ്ധയിൽപെട്ട ഉടനെ സമീപവാസികൾ ആദിലിനെ കരയ്ക്കെടുത്തു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ

കുട്ടിക്കൂട്ടത്തിന്റെ ആരവങ്ങള്‍ളോടെ നാടാകെ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഒന്നാം ക്ലാസിലെത്തിയ ഒരു കുട്ടിക്കായ് പ്രവേശനോത്സവമൊരുക്കി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍

പേരാമ്പ്ര: നാടാകെ പ്രവേശനോത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും മുഴങ്ങുമ്പോള്‍ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പുതുതായെത്തിയ ഒരു വിദ്യാര്‍ത്ഥിയ്ക്കായ് പ്രവേശനോത്സവമൊരുക്കി അധ്യാപകര്‍. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ നവാഗതയായെത്തിയ കുട്ടിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ മധുരങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. മറ്റ് സ്‌കൂളുകളെപ്പോലെ തന്നെ സൗകര്യങ്ങളും പഠന നിലവാരവും ഉണ്ടായിട്ടും ഈ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.

അറിവിന്റെ ലോകത്തേക്ക് ആരവങ്ങളും ആഘോഷങ്ങളിമായി കുരുന്നുകളെത്തി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്നു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബീഷ് ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം പേരാമ്പ്ര ബ്ലോക്ക് ബി.പി.സി നിത വി.പി, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍

പേരാമ്പ്ര വിക്ടറി ടൈല്‍സിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരത്തിടെ സംഘര്‍ഷാവസ്ഥ; സമരക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു, സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി

പേരാമ്പ്ര: തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു. സമരം നടത്തിയ സി.ഐ.ടി.യു ബി.എം.എസ് പ്രവര്‍ത്തകരായ തൊഴിലാളികളെയും സമരത്തിന് നേതൃത്വം നല്‍കിയ മറ്റു പ്രവര്‍ത്തകരെയും ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്ഥപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ

താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി ഓടക്കുന്നില്‍ കെ.എസ്.ആര്‍.ടി ബസില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം സ്വദേശിയായ പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അനീഷ് വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം

തലശ്ശേരിയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവാവ് മരിച്ച നിലയില്‍

തലശ്ശേരി: ബസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് സംഭവം. ഏതാണ്ട് 35 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. ബസുകള്‍ കഴുകുന്ന ആളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് സൂചന. രാവിലെത്തെ ട്രിപ്പിനായി ബസിലെത്തിയ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറില്‍

error: Content is protected !!