Category: പ്രാദേശിക വാര്‍ത്തകള്‍

Total 13307 Posts

അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലെ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം

നരക്കോട്: നരക്കോട് എഎല്‍പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു. പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഉദ്ഘാടനം ചെയ്തു. കോമഡി ഫെസ്റ്റിവല്‍ ഫെയിം കെ പി നൂറ സലാം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.വി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പാചക തൊഴിലാളി എം.എം മാധവിയെ സ്‌കൂള്‍ മാനേജര്‍ കെ.ടി

പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ, വീഡിയോ കാണാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര

അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്കൊരു സമ്മാനം; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രവേശനോത്സവത്തില്‍ പഠനോപകരണങ്ങള്‍ കൈമാറി

പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. 76 വിദ്യാലങ്ങളിലായി 2527 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌നേഹ സമ്മാനമായി പഠന ഉപകരണങ്ങള്‍ നല്‍കിയത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് മേപ്പയ്യുര്‍ നോര്‍ത്ത് മേഖലയിലെ വിഇഎം യു.പി സ്‌കൂളിലും ജില്ലാ

മുംബൈയില്‍ രണ്ടുകിലോഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

ഫോട്ടോയിലുള്ളത് വടകര സ്വദേശി അബ്ദുള്ള കൊയിലാണ്ടി: മുംബൈ വിമാനത്താവളത്തില്‍ 1.1 കോടി രൂപ മൂല്യമുള്ള രണ്ടുകിലോ സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി ചോനാരിപൊയില്‍ അബ്ദുല്‍ ജാഫര്‍ (33), വടകര മുയ്യാര്‍കണ്ടി അബ്ദുള്ള (33) എന്നിവരാണ് പിടിയിലായത്. ബഹ്‌റൈനില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇരുവരും. കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കിയ

ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42) ഭാര്യ അനുരാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ട അശോക് കുമാര്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.  

മരക്കൊമ്പ് വീണതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു, ആശുപത്രിയില്‍ എത്തുംമുമ്പ് മരണം; വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നോവായി അധ്യാപകന്റെ വിയോഗം

ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അധ്യാപകന്‍ മുഹമ്മദ് ഷരീഫിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ഉള്ള്യേരി എ.യു.പി സ്‌കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പ്രിയപ്പെട്ട അധ്യാപകന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അറിഞ്ഞത്. ഉടനെ സഹപ്രവര്‍ത്തകര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി. മടവൂര്‍ പുതുക്കുടി സ്വദേശിയായ മുഹമ്മദ് ഷരീഫ് വീട്ടില്‍ നിന്നും

താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ത്ഥി ഉപേക്ഷിക്കപ്പെട്ട നിലയില്‍, ലഹരി നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ തള്ളിയെന്ന് മൊഴി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ഥിനിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലഹരിമരുന്ന് നല്‍കിയ പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ചയാണ് കാണായത്. ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച്

ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു; ഉള്ള്യേരി എ.യു.പി സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം

ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ബൈക്ക് യാത്രികനായ അധ്യാപകന്‍ മരിച്ചു. ഉള്ള്യേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്. ഇന്ന് രാവിലെ നന്മണ്ടിയിലായിരുന്നു അപകടം നടന്നത്. മടവൂര്‍ സ്വദേശിയായ മുഹമ്മദ് ഷെരീഫ് ബൈക്കില്‍ സ്‌കൂളിലേക്ക് വരികയായിരുന്നു. മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് തലയിലെ ഹെല്‍മറ്റടക്കം തകരുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടനെ

ഡെങ്കിപ്പനി; ചക്കിട്ടപ്പാറയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഫോഗിംഗ് നടത്തി. ഡെങ്കിപ്പനിക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍

ഒരു കട പോലും തുറന്നില്ല; പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു

പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താലിന് തുടക്കമായി. കടകള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ച്ചിച്ചിട്ടില്ല. പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി

error: Content is protected !!