Category: പ്രാദേശിക വാര്‍ത്തകള്‍

Total 13296 Posts

മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് തൊഴിലാളി യൂണിയന്‍, പറ്റില്ലെന്ന് മാനേജ്‌മെന്റ്; എങ്ങുമെത്താതെ പേരാമ്പ്ര വിക്ടറി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച, എട്ടാം തീയതി തൊഴിലാളികളുടെ പ്രകടനം

[top] പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയിലും അന്തിമ തീരുമാനമായില്ല. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. നാളെയും യോഗം വിളിച്ച് കൂട്ടുമെന്ന് ലേബര്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ച് വിട്ടവരില്‍ നാല് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍:വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24കാരി. അച്ഛന്‍ മുരളീധരന്റെ അതേ

എസ് എസ് എല്‍ സി – പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയിക്കള്‍ക്ക് അനുമോദനവുമായി നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ

പന്തിരിക്കര: 2022-23 വര്‍ഷത്തെ എസ് എസ് എല്‍ സി – പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ. പ്രദേശത്തെ നാല്‍പതോളം വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചത്. പന്തിരിക്കര കൂടുത്താംക്കണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

നാളെയ്‌ക്കൊരു തണലാവട്ടെ: പേരാമ്പ്രയില്‍ വനിതാ ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് വൃക്ഷതൈ നട്ടു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി

ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍

വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍

മാലിന്യമുക്ത നവകേരളത്തിനായി കൈക്കോര്‍ക്കാം: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു

നൊച്ചാട്: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ മുക്ത നവ കേരളത്തിനായി കൈക്കോര്‍ക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ഹരിത സഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ :പി.യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ

കെ-ഫോണ്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു

പേരാമ്പ്ര: കേരളത്തിന്റെ സ്വപ്‌ന തുല്യമായ കെഫോണിന്റെ മണ്ഡലതല ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചക്കിട്ടപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.പി ബാബു അധ്യക്ഷനായി. ഷീജ ശശി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) മുഖ്യ അതിഥിയായിരുന്നു. ഉണ്ണി

Kerala Lottery Results | Bhagyakuri | Win Win Lottery W-721 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-721 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഓരോ വിദ്യാലയവും പരിസ്ഥിതി സൗഹൃദമാവട്ടെ, ‘മധുരവനം’ പദ്ധതിയുമായി വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മധുര വനം ഫലവൃക്ഷ തോട്ടത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. മാവിന്‍ തൈ നട്ടുകൊണ്ടാണ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സംസഥാനത്തൊട്ടാകെ 998 സ്‌കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മധുരവനം പദ്ധതി നടപ്പിലാക്കുന്നത്. പി ടി

തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി

  Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി

error: Content is protected !!