Category: പ്രാദേശിക വാര്‍ത്തകള്‍

Total 13291 Posts

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍

നിയന്ത്രണംവിട്ട ബസ് റോഡിന്റെ മറുഭാഗത്തുനിന്നും കുതിച്ചെത്തി, പിഞ്ചുവിദ്യാര്‍ഥിയെയുംകൊണ്ട് ഓടി യുവാവ്; കോഴിക്കോട്ടെ ബസപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ബസ് കടന്നുവരുന്നതിന് തൊട്ടുമുമ്പായി ഒരു ഓട്ടോറിക്ഷ യൂടേണ്‍

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. എതിര്‍ദിശയിലേക്ക് കയറിക്കൊണ്ടാണ് ബസ് മരത്തിലിടിക്കുന്നത്.ബസ് വരുന്നത് കണ്ട് സ്‌കൂള്‍ ബസിനായി കാത്തുനിന്ന കുട്ടികളുള്‍പ്പടെയുള്ളവരുമായി രക്ഷിതാക്കള്‍

വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; നാടോടി സ്ത്രീ പിടിയില്‍

വടകര: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നാടോടി സ്ത്രീ അറസ്റ്റില്‍. തമിഴനാട് ഡിണ്ടിങ്കല്‍ സ്വദേശി കാവ്യയാണ് (25) പോലീസ് പിടിയിലായത്. വടകര – ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസില്‍ വെച്ച് വ്യാഴാഴ്ച്ച രാവിലെ 10.45നായിരുന്നു സംഭവം. വടകര ആയഞ്ചേരി വള്യാട് സ്വദേശി വണ്ണാത്തി പറമ്പത്ത് സുധയുടെ ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണമാണ് കാവ്യ മോഷ്ടിച്ചത്.

ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു

ആവള: ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു. ഇരുപത്തൊന്‍പത് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉപ്പ: അഹമ്മദ്. ഉമ്മ: റസിയ. സേഹോദരങ്ങള്‍: അയൂബ്, അഷ്‌റഫ്, അസ്‌കറലി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ റാഗിംങെന്ന് വിദ്യാര്‍ത്ഥികള്‍

വടകര: വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളായ നാല് പേര്‍ തങ്ങളെ റാഗിംങ് ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോപണം. മുബഷിര്‍, അന്‍ഷാദ്, ഷാഫി, അഫ്‌നാന്‍ എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇതില്‍ മുബഷിറിന് ചെവിയ്ക്ക് പരിക്കുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളായ

ജലജീവന്‍ പൈപ്പിടലിനായ് കുഴിച്ചുതോടെ തകര്‍ന്നു, മഴപെയ്തതോടെ ചെഴിക്കുളമായി; കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹം

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡ് കാല്‍ നടയാത്ര പോലും ദുസഹമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ ഭാഗമായി റോഡില്‍ കുഴിയെടുത്തതോടെ പൊട്ടിപ്പൊളിഞ്ഞ നിലയാലായ റോഡ് മഴ കൂടെ പെയ്തതോടെ കാല്‍നടയാത്രപോലും ദുരിതത്തിലാവുന്ന അവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡ്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (09-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.സിന്ധു ഡോ.ജസ്ന കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി

മുചുകുന്നിൽ വെള്ളം കോരുന്നതിനിടയിൽ വയോധിക കിണറ്റിൽ വീണു, നാട്ടുകാരിറങ്ങി താങ്ങിനിർത്തി, എല്ലാവരെയും പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന

കൊയിലാണ്ടി: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72) യെയാണ് രക്ഷിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടി കാർത്തിയാനി കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരായ രണ്ട് പേർ ഉടനെ കിണറ്റിലിറങ്ങി കാർത്തിയാനിയെ താങ്ങി നിർത്തി. തുടർന്ന് കൊയിലാണ്ടി അ​ഗ്നിരക്ഷാ

പ്ലസ്ടു പരീക്ഷ ഫലം: കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും

കൂരാച്ചുണ്ട് : പ്ലസ് ടു പരീക്ഷ ഫലത്തില്‍ ഉന്നത വിജയം നേടിയ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം പതിനാറ് ഫുള്‍ എ പ്ലസും 95 ശതമാനം വിജയവുമാണ് വിദ്യാലയം കരസ്ഥമാക്കിയത്. പി.ടി.എ പ്രസിഡന്റ് ജോബി വാളിയാം പ്ലാക്കലിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന യോഗം കൂരാച്ചുണ്ട്

error: Content is protected !!