Category: പ്രാദേശിക വാര്‍ത്തകള്‍

Total 13287 Posts

കനത്ത മഴ: ചക്കിട്ടപാറയിൽ റോഡ് തകർന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് റോഡ് തകർന്നു. പഞ്ചായത്തിലെ ആറിൽ വാർഡിൽ ഉൾപ്പെട്ട ഓനിപ്പുഴ-അയ്യപ്പ ക്ഷേത്ര റോഡാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ച് നിർദേശങ്ങൾ നൽകി. സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

പഠനത്തോടൊപ്പം ശുചിത്വവും; നൊച്ചാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയോടൊപ്പം എൻ.എസ്.എസ് വളണ്ടിയേഴ്സും വീടുകളിലേക്ക്

പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വീടുകളിലേക്ക് പരിപാടി സംഘടിപ്പിച്ചു. വെളളിയൂരിൽ സംഘടിപ്പിച്ച പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു എൻ.എസ്.എസ് വളണ്ടിയർ ഹരിതസേനയോടൊപ്പം ചുരുങ്ങിയത് 10 വീട് സന്ദർശിക്കും. ഒന്നാം ഘട്ട പ്രവർത്തനം

കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഇയാളുടെ താമസസ്ഥലത്ത് കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം

വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്-

മടപ്പള്ളി: വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിനെ വെട്ടിക്കുന്നതിനിടയില്‍ പഴയ പ്രിയേഷ് ടാക്കീസിന്റെ ഭാഗത്തേക്ക് ബസ് മറിയുകയായിരുന്നു. ബസില്‍ മുപ്പതോളം പേരുണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്

പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍. കിഴക്കേ പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം കുന്നുമ്മല്‍ ശാന്തയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: ശരത്, ശരണ്യ, ശാരി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത

കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞനന്ദൻ നായരാണ് ഭർത്താവ്. മക്കൾ. ബാലാമണി അംഗൻ വാടി വർക്കർ) , പുഷ്പ, പ്രകാശൻ , മനോജ്, ശാന്ത മരുമക്കൾ. ചന്ദ്രശേഖരൻ (കാരയാട്), രാമചന്ദ്രൻ (കിഴൂര്), ശശിധരൻ (കാരയാട്), നീന( സി.പി.എം അമ്പല ഭാഗം ബ്രാഞ്ച് അംഗം), ഉമ (മുയിപ്പോത്ത്). സഹോദരങ്ങൾ പരേതരായ

താമരശ്ശേരിയിൽ പണിക്ക് വിളിച്ചുവരുത്തി മോഷണം; അതിഥി തൊഴിലാളികളുടെ ഫോണുകളും പേഴ്സും കവർന്ന് യുവാവ്

താമരശ്ശേരി: അതിഥി തൊഴിലാളികളെ പണിക്ക്‌ വിളിച്ചുവരുത്തിയ ശേഷം യുവാവ് തൊഴിലാളികളുടെ പേഴ്സു മൊബെെൽഫോണും മോഷ്ടിച്ചതായി പരാതി. താമരശേരി കാരാടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാർഖണ്ഡ്‌ സ്വദേശികളായ അബ്രീസ് ആലത്തും അബ്ദുൽ ഗഫാറുമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവരുടെ താമസസ്ഥലത്ത്‌ എത്തി പണിയുണ്ടെന്ന് പറഞ്ഞ് യുവാവ്‌ താമസ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാരാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്കാണ്

വെങ്ങപ്പറ്റ ​ഗവ. ഹെെസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം

പേരാമ്പ്ര: ഗവ: ഹൈസ്കൂൾ വെങ്ങപ്പറ്റയിൽ യു.പി.എസ്.ടി വിഭാഗത്തിൽ ജനറൽ തസ്തികയിൽ ഒരു അധ്യാപകനെയും, ജൂനിയർ ഹിന്ദി യു.പി എസ് ടി ഭാഷാ തസ്തികയിൽ ഒരു അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ 13 ന് ചൊവ്വാഴ്ച ‘രാവിലെ 10 മണിക്ക്. താൽപര്യമുള്ള യോഗ്യരായ അധ്യാപകർ സ്കൂൾ ഓഫീസിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണ്ടതാണ്.

ചക്കിട്ടപാറയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികാസത്തിനായ് സേവാസ്; പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 12 ന്

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. ജൂൺ 12 ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടവും ചക്കിട്ടപ്പാറയിൽ നടക്കും. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയാണ് സേവാസ് (Self Emerging Village through

error: Content is protected !!