Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

സി.സി.ടി.വിയ്ക്കുനേരെ ഫ്‌ളൈയിങ് കിസ്, അശ്ലീല ആംഗ്യം; ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഉള്ള്യേരി: ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സി.സി.ടി.വിയ്ക്കുനേരെ കൈവീശുകയും ഫ്‌ളൈയിങ് കിസ് നല്‍കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക് (20) എന്നിവരെ അത്തോളി പൊലീസ് 24 മണിക്കൂറിനുള്ളില്‍

ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി ഉറപ്പും; പ്ലസ്ടുക്കാര്‍ക്കായ് സുവര്‍ണാവസരം, വിശദാംശങ്ങള്‍ അറിയാം

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വിദേശത്ത് സൗജന്യ പഠനത്തിനായ് അവസരവും അതോടൊപ്പം ജോലി ഉറപ്പും. ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പങ്കാളികളുമായ എക്സ്ട്രീം മള്‍ട്ടീമീഡിയയും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇങ്ങനെയൊരു അവസരമൊരുക്കുന്നത്. നഴ്സിങ്, സിവില്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ഒരുക്കുന്നത്. കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി അപ്രന്റ്‌സാകാനുള്ള

കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു

പയ്യോളി: കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഗീത. മക്കള്‍: റോഷന്‍, അരുണ്‍ (ഖത്തര്‍), പ്രതാപന്‍. മരുമക്കള്‍: ഡോ.വാണീ കൃഷ്ണ. സഹോദരങ്ങള്‍: പരേതരായ രവീന്ദ്രന്‍ മാസ്റ്റര്‍, വാസന്തി. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ നടന്നു.

മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് പടർന്നു, പിന്നീട് കാണുന്നത് തീ ​ഗോളങ്ങൾ; പേരാമ്പ്രയെ നടുക്കി ന​ഗരത്തിലെ തീപിടുത്തം

പേരാമ്പ്ര: പേരാമ്പ്രയിൽ ലക്ഷങ്ങളുടെ നാശനഷടത്തിലേക്കും കെട്ടിടം കത്തിനശിക്കുന്നതിനും ഇടയാക്കിയ തീപിടുത്തം ഉണ്ടായത് പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ. അജെെവ മാലിന്യങ്ങൾ സൂക്ഷിച്ച എം.എസി.എഫിലാണ് ആദ്യം തിപിടച്ചത്. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്കും തീ പടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയേടെയാണ് നാടിനെ നടുക്കിയ വലിയ തീപിടുത്തം ഉണ്ടായത്. പേരാമ്പ്ര വഴി കടന്നുപോയ യാത്രക്കാരനാണ് ബാദുഷയ്ക്ക് സമീപം തീപടർന്നതായുള്ള

തോടന്നൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

തോടന്നൂര്‍: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുഞ്ഞിക്കണ്ടിയില്‍ സനല്‍കുമാര്‍(32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആശാരിപ്പണിക്കാരനാണ് മരിച്ച സനല്‍. ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് വയറില്‍ നിന്നും ഷോക്കടിക്കുകയായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അനോന. ഒരു വയസുള്ള മകളുണ്ട്. സഹോദരി: സജിന. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് തോടന്നൂരിലെ വീട്ടുവളപ്പിൽ.  

കൊയിലാണ്ടി മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്

കേരളത്തിൽ ഒന്നാമത്, ദേശീയ തലത്തിൽ 23 -ാം റാങ്കും; നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്

താമരശ്ശേരി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയിൽ രണ്ടാം ശ്രമത്തിലാണ് ആര്യ മികച്ച വിജയം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ്

ആനവാതില്‍ പോളി ക്ലിനിക്കിലെ മോഷണം: 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ച് അത്തോളി പൊലീസ്; മുഖം ഉൾപ്പെടെ മറച്ച് മോഷണം നടത്തിയ പ്രതികളിലേക്ക് എത്തിയത് ഇങ്ങനെ

ഉള്ളിയേരി: ആനവാതിലിലെ വീ കെയര്‍ പോളി ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരാണ് അത്തോളി പൊലീസിന്റെ പിടിയിലായത്. അത്തോളി സി.ഐ പി.കെ.ജിതേഷിന്റെയും എസ്.ഐ ആര്‍.രാജീവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന്

ആളിപ്പടർന്ന് തീ, അണയ്ക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ; പേരാമ്പ്രയിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ കാണാം

പേരാമ്പ്ര: പേരാമ്പ്ര ന​ഗരത്തിലുണ്ടായ വൻതീപിടുത്തത്തിൽ അ​ഗ്നിക്കിരയായി കെട്ടിടം. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 13ന് രാത്രി 11.15 ഓടെയാണ് തീപിടുത്തമാണുണ്ടായത്. ഒരു മണിക്കൂറ് പിന്നിട്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വന്‍ തീപിടിത്തം

error: Content is protected !!