Category: പ്രാദേശിക വാര്‍ത്തകള്‍
സിപിഎം ജില്ലാ സമ്മേളനം; വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ആസ്പദമാക്കി വടകരയിൽ പ്രഭാഷണം
വടകര: വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഗോപീ നാരായണൻ അധ്യക്ഷനായി. യൂനുസ് വളപ്പിൽ, എസ്
വെള്ളിയാം കല്ല് ഇനി ഇന്ത്യൻ കോസ്റ്റ് ഗാഡിന്റെ നിയന്ത്രണത്തിലായിരിക്കും; പ്രചരിക്കുന്ന വിഡീയോയിലെ സത്യാവസ്ഥയെന്ത്
വടകര: തിക്കോടിയിലെ കടലിൻ്റെ നടുക്ക് ഏഴ് നോട്ടിക്കൽ മൈൽ ദൂരത്തുള്ള വെള്ളിയാൻ കല്ല് ഇനി ഇന്ത്യൻ കോസ്റ്റുഗാഡിൻ്റെ അണ്ടർലായിരിക്കും. ഈ അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ കോസ്റ്റ് ഗാഡ് വെള്ളിയാംകല്ലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളല്ല. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാംകല്ലിൽ ദേശീയപതാക ഉയർത്തുന്നതാണ് ദൃശ്യത്തിലുള്ളത്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
തിക്കോടി: കല്ലകത്ത് കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഡ്രൈവ് ഇന്‍ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയില്‍ അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ജിപ്‌സിയിലുണ്ടായിരുന്നത്. എട്ട് പേരാണ് ജിപ്‌സിയിലുണ്ടായിരുന്നത്. ഇവർ മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ്. Description: Maruti Gypsy overturns
ഇശ്ഫാക്ക് 2025 പെൻഷൻ പദ്ധതിക്ക് മേപ്പയ്യൂർ പഞ്ചായത്തിൽ തുടക്കമായി; നടപ്പിലാക്കുന്നത് ദുബൈ കെ.എം.സി.സി
മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന ഇശ്ഫാക്ക് 2025 വാർഷിക പെൻഷൻ പദ്ധതിയുടെ മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻ്റ് കുളപ്പുറത്ത് അബ്ദുറഹിമാൻ പഞ്ചായത്ത് മുസ്ലീം
നടുവണ്ണൂരിൽ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; തിരിച്ചറിയൽ രേഖകളിലുളളത് കൊളാവിപ്പാലത്തെ വിലാസം
നടുവണ്ണൂർ: നടുവണ്ണൂരിൽ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സദ്ഗുരു നിത്യാനന്ദാശ്രമ മുറ്റത്താണ് മൃതദേഹം കണ്ടത്. വലിയ വീട്ടിൽ വി.വി.ഉണ്ണിക്കൃഷ്ണൻ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച രേഖകളിൽ ഇരിങ്ങൽ കൊളാവിപ്പാലത്തെ വിലാസമാണുള്ളത്. കൊളാവിപ്പാലത്ത് ഒരു കടമുറിയിൽ കുറച്ചുകാലമായി ഇയാൾ താമസിച്ചുവരികയാണെന്നാണ് അന്വേഷിച്ചപ്പോൾ മനസിലായതെന്ന്
ആശ്വാസ് പദ്ധതി; ചേലക്കാട് എം.എൽ.പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റുമായി വാർഡ് വികസന സമിതി
നാദാപുരം: ചേലക്കാട് എം എൽ പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയാണ് കിറ്റ് നൽകിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്കൂൾ പ്രധാന അധ്യാപിക ഷേർളിക്ക് കിറ്റ് കൈമാറി. ആശ്വാസ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് മെഡിക്കൽ
താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മരിച്ചത്. മകൻ ആഷിക്ക്(24) നെ പോലിസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ് സഹോദരി ഷക്കീലയുടെ ചോയിയോട്ടെ
പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ.കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം; ഓർമ്മകളിൽ നാട്
ഏറാമല: ആർ ജെ.ഡിയുടെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ. കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൻ മാസ്റ്ററുടെ വസതിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ടി.പി വി
വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: സ്കൂളിലെ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (45) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ തെറി വിളിച്ചതിനും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ആറോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലം ഇൻസ്പെക്ടർ
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥൻ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥൻ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസർ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാൽ ഭാര്യ അന്വേഷിച്ച്