Category: പ്രാദേശിക വാര്‍ത്തകള്‍

Total 13272 Posts

റോഡ് പുനർനിർമ്മിച്ചപ്പോൾ മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്, ദുരിതത്തിലായി നൊച്ചാട് നിവാസികൾ

പേരാമ്പ്ര: റോഡ് പുനർനിർമ്മിച്ചതിന് ശേഷം മഴവെള്ളത്താൽ ദുരിതത്തിലായി നൊച്ചാട് അമ്പാളിത്താഴയിൽ നിവാസികൾ. ചേനോളി നൊച്ചാട് റോഡ് പുനർനിർമാണത്തിനുശേഷം മഴപെയ്തപ്പോൾ വെള്ളം ഒഴുകി വീടുകളിലെത്തുന്നതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പൊൻപറക്കുന്നിന്റെ മുകളിൽനിന്ന് റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് സമീപത്തെ വീടുകളിലെത്തി കെട്ടിനിൽക്കുന്ന സ്ഥാഹചര്യണ്ടായത്. കുനിയിൽ സുജീവൻ, പാറക്കണ്ടി കുഞ്ഞബ്ദുള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കെട്ടിനിന്ന വെള്ളം സജീവന്റെ വീട്ടുമുറ്റത്തുള്ള

പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം

മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺ​ഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്

കാരയാട് സ്വദേശിയായ കോൺ​ഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല മക്കൾ : മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്) മരുമകൻ : മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി

നാട്ടിലെ പരിപാടികളിലെല്ലാം സജീവം, അപ്രതീക്ഷിതമായി മരണം; കായണ്ണയിലെ പ്രകാശന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ നാട്

കായണ്ണബസാർ: ആരോ​ഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായണ്ണ സ്വദേശി പ്രകാശന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടകാരും സഹപ്രവർത്തകരുമെല്ലാം. ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന പ്രകാശൻ ഇനിയില്ലെന്ന് ഉൾക്കൊള്ളാനാവുന്നില്ലാർക്കും. കായണ്ണ വാരിയൻമടത്തിൽ പ്രകാശനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ചത്. ആരോ​ഗ്യ പ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് പ്രകാശനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ നടത്തിയ പരിശോധനയിൽ

സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്

കൈരളി ടിവി ജീവനക്കാരനായിരുന്ന പ്രകാശൻ കായണ്ണ അന്തരിച്ചു

കായണ്ണബസാർ: കൈരളി ടിവി ജീവനക്കാരനായിരുന്ന പ്രകാശൻ കായണ്ണ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ വാരിയൻമടത്തിൽ രാമൻനായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ദയന. സഹോദരങ്ങൾ: സുലോചന, ഷീല, സുരേഷ് സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കോഴിക്കോട് കായണ്ണയിലെ വീട്ടുവളപ്പിൽ നടക്കും.

നാട്ടുമാവുകളെ സംരക്ഷിക്കാൻ ‘നാട്ടുമാമ്പാത’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; ആദ്യം പദ്ധതി നടപ്പിലാക്കുക നടുവണ്ണൂരിൽ

പേരാമ്പ്ര: അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ ‘നാട്ടുമാമ്പാത’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നടുവണ്ണൂർ പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. സമാനമായ പദ്ധതികൾ വിവിധ പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പിലാക്കി വരുന്നുണ്ട്.

പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് പഞ്ചായത്തിന് അയക്കൂ; 2,500 രൂപ പാരിതോഷികം

പേരാമ്പ്ര: പൊതുസ്ഥലത്തെ മാലിന്യം എന്നും ജനങ്ങള്‍ക്കും അധികൃതര്‍ക്കും തലവേദനയാണ്. പലപ്പോഴും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും പലരും ഇതൊന്നും ഉപയോഗിക്കാതെ തോന്നിയ ഇടങ്ങളിലാണ് വീട്ടു മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് പോവുന്നത്. എന്നാല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇനി തോന്നിയ ഇടത്ത് മാലിന്യം വലിച്ചെറിയാന്‍ സാധിക്കില്ല. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഗ്രാമപഞ്ചായത്തിനു മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങളെ

മേപ്പയ്യൂർ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു

മേപ്പയ്യൂർ: ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടി, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല. മക്കൾ : മുഹമ്മദ് ഫായിസ് (ഖത്തർ) ഫാർസാന (ദുബായ്‌) മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (ക്രാവുന്തറ ), ഖദീജ, മായൻ, മുസ്തഫ (ഖത്തർ).

വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം, സമാനമായ രണ്ട് പരാതികളില്‍ പോക്‌സോ കേസ്; വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

കൊയിലാണ്ടി: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജ(50)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. മലയാളം അധ്യാപകനായ ഇയാള്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ട് കുട്ടികളുടെ പരാതിയിലാണ് നടപടി. ആദ്യം കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക്

error: Content is protected !!