Category: പ്രാദേശിക വാര്‍ത്തകള്‍

Total 13269 Posts

മേപ്പയൂര്‍ മേപ്പാട്ട് ആമിന അന്തരിച്ചു

മേപ്പയൂര്‍: മേപ്പാട്ട് ആമിന അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൊയ്തി മക്കള്‍: ഇബ്രായി, അബ്ദുറഹിമാന്‍, ആയിശ, ഖദീജ മരുമക്കള്‍: ഹമീദ്, സിദ്ധീഖ്, സാഹിറ, സൗദ. സഹോദരങ്ങള്‍: സി.കെ.ഇബ്രാഹിം (റിട്ട.ഫാറുഖ് കോളേജ്) മറിയം, പരേതരായ അബ്ദുള്ള, അമ്മത്, ഫാത്തിമ.  

അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍

അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്‌നേഹയ്ക്ക് ആക്രമണം

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ രീതിമാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

നടുവണ്ണൂരിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി; രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നടുവണ്ണൂര്‍: കുറ്റ്യാടി-കോഴിക്കോട് പാതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. അജ്‌വ, മസാഫി ബസുകളിലെ ജീവനക്കാരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ഇരു ബസുകളുടെയും മത്സരയോട്ടം കാരണം കരുവണ്ണൂര്‍ ആഞ്ഞോളി മുക്കില്‍ ഗതാഗത തടസ്സമടക്കമുണ്ടായ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 7.28ന് അജ്‌വ ബസ് കരുവണ്ണൂര്‍ ടൗണില്‍ ബൈക്ക് യാത്രികനെ തട്ടിത്തെറിപ്പിച്ചിരുന്നു.

വളയത്ത് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശന്റെ മൃതദേഹം സംസ്‌കരിച്ചു

വളയം: വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രമേശന്‍ മരിച്ചതറിയാതെ അമ്മ മന്തി മൃതദേഹത്തിനരികില്‍ മൂന്ന് ദിവസം കൂട്ടിരുന്നിരുന്നു. ഈ വീട്ടില്‍ രമേശനും അമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ ദുര്‍ഗന്ധം

ബസില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി അഴിയൂരില്‍ യുവാവ് എക്‌സൈസിന്റെ പിടിയില്‍

വടകര: ഒമ്പത് ലിറ്റര്‍ വിദേശമദ്യം ബസില്‍ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. മധ്യപ്രദേശ് ജബാല്‍ബൂര്‍ സ്വദേശി അവിനാഷ് നിമ്പാല്‍ക്കറാണ് പിടിയിലായത്. കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇന്ന് 11മണിയോട് കൂടിയാണ് സംഭവം. അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്ത് വെച്ചായിരുന്നു എക്‌സൈസ് പരിശോധന നടത്തിയിരുന്നത്. ഈ സമയം

ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു

പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ​ഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു. സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് വിവിധ സ്ഥലങ്ങളിലായി കോടികളുടെ

റോഡ് പുനർനിർമ്മിച്ചപ്പോൾ മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്, ദുരിതത്തിലായി നൊച്ചാട് നിവാസികൾ

പേരാമ്പ്ര: റോഡ് പുനർനിർമ്മിച്ചതിന് ശേഷം മഴവെള്ളത്താൽ ദുരിതത്തിലായി നൊച്ചാട് അമ്പാളിത്താഴയിൽ നിവാസികൾ. ചേനോളി നൊച്ചാട് റോഡ് പുനർനിർമാണത്തിനുശേഷം മഴപെയ്തപ്പോൾ വെള്ളം ഒഴുകി വീടുകളിലെത്തുന്നതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പൊൻപറക്കുന്നിന്റെ മുകളിൽനിന്ന് റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് സമീപത്തെ വീടുകളിലെത്തി കെട്ടിനിൽക്കുന്ന സ്ഥാഹചര്യണ്ടായത്. കുനിയിൽ സുജീവൻ, പാറക്കണ്ടി കുഞ്ഞബ്ദുള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കെട്ടിനിന്ന വെള്ളം സജീവന്റെ വീട്ടുമുറ്റത്തുള്ള

പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം

മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺ​ഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്

കാരയാട് സ്വദേശിയായ കോൺ​ഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല മക്കൾ : മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്) മരുമകൻ : മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി

error: Content is protected !!