Category: പ്രാദേശിക വാര്‍ത്തകള്‍

Total 13260 Posts

ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ പൊട്ടിച്ചു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തതായി പരാതി

ഉള്ളിയേരി: ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട് ഒരു സംഘം ആക്രമിച്ചതായി പരാതി. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മുന്‍ മെമ്പറും മഹിള അസോസിയേഷന്‍ നേതാവുമായ ഉള്ള്യേരി 19ലെ കളരിയുള്ളതില്‍ ബിന്ദുവിന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ വീടിലേക്കു വന്ന ഒരു കൂട്ടമാളുകള്‍ ജനല്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ബിന്ദു പേരാമ്പ്ര ന്യൂസ്

വായനാപക്ഷാചരണം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘അക്ഷരമതില്‍’ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: അക്ഷര പഠനത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയാറാക്കിയ ‘അക്ഷരമതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഭാഷാവേദിയും എന്‍.എസ്.എസും സംയുക്ത്മായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായാണ് അക്ഷരമതില്‍ വിന്യസിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ദിവസങ്ങളായുള്ള പരിശ്രമം, അക്ഷര രൂപകല്പന, നിര്‍മ്മാണം, വിന്യാസം തുടങ്ങിയവ പഠന പ്രവര്‍ത്തനങ്ങളായി മാറി. അക്ഷരത്തില്‍ നിന്നുള്ള അകല്‍ച്ചയെ പ്രതിരോധിക്കുക, അക്ഷരങ്ങളോട് അടുക്കുക

അരിക്കുളം കുട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു

അരിക്കുളം: കുട്ടുവടയില്‍ താമസിക്കും ചെറുവത്തന്‍കണ്ടി ദാമുനായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സത്യഭാന. മകന്‍: ശിവപ്രസാദ് ശിവപുരി (അധ്യാപകന്‍, പരിയാപുരം സെന്‍ട്രല്‍ യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (പന്നിയങ്കര), ദേവകി, രവീന്ദ്രന്‍ (റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍).

ബൈക്കില്‍ വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എയുമായി നിയമ വിദ്യാര്‍ത്ഥി താമരശ്ശേരി പോലീസിന്റെ പിടിയില്‍

താമരശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി.

റിട്ട:റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ വാളൂരിലെ മകളുടെ വീട്ടില്‍ അന്തരിച്ചു

മുളിയങ്ങല്‍: റിട്ട: റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. വാളൂരിലെ മകളുടെ മൂത്തേടത്ത് വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ശാന്ത. മക്കള്‍: അജിത മൂത്തേടത്ത്, ശ്രീജ പൊയില്‍, പരേതനായ സജീവന്‍. മരുമക്കള്‍: സി.പി രവീന്ദ്രന്‍, എം.ടി ബാബു. സഹോദരങ്ങള്‍: ദേവി അമ്മ പുറമേരി, കല്യാണി അമ്മ തലായി,

കോഴിക്കോട് ബീച്ചില്‍ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം, എതിര്‍ത്തപ്പോള്‍ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍

കോഴിക്കോട്: പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍. ക്വട്ടേഷന്‍ തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ് പിടിയിലായത്. കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടി സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ നൈനൂക്ക്

” ഞാനല്ല… എന്റെ വീട്ടില്‍ നിന്നല്ല” വിദ്യയുടെ അറസ്റ്റിന് പിന്നാലെ ദേശാഭിമാനിയിലെ മാധ്യവപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പി.കുട്ടോത്തിന്റെ എഫ്.ബി പോസ്റ്റ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് നിന്നുമാണ് വ്യാജരേഖ തട്ടിപ്പ് കേസിലെ പ്രതി വിദ്യ അറസ്റ്റിലായത് എന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ”ഞാനല്ല, എന്റെ വീട്ടില്‍ നിന്നല്ല” എന്ന ഫേസ്ബുക്ക് കുറിപ്പുമായി ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ഷംസുദ്ദീന്‍ കുട്ടോത്ത്. ആവള കുട്ടോത്ത് വിദ്യയെ സംരക്ഷിച്ച സുഹൃത്ത് ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് എന്ന തരത്തിലുള്ള സംശയം

വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവിൽ കഴിയാൻ സഹായം നൽകിയത് മേപ്പയ്യൂർ പൊലീസെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയത് മേപ്പയ്യൂര്‍ പൊലീസ് ആണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പൊലീസ്

കെ.വിദ്യയെ കണ്ടെത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍; പിടികൂടിയത് ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ

മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയെ പൊലീസ് പിടികൂടിയത് മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍. അഗളി പൊലീസാണ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിദ്യ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്. ആവള കുട്ടോത്തെ

വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ

മേപ്പയ്യൂർ: മഹാരാജാസ് കോളേജിന്റേ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യ പൊലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂരില്‍ നിന്ന് പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലേക്ക് തിരിച്ചു. അര്‍ധരാത്രിയോടെ വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലെത്തും. വിദ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് പൊലീസ് ഇന്നലെയും ഇന്നുമായി നടത്തിയത്.

error: Content is protected !!