Category: പ്രാദേശിക വാര്‍ത്തകള്‍

Total 13237 Posts

പനി പിടിച്ച് കേരളം; പേരാമ്പ്രയും കൂരാച്ചുണ്ടും ഹോട്ട്‌സ്‌പോട്ടുകള്‍, ജാഗ്രത

പേരാമ്പ്ര: സംസ്ഥാനത്ത് ഡെങ്കി പനി കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ജില്ലയിലെ വിവിധ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തരം തിരിച്ചു. കൂരാച്ചുണ്ട്, പേരാമ്പ്ര, മുക്കം, കൊടുവള്ളി എന്നീ പ്രദേശങ്ങളടക്കമുള്ള മേഖലകള്‍ ജില്ലയിലെ ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പാണ് ഈ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചത്. കോഴിക്കോടും കൊല്ലത്തും 20 വീതം മേഖലകളാണുള്ളത്. കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ വരുന്ന പ്രദേശങ്ങളാണ്

തച്ചന്‍കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍ കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. മുസ്ലീംലീഗിന്റെ പഴയകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫാത്തിമ കുട്ടി മക്കള്‍: യൂനുസ്(കുവൈത്ത്) ആരിഫ, നംഷീര്‍ ( കുവൈത്ത് ) , നസീമ, അന്‍സില, മരുമക്കള്‍ : ഫസീല, റസാക്ക് നന്തി, നാസര്‍ തുറയൂര്‍, നൂറിയ, ഫസലു തുറയൂര്‍ സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീന്‍, അമ്മത്,

കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു. കാളകണ്ടം കേളോത്ത് അഭിരാമിയാണ് മരിച്ചത്. മാഹിയില്‍ ബി.എഡിന് പഠിക്കുകയാണ്. അച്ഛന്‍: രാമചന്ദ്രന്‍. അമ്മ: ശ്രീജ. സഹോദരന്‍: ജയസൂര്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി

പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ്

പേരാമ്പ്ര ചെറുവാപ്പൊയിൽ രാഘവൻ നായർ അന്തരിച്ചു

പേരാമ്പ്ര: ചെറുവാപ്പൊയിൽ രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: കമലാക്ഷി അമ്മ മക്കൾ : വിനോദൻ ,വിജിത, വിനീഷ് മരുമക്കൾ : പ്രിയ, ശ്രീനിവാസൻ , വിദ്യ സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (03/07/23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. സബീഷ് ഡോ.സിന്ധു ഡോ.ആര്യ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; തത്തംവെള്ളിപൊയിലിലെ പ്രതിഭകള്‍ക്ക് സ്‌നേഹാദരവ്

കീഴരിയൂര്‍: സി.പി.എം തത്തംവെള്ളി പൊയില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയനം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സി.പി.എം നമ്പ്രത്ത്കര ലോക്കല്‍ സെകട്ടറിയും കീഴരിയൂര്‍ ?ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എന്‍.എം സുനില്‍ ഉദ്ഘാsനം ചെയ്തു. ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി രജിലേഷ് സി.എം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി

വടകരയില്‍ ഒരുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍

വടകര: കൂട്ടങ്ങാരത്ത് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടങ്ങരത്ത് കുനിയില്‍ അരുണിന്റെ ഭാര്യ അശ്വിനിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണുമായി വീടിന്റെ മുകള്‍നിലയിലേക്കുപോയ അശ്വിനിയെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ ഗള്‍ഫിലാണ്. ഭര്‍ത്താവിന്റെ അമ്മ മാത്രമേ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. പുതുപ്പണം

‘നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം’; കന്നാട്ടിയില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ പൊതുകളിസ്ഥലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്

പാലേരി: പ്രദേശവാസികളുടെ കൂട്ടായപരിശ്രമം കന്നാട്ടിയില്‍ പൊതുകളിസ്ഥലം എന്ന സ്വപനം സാക്ഷാത്കാരത്തിലേക്ക്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി കന്നാട്ടിയില്‍ പൊതു കളിസ്ഥലം ഉണ്ടാക്കുന്നതിന്. ഇതിനായി ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ന്റിഗ് കമ്മറ്റി ചെയര്‍മാന്‍

തൃക്കുറ്റിശ്ശേരി തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു

കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്ത മലയില്‍ ഗോവിന്ദന്‍ കുട്ടി നായരുടെ ഭാര്യ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. മക്കള്‍: ഉണ്ണികൃഷ്ണന്‍, ജിജി. മരുമക്കള്‍: അശോകന്‍ (കോടേരിച്ചാല്‍), തങ്കമണി. സംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.

error: Content is protected !!