Category: പ്രാദേശിക വാര്‍ത്തകള്‍

Total 13213 Posts

ഉയർന്ന മേഖലകളിലേക്ക് വെള്ളമെത്തിക്കാൻ ബൂസ്റ്റർ സ്റ്റേഷൻ; പേരാമ്പ്രയിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്

പേരാമ്പ്ര: പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ജലവിതരണ ശൃംഖലയുടെ ചാർജിംഗ് പുരോഗമിക്കുകയാണ്. നിലവിൽ 4,057 ടാപ്പ് കണക്ഷനുകൾ നൽകി. ഇതിൽ 2500 ൽ അധികം വീടുകളിൽ വെള്ളമെത്തി. പെരുവണ്ണാമൂഴി ഡാമിനോട് ചേർന്നുള്ള ശുദ്ധീകരണ ശാലയിൽ നിന്നും പതിനാറ് കിലോമീറ്ററോളം വരുന്ന പ്രധാന ശുദ്ധജല വിതരണ

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം; കക്കയത്തെ നിരോധനം നീക്കി

കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈഡൽ ടൂറിസത്തിനും ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും

പേരാമ്പ്ര റോട്ടറി ക്ലബിനെ ഇനി ഇവര്‍ നയിക്കും; പുതിയ സാരഥികള്‍ സ്ഥാനമേറ്റു

പേരാമ്പ്ര: പേരാമ്പ്ര റോട്ടറിയുടെ 2023- 24 വർഷത്തെ സാരഥികൾ സ്ഥാനമേറ്റു. ഇന്നലെ പേരാമ്പ്ര ജെകെ പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സുധീഷ് എൻ പി, സെക്രട്ടറിയായി റൊട്ടേറിയൻ സി.സി. രജീഷ്‌, ട്രഷറർ ആയി അഭിലാഷ് എന്നിവർ സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് മേജർ ഡോണർ റോട്ടറിയൻ ഡോക്ടർ സന്തോഷ് ശ്രീധർ ചടങ്ങ്

സമഗ്ര നാളീകേര വികസന പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കം; ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കളിലേക്ക്‌

മേപ്പയൂർ: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതിക്ക് തുടക്കം. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ, ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരിക്കുകയും ചെയ്തു. സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ

പണി തുടങ്ങിയിട്ട് രണ്ട് വർഷം, ചെളിക്കുളമായി റോഡ്; പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ ‘ഞാറ്നട്ട്’ കോണ്‍ഗ്രസ്സ് പ്രതിഷേധം (വീഡിയോ കാണാം)

പേരാമ്പ്ര: മഴ പെയ്തതോടെ ചെളിക്കുളമായ പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാണ്ടിക്കോട് ഭാഗത്ത് റോഡില്‍ പ്രതീകാത്മകമായി ഞാറ് നട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പാണ്ടിക്കോട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രണ്ടു വര്‍ഷത്തോളമായി തുടരുന്ന റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ടെങ്കിലും പ്രവൃത്തി

വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് എം.ഡി.എം.എയുമായി ഓട്ടോയിൽ കറങ്ങി; അരിക്കുളം സ്വദേശിയെ പൊക്കി കൊയിലാണ്ടി പോലീസ്

അരിക്കുളം: വിൽപ്പനയ്ക്കായെത്തിച്ച എം.ഡിഎം.എയുമായി അരിക്കുളം സ്വദേശിയായ യുവാവ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദ് (41)നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.18 ​ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സി.ഐ എം.വി വിജയന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്വന്തം ഒട്ടോറിക്ഷയിൽ വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചാണ് ഇയാൾ എം.ഡി.എം.എ കൊണ്ടുവന്നത്. കൊയിലാണ്ടി

അഭിമാനം ഈ നേട്ടം; കാര്‍ഷിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്

പേരാമ്പ്ര: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കാര്‍ഷിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് അഹല്‍ജിത്ത്. പരമ്പരാഗത നെല്‍ വിത്തുകളെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഡോക്ടറേറ്റ് നേടിയത്. പേരാമ്പ്ര കൃഷിഭവനിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റാണ്. കായണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.എം രാമചന്ദ്രന്‍ മാസ്റ്ററുടേയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചറുടേയും മകനാണ്. തിരുവനന്തപുരം

കീഴരിയൂര്‍ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ പരേതനായ ഗോപാലന്‍ പണിക്കരുടെ ഭാര്യ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: മാധുരി, ദീപക്, റിതേഷ്. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.

കൊയിലാണ്ടി കന്നൂരിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ കന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും ഉള്ളിയേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും

error: Content is protected !!