Category: പ്രാദേശിക വാര്‍ത്തകള്‍
Kerala Lottery Results | Karunya Plus Lottery KN-478 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-478 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, 6652 വീട്ടുകാര്‍ക്ക് കുടിവെള്ളം; മേപ്പയൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന് പ്രവൃത്തി ഉദ്ഘാടനം
മേപ്പയൂര്‍: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പ്രവൃത്തി ഉല്‍ഘാടനം മേപ്പയൂരില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ടിപി രാമകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. 208 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. 6652 വീടുകള്‍ക്കാണ് ഇതുവഴി വാട്ടര്‍ കണക്ഷന് നല്‍കുന്നത്. 39 കോടി 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത്
മഴയാത്രക്കൊപ്പം മഴ വരയും: കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ മഴ വര സംഘടിപ്പിച്ച് ‘സേവ്’
കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ സംഘടിപ്പിക്കുന്ന മഴയാത്രയോട് അനുബന്ധിച്ച് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ മഴ വര സംഘടിപ്പിച്ചു ചിത്രകാരൻ വേണു ചീക്കോന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്റില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചിത്രങ്ങൾ വരച്ചു. വിദ്യാർത്ഥികളായ റീമ സലീം, അനയ് രാജീവ്, ഫിയ മെഹ്റിൻ, ഏബൽ എന്നിവർ
പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ ഗവ.സ്കൂള്‍ ജീവനക്കാരന് പരിക്ക്
പയ്യോളി: പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്കൂട്ടറില്‍ ബസിടിച്ച് അപകടം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുന്ന പൗര്‍ണമി ബസ് ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുറയൂര്‍ ഗവ. സ്കൂള്‍ ജീവനക്കാരനായ ഹര്‍ഷാദ് (30) നാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനൊപ്പം സ്കൂളുമായി
ജലജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് വെട്ടി പൊളിച്ചു; മൊയിലോത്തറ-അംഗനവാടി റോഡിലൂടെയുളള യാത്ര ദുഷ്കരം
പേരാമ്പ്ര: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടി പൊളിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ പ്രദേശവാസികള്‍. മൊയിലോത്തറ ചെറിയഇല്ലത്ത് -ബാലവാടി റോഡില്‍ കുടിവെള്ള പൈപ്പിടുന്നതിനായി റോഡിന് നടുവിലൂടെയാണ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ബാക്കി ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍ ജലജീവന്‍ പദ്ധതിക്കായി റോഡിന് നടുവില്‍ മണ്ണുമാന്തി
പുതിയ ബ്ലോക്ക്, 22 യന്ത്രങ്ങൾ, 60 പേർക്ക് കൂടി ഡയാലിസിസിനുള്ള സൗകര്യം; വൃക്ക രോഗികൾക്ക് ആശ്വാസമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ
പേരാമ്പ്ര: വൃക്ക രോഗികളുടെ ആശ്രയ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ കൂടുതൽ മികവിലേക്ക്. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടം ജൂലെെ 19-ന് ടി പി രാമകൃഷ്ണൻ എംഎൽഎ നാടിന് സമർപ്പിക്കും. പുതിയ ബ്ലോക്ക് കൂടെ പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. കെ
കായണ്ണ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു
കായണ്ണബസാർ: കരികണ്ടൻ പാറ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ : ഏലിക്കുട്ടി ( പ്ലാത്തോട്ടത്തിൽ ). മക്കൾ : ശോഭ, ലൂസ്സി ( കുളത്തു വയൽ ഹൈസ്കൂൾ ടീച്ചർ), ദീപ (ടീച്ചർ). മരു മക്കൾ : സണ്ണി പൊന്നാം കുടം (കല്ലാനോട്) , വർക്കി കാഞ്ഞിരത്തിങ്കൽ (തിരൂർ) , സിബി മുറിഞ്ഞ കല്ലേൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പുതിയ അഫിലിയേറ്റഡ് കോളേജ്; വരുന്നു കൊയിലാണ്ടി ആർട്സ് ആന്റ് സയൻസ് കോളേജ്
കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിൽ നാലു പതിറ്റാണ്ട് പിന്നിടുന്ന ആർട്സ് കോളേജ് കൊയിലാണ്ടിയുടെ മാനേജ്മെൻറ് ആരംഭിക്കുന്ന പുതിയ കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ. അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ ആരംഭിക്കുന്ന പുതിയ കോളേജിന് കൊയിലാണ്ടി ആർട്സ് ആന്റ് സയൻസ് കോളേജ് എന്നപേരാണ് നൽകിയിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി. ഈ അധ്യായന വർഷം തന്നെ കോളേജിലേക്ക്
ഉയർന്ന മേഖലകളിലേക്ക് വെള്ളമെത്തിക്കാൻ ബൂസ്റ്റർ സ്റ്റേഷൻ; പേരാമ്പ്രയിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്
പേരാമ്പ്ര: പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ജലവിതരണ ശൃംഖലയുടെ ചാർജിംഗ് പുരോഗമിക്കുകയാണ്. നിലവിൽ 4,057 ടാപ്പ് കണക്ഷനുകൾ നൽകി. ഇതിൽ 2500 ൽ അധികം വീടുകളിൽ വെള്ളമെത്തി. പെരുവണ്ണാമൂഴി ഡാമിനോട് ചേർന്നുള്ള ശുദ്ധീകരണ ശാലയിൽ നിന്നും പതിനാറ് കിലോമീറ്ററോളം വരുന്ന പ്രധാന ശുദ്ധജല വിതരണ
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം; കക്കയത്തെ നിരോധനം നീക്കി
കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈഡൽ ടൂറിസത്തിനും ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും