Category: പ്രാദേശിക വാര്‍ത്തകള്‍

Total 13206 Posts

കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കോമത്തുകരയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X-8112 നമ്പര്‍ ബൈക്കിലായിരുന്നു

നൊച്ചാട് ചാത്തോത്ത് താഴെ നിയന്ത്രണം വിട്ടകാര്‍ തലകീഴായ് വയലിലേക്ക് മറിഞ്ഞ് അപകടം

നൊച്ചാട്: ചാത്തോത്ത് താഴെ കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തോത്ത് താഴെ ദയ സെന്ററിന് മുന്‍ വശം വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടകാര്‍ വയലിലേക്ക് തലകീഴായ് മറിയുകയായിരുന്നു. നൊച്ചാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവം: പ്രതികള്‍ പിടിയിൽ, അറസ്റ്റ് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചൊക്ലി കരിയാട് സൗത്ത് സ്വദേശികളായ കേളു ചെട്ട്യാന്റവിട സനൂപ് (32) നവരംഗം വീട്ടിൽ ശരത് (33) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി ഫായിസ് അലി അറസ്റ്റ് ചെയ്തത്. അക്രമത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പ്രതികൾ പോലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

സുന്മനസ്സുകളുടെ കനിവും കാത്ത് ഒരു കുടുംബം; ചെമ്പ്രയില്‍ കട നടത്തുന്ന സാജിദിന്റെ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടത് 60 ലക്ഷം രൂപ, ജീവിതം തിരിച്ചു പിടിക്കാന്‍ മുബശ്ശിറയെ സഹായിക്കാം

പേരാമ്പ്ര: ചെമ്പ്രയില്‍ കട നടത്തുന്ന മലപ്പുറം മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി സാജിദിന്റെ ഭാര്യ മുബശ്ശിറ(27) ചികിത്സയ്ക്കായി സഹായം തേടുന്നു. രണ്ട് വര്‍ഷത്തിലധികമായി മുബശ്ശിറ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. തുടര്‍ച്ചയായ ചികിത്സയും കീമോ തെറാപ്പിയും മൂലം രോഗം കുറഞ്ഞിരുന്നെങ്കിലും പെട്ടന്ന് രോഗം മൂര്‍ച്ഛിക്കുകയും മജ്ജ മാറ്റിവെക്കല്‍മാത്രമാണ് പരിഹാരമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ 60 ലക്ഷത്തോളം ചിലവ് വരുന്ന

പുതിയ കെട്ടിടത്തില്‍ പഴമയുടെ രുചി; നൊച്ചാട് പഞ്ചായത്തിലെ നവീകരിച്ച ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

നൊച്ചാട്: പഞ്ചായത്തിലെ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. വെള്ളിയൂര്‍ ടൗണിലാണ് അതിവിപുലമായ സൗകര്യത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടുവര്‍ഷം മുന്നേ മുളിയങ്ങലില്‍ തുടങ്ങിയ ജനകീയ ഹോട്ടലാണ് വെള്ളിയൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. നൊച്ചാട് പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷക്കാലത്തോളമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ജനകീയ ഹോട്ടലാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ

Kerala Lottery Results | Karunya Plus Lottery KN-478 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-478 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, 6652 വീട്ടുകാര്‍ക്ക് കുടിവെള്ളം; മേപ്പയൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം

മേപ്പയൂര്‍: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പ്രവൃത്തി ഉല്‍ഘാടനം മേപ്പയൂരില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ടിപി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. 208 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. 6652 വീടുകള്‍ക്കാണ് ഇതുവഴി വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത്. 39 കോടി 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത്

മഴയാത്രക്കൊപ്പം മഴ വരയും: കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ മഴ വര സംഘടിപ്പിച്ച് ‘സേവ്‌’

കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ സംഘടിപ്പിക്കുന്ന മഴയാത്രയോട് അനുബന്ധിച്ച് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ മഴ വര സംഘടിപ്പിച്ചു ചിത്രകാരൻ വേണു ചീക്കോന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്റില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചിത്രങ്ങൾ വരച്ചു. വിദ്യാർത്ഥികളായ റീമ സലീം, അനയ് രാജീവ്, ഫിയ മെഹ്റിൻ, ഏബൽ എന്നിവർ

പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ ഗവ.സ്‌കൂള്‍ ജീവനക്കാരന് പരിക്ക്

പയ്യോളി: പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറില്‍ ബസിടിച്ച് അപകടം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുന്ന പൗര്‍ണമി ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുറയൂര്‍ ഗവ. സ്‌കൂള്‍ ജീവനക്കാരനായ ഹര്‍ഷാദ് (30) നാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ പ്രധാന അധ്യാപകനൊപ്പം സ്‌കൂളുമായി

ജലജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് വെട്ടി പൊളിച്ചു; മൊയിലോത്തറ-അംഗനവാടി റോഡിലൂടെയുളള യാത്ര ദുഷ്‌കരം

പേരാമ്പ്ര: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടി പൊളിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ പ്രദേശവാസികള്‍. മൊയിലോത്തറ ചെറിയഇല്ലത്ത് -ബാലവാടി റോഡില്‍ കുടിവെള്ള പൈപ്പിടുന്നതിനായി റോഡിന് നടുവിലൂടെയാണ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ബാക്കി ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍ ജലജീവന്‍ പദ്ധതിക്കായി റോഡിന് നടുവില്‍ മണ്ണുമാന്തി

error: Content is protected !!