Category: പ്രാദേശിക വാര്‍ത്തകള്‍

Total 13206 Posts

“ചെറുധാന്യങ്ങളെ അടുത്തറിയാം”; പേരാമ്പ്രയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ജൂലൈ 16 ന്

പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ജില്ല കൺവെൻഷൻ 2023 ജൂലൈ 16 ന് പേരാമ്പ്ര ദാറുന്നജും ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും. 12 മണി മുതൽ 2 മണി വരെ മില്ലറ്റുകളുടെയും മില്ലറ്റ് വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ്. രണ്ടുമണിക്ക് നടക്കുന്ന കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

‘വിദ്യാർത്ഥികളെ, ലഹരിയോട് നോ പറയാം’; പേരാമ്പ്രയിൽ ടീച്ചർമാർക്കായി പരിശീലന പരിപാടി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ടീച്ചർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഉയരെയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സബീഷ് കൗമാരക്കാരായവരുടെ ഇടയിലുള ലഹരി വിരുദ്ധ

സംരംഭകരംഗത്തേക്ക് കൂടുതൽ വനിതകൾ; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ഷീ സ്റ്റാർട്സ്

പേരാമ്പ്ര: ചങ്ങരോത്ത് ​ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഷീ സ്റ്റാർട്ട്സ് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങൾക്ക് സംരംഭക സാധ്യത ഒരുക്കുന്നതിനും കൂടുതൽ വനിതകളെ സംരംഭകരംഗത്തേക്ക് കൊണ്ടുവരുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷീ സ്റ്റാർട്ട്സ്. ആദ്യഘട്ട പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. പഞ്ചായത്ത് സി

സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് പ്രതിഷേധം; എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി

കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ചുപേരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. കോളേജില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സരോദ് ചങ്ങാടത്ത്, എസ്.എഫ്.ഐ

ജാനകി വയലിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി തരിപ്പിലോട് സര്‍വ്വകക്ഷിയോഗം

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ ആഞ്ചാം വാര്‍ഡായ തരിപ്പിലോടിലെ ജാനകി വയല്‍ പ്രദേശത്തെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കഴിഞ്ഞ 35 വര്‍ഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാണ് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നത്. 2020 തുടങ്ങിയ സര്‍വ്വേ നടപടികള്‍ 2023 ജൂണോടെ അവസാനിച്ചു. ഇതോടൊപ്പം പട്ടയത്തിന് തഹസീല്‍ദാര്‍ അപേക്ഷ

കൊയിലാണ്ടി സംസ്‌കൃത കോളേജില്‍ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം; നിര്‍ത്തലാക്കിയ പി.ജി കോഴ്‌സുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം. കോളേജില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്. ക്യാമ്പസിലെ എല്ലാ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം

പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വയോധിക; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പൂനൂര്‍: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70)യാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ആനക്കയം കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ വീണ്ടും

യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് എം.ഡി.എം.എ വില്‍പ്പന; ഇരുപത്തിരണ്ടുകാരനെ അതിസാഹസികമായി പിടികൂടി ബാലുശ്ശേരി പൊലീസ്

ബാലുശ്ശേരി: യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. പൂനൂര്‍ ചോയിമഠം കത്തറമ്മല്‍ റോഡിലുള്ള കരിങ്കുറ്റിയില്‍ മിജാസ് ആണ് പിടിയിലായത്. ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും ചേര്‍ന്ന് പൂനൂരില്‍ വെച്ച് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് മൂന്നുവര്‍ഷത്തോളമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തുകയായിരുന്നു മിജാസെന്നാണ്

ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ തിളക്കവുമായ് വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍

വളയം: ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍സ്വര്‍ണ നേട്ടവുമായി വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍(27). ട്രിപ്പിള്‍ ജംപില്‍ 16.92 മീറ്റര്‍ ചാടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം കൂടിയാണിത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി. നാലാമത്തെ അവസരത്തിലായിരുന്ന അബ്ദുള്ള അബൂബക്കറിന്റെ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (14-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. അനുഷ ഡോ. ലക്ഷ്മി കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി

error: Content is protected !!