Category: പ്രാദേശിക വാര്‍ത്തകള്‍

Total 13205 Posts

കീഴരിയൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കഞ്ചാവുമായി പിടിയില്‍

പേരാമ്പ്ര: ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഒറീസ സ്വദേശി കഞ്ചാവുമായി പിടിയില്‍. കീഴരിയൂര്‍ മാവിന്‍ചുവടിലെ ഇയാളുടെ താമസസ്ഥലത്തുനിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ ഷെയ്ക്ക് അഷ്‌കര്‍ (27) നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്

ചക്കിട്ടപ്പാറ ഭാസ്‌കരമുക്കില്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയതായി പരാതി

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്വദേശിയുടെ വാഹനം മോഷണം പോയതായി പരാതി. ചക്കിട്ടപ്പാറ ഭാസ്‌കരമുക്കിലെ കുഴിപ്പറമ്പത്ത് ഷിബിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു KL – 77 c-3556 ടിവി എസ്സ് ജൂപ്പിറ്റര്‍ എന്ന വണ്ടി. ഇത് രാത്രിയില്‍ മോഷണം പോവുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ 9745282946

കൊയിലാണ്ടി എളാട്ടേരിയിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: ഉള്ളിയേരി സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതൽ എളാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരയും കാണാതായാത്. വീട്ടിലുള്ളവർ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ വിനിഷയും മകളും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പെൺകുട്ടി അഞ്ച് മാസം ഗർഭിണി

മലപ്പുറം: മങ്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു. പതിനാലുകാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയെ ചൈൽഡ്

പ്രശസ്ത വിഷഹാരി ചെറുകാട് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു

കായണ്ണ: പ്രശസ്ത വിഷഹാരിയും പാരമ്പര്യ വാത മര്‍മ ചികിത്സകനുമായ ചെറുക്കാട് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ :നാണി മക്കള്‍ :പ്രസാദ്, അനിത, ഷീബ മരുമക്കള്‍ :ഗീത (കോതോട് ), സുരേന്ദ്രന്‍ (മുചുകുന്ന് ), സത്യന്‍ (കോക്കല്ലൂര്‍ ) സഹോദരങ്ങള്‍: കല്യാണി, ജാനകി, സരോജിനി, പദ്മിനി, മോഹനന്‍, രജനി, ഗീത  

കാരയാട് സ്വദേശിയായ ഇരുപത്തൊന്നുകാരൻ മെെസൂരുവിൽ അന്തരിച്ചു

അരിക്കുളം: കാരയാട് സ്വദേശിയായ വിദ്യാർത്ഥി മെെസൂരുവിൽ അന്തരിച്ചു. കൊയിലോത്ത് അസ്ലമിന്റെ മകൻ നിഹാൽ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസാണ്. ഉമ്മ: ദിൽസത്ത് സഹോദരങ്ങൾ: ആദിൽ അസ്‌ലം , ഫാത്തിമ ഹനാൻ. മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളജിൽ ബി.എം.എച്ച് കോഴ്സ് വിദ്യാർത്ഥിയാണ്. മയ്യിത്ത് നിസ്കാരം രാത്രി 11 മണിക്ക് തണ്ടയിൽ താഴെ ജുമാമസ്ജിദിൽനടക്കും.

അധ്യാപക ജോലിയാണോ ആഗ്രഹം; ആവള ജി.എംഎല്‍പി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം

ആവള: അധ്യാപക ജോലിയാണോ നിങ്ങളുടെ ഇഷ്ടം? എങ്കിലിതാ ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ 20-07-2023 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

ചക്രവാതചുഴി: കേരളത്തിൽ മഴ ശക്തമാകും; കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാല് ദിവസം മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്. നാളെ മുതൽ ജൂലെെ 21 ാം തിയതിവരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ

Kerala Lottery Result Today Win Win W 727 Winners List 75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? വിൻ വിൻ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-727 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

60 രോഗികള്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാനുളള സൗകര്യം; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്. സെന്ററിന് മുകള്‍ നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുകയും പത്ത് ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 60 രോഗികള്‍ക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ

error: Content is protected !!