Category: പ്രാദേശിക വാര്‍ത്തകള്‍

Total 13191 Posts

പൊതുസ്ഥലത്ത് മാലിന്യം തള്ളി; സ്വകാര്യ സ്ഥാപനത്തിന് പിഴയിട്ട് നാദാപുരം പഞ്ചായത്ത്

നാദാപുരം: പൊതുസ്ഥലത്ത് മാലിന്യം തളളിയ സ്വകാര്യ സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മാലിന്യം തള്ളിയ ഗ്രേസ് സ്‌റ്റോര്‍ കല്ലാച്ചി എന്ന സ്ഥാപന ഉടമയില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കി. കുമ്മങ്കോട് ഹെല്‍ത്ത് സെന്ററിന് സമീപമുളള കനാല്‍ റോഡിലാണ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്നുവെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന്

ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു

ചെറുവണ്ണൂര്‍: എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇ.എം നാരായണന്‍ ചെട്ട്യാര്‍ (പേരാമ്പ്ര ഫാഷന്‍ സെന്റര്‍ സ്ഥാപകന്‍) മക്കള്‍: ഇ.എം ചന്ദ്രന്‍ (എമ്പയര്‍ ഫാഷന്‍ സെന്റര്‍) ഇ.എം സുലോചന (പേരാമ്പ്ര) ഇ . എം. തങ്കം (മണിയൂര്‍) ഇ എം. ഷീലാ പ്രേമാനന്ദന്‍ (പേരാമ്പ്ര) ഇ.എം. ഷെര്‍ലി

”പേടിക്കാതെ ജോലി ചെയ്യാവുന്ന സാഹചര്യമുണ്ടാകണം, 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം” പൊലീസ് ചികിത്സയ്ക്കായി കൊണ്ടുവന്നയാള്‍ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി

പേരാമ്പ്ര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി ഡോ. വന്ദന ദാസ് വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ വൈദ്യപരിശോധനകള്‍ക്കായി പ്രതികളെ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് വെയ്ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വം പൂര്‍ണമായും ഇതു മാത്രം

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-479 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഹോട്ടല്‍ ജീവനക്കാരനായിരുന്ന പന്തിരിക്കര സ്വദേശി കുഴഞ്ഞ് വീണു മരിച്ചു

പന്തിരിക്കര: പാലേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ പന്തിരിക്കര മീത്തല്‍ വിനോദ് (വിനു പാത്തിക്കല്‍) കുഴഞ്ഞ് വീണു മരിച്ചു. നാല്‍പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ കണാരന്‍ മാതാവ്: പരേതയായ നാരായണി ഭാര്യ: വിജിന മക്കള്‍: അബുജം വിനോദ് (പടത്തുക്കടവ് ഹോളിഫാമിലി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ഋഷി വിനോദ് സഹോദരങ്ങള്‍: വിനീത (തോടത്താംക്കണ്ടി), വിജില (എരവട്ടൂര്‍)

ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് 12 ദിവസം മുന്‍പ് ദമാമിലെത്തി; താമരശ്ശേരി സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍

താമരശ്ശേരി: താമരശ്ശേരി സ്വദേശിയായ യുവാവിനെ ദമാമിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷീദ് ദമാമിലെത്തിയത്. മൂന്ന് ദിവസമായി വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ റൂമില്‍ മരിച്ച

മുക്കത്ത് കോളേജില്‍ റാഗിങ്, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; മൂക്കിനും കണ്ണിനും ഉള്‍പ്പെടെ ഗുരുതര പരിക്ക്

മുക്കം: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. കളന്തോട് എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി പുല്ലാളൂര്‍ സ്വദേശിയായ മിഥിലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിഥിലാജ് മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ കോളേജ് പരിസരത്ത് വച്ചാണ് മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായും മുക്കിന്റെ പാലത്തിന് പൊട്ടലുള്ളതായും മെഡിക്കല്‍ കോളജ് അധികൃതര്‍

കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴില്‍ സ്‌കൂള്‍ ബസ് താഴ്ന്നു

കൂത്താളി: കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴിയില്‍ സ്‌കൂള്‍ ബസ് താഴ്ന്ന് അപകടം, വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍. കൂത്താളി എയുപി സ്‌കൂളിന്റെ ബസ്സാണ് കുഴിയില്‍ താഴ്ന്നത്. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം. മഹിമയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കൂത്താളി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ് കരിമ്പിന്‍ മൂലയില്‍ വച്ച് ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടാനായ് എടുത്ത

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്

കൂത്താളി കരിമ്പില മൂലയില്‍ കെ.എം.അപ്പുക്കുട്ടി അന്തരിച്ചു

കൂത്താളി: കൂത്താളി കരിമ്പില മൂലയില്‍ കെ.എം അപ്പുക്കുട്ടി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. പരേതരായ ഗോപാലന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില. മരുമക്കള്‍: ബാബുരാജ് കല്ലിങ്കല്‍ (ചെമ്പ്ര), രനീഷ് (മുളിയങ്ങല്‍). സഹോദരങ്ങള്‍: കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍, മീനാക്ഷി അമ്മ, കാര്‍ത്ത്യായനി അമ്മ, കെ.എം കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ നാരായണി അമ്മ,

error: Content is protected !!