Category: പ്രാദേശിക വാര്‍ത്തകള്‍

Total 13189 Posts

കുറ്റ്യാടിയിലും വടകരയിലും സ്ഥിരമായി മയക്ക് മരുന്ന് വ്യാപാരം; എംഡിഎംഎ വിൽപ്പനക്കിടെ നാദാപുരം സ്വദേശിയായ യുവാവിനെ പൊക്കി പോലീസ്

വടകര: എംഡിഎംഎ വിൽപ്പനക്കിടയിൽ നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ. നാദാപുരം വെള്ളച്ചാലിൽ വി സി ഷമീൽ (31) ആണ് പിടിയിലായത്. മയ്യന്നൂർ പാറയ്ക്ക് സമീപം എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടയിലാണ് വടകര പോലീസ് യുവാവിനെ പിടികൂടിയത്. പ്രതിയിൽ നിന്നും 0.7മില്ലി ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കുറ്റ്യാടി, വടകര, വില്യാപ്പള്ളി, നാദാപുരം ഭാഗങ്ങളിൽ സ്ഥിരമായി മയക്ക് മരുന്ന് വ്യാപാരം

ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.

ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും; പേരാമ്പ്രയിൽ കിസാൻമേള

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മ കോഴിക്കോടും സംയുക്തമായി കിസാൻമേള സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രകൃതി ചികിത്സ പദ്ധതിയായ സുഭിക്ഷം സുരക്ഷിതത്തിന്റെ ഭാ​ഗമായാണ് കിസാൻമേളയും കിസാൻ ​ഗോഷ്ഠിയും സംഘടിപ്പിച്ചത്. തെങ്ങ് കൃഷിയിലെ ശാസ്ത്രീയ

ചെറുവണ്ണൂര്‍ കണ്ടിതാഴ വലിയ പറമ്പില്‍ അഷ്‌റഫ് അന്തരിച്ചു

മേപ്പയൂര്‍: ചെറുവണ്ണൂര്‍ കണ്ടിതാഴ വലിയ പറമ്പില്‍ അഷ്‌റഫ് അന്തരിച്ചു. നാല്‍പത്തി ഒമ്പത് വയസ്സായിരുന്നു. സുന്നി പ്രസ്ഥാനിക രംഗത്ത് സലാലയിലെ സജീവ സാന്നിധ്യമായിരുന്നു. പരേതരായ അമ്മദ് ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ മക്കള്‍: മുഅഫക്ക്, മിന്‍ഹ, ഫാത്തിമ സഹോദരങ്ങള്‍: ഖദീജ, കുഞ്ഞായിഷ, കുഞ്ഞബ്ദുള്ള, നഫീസ, ജമീല, സക്കീന പരേതയായ സഫിയ

കായണ്ണ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: കായണ്ണ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കായണ്ണ ബസാര്‍ മൊയ്യാലത്ത് ഫൈസലിന്റെ പേഴ്‌സാണ് നഷ്ടമായത്. കായണ്ണ- മുളിയങ്ങല്‍ റൂട്ടില്‍ യാത്രക്കിടെയാണ് പേഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ചികിത്സാ കാര്‍ഡ് തുടങ്ങിയ രേഖകളായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്. കണ്ടു കിട്ടുന്നവര്‍ 9846121254 എന്ന നമ്പറില്‍ വിവരമറിയിക്കുക.

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ കേസിലെ മുഖ്യപ്രതി രോഹിംഗ്യന്‍ മുസ്ലിമാണെന്ന പ്രചാരണത്തിന്റെ സത്യമെന്ത്? വസ്തുതയറിയാം

ഇംഫാല്‍: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥിയാണ് എന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഒരേ തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ആ പ്രചരണം ഇങ്ങനെയാണ്: മണിപ്പൂര്‍ മുഖ്യപ്രതി തൂക്കിയിട്ടുണ്ട് ഒരുവനെ. പേര്: ഷെറാബാസ് നുഴഞ്ഞ് കയറി റോഹിംഗ്യന്‍കാരന്‍.. പ്രതി

സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതി; മേപ്പയൂരില്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തു

മേപ്പയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ദാരിദ്ര നിര്‍മ്മാജനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴില്‍ നടത്തിയ സര്‍വ്വേയില്‍ 70 അംഗങ്ങള്‍ക്കാണ് കാര്‍ഡുകള്‍ കൈമാറുക. ലിസ്റ്റില്‍പ്പെട്ടവരെ നിത്യ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മ പദ്ധതികളുള്‍പ്പെടെയുള്ള നടപടികളാണ്‌ ദാരിദ്ര്യ നിര്‍മ്മാജന പദ്ധതിയുടെ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്‌

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും, അലൻസിയറിനുമാണ്‌ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം. ആകെ 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അപ്പന്‍, ഇലവീഴാപൂഞ്ചിറ, നന്‍പകല്‍

Kerala Lottery Result Today Nirmal NR 338 Winners| 70 ലക്ഷം നേടിയ ഭാ​ഗ്യനമ്പർ ഇതാണ്… നിർമ്മൽ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 338 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ സ്വന്തമാക്കാം. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മ്മല്‍ ലോട്ടറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം

പറമ്പത്ത് വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തത് ചോദ്യം ചെയ്തു; എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

അത്തോളി: പറമ്പത്ത് ബസാറില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. എസ്എഫ്‌ഐ കോഴിക്കോട് നോര്‍ത്ത് ഏരിയാ ജോയിന്റ് സെക്രട്ടറി എസ്.എം ആദര്‍ശിനെയാണ് ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കോഴിക്കോട്- കുറ്റ്യാടി പാതയില്‍ ഓടുന്ന ലയണ്‍ എന്ന ബസിനെതിരെയാണ് ആദര്‍ശ് ആരോപണം

error: Content is protected !!