Category: പ്രാദേശിക വാര്‍ത്തകള്‍

Total 13189 Posts

ഈസ്റ്റ് പേരാമ്പ്ര മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

ഈസ്റ്റ് പേരാമ്പ്ര: മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പരേതരായ തറുവയി -ഫാത്തിമ ദമ്പതികളുടെ മകനായിരുന്നു. ഭാര്യ: സൈനബ. മകള്‍: റുഖിയ. മരുമകന്‍: അബ്ദുല്ല എന്‍.കെ. ഖബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇരിങ്ങത്ത് പള്ളിക്കുന്ന് ഖബര്‍സ്ഥാനിയില്‍ നടന്നു.

ശക്തമായ മഴ; നരക്കോട് റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു

നരക്കോട്: ശക്തമായ മഴയിലും കാറ്റിലും നരക്കോട് ഇരിങ്ങത്ത് റോഡില്‍ തെങ്ങ് കുറുകെ വീണ് അപകടം. പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുത ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥിരമായി വാഹനങ്ങള്‍ കടന്ന് പോവുന്ന പാതയാണെങ്കിലും ആ നിമിഷത്തില്‍ വാഹനങ്ങള്‍ കടന്നുപോവാതിരുന്നതിനാല്‍ അപകടം

ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

പുതുപ്പാടി: പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുറ്റേന്‍കുന്ന് അനിതയെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തിയപ്പോള്‍ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍

ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി

അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി

ചര്‍ച്ച ഫലംകണ്ടു; കൊയിലാണ്ടിയിലെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു, ബസുകള്‍ ഓടിത്തുടങ്ങി

കൊയിലാണ്ടി: ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പെണ്‍കുട്ടികളെ ശല്യംചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന്

മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായി ബസ് തൊഴിലാളികള്‍, മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍

കൊയിലാണ്ടി: മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മിന്നല്‍ പണിമുടക്കിന് പിന്നാലെ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനവുമായി ബസ് ജീവനക്കാര്‍. രാവിലെ പത്തുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നീണ്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷിനെ

കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്

വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ; നരക്കോട് ജൈവപച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

നരക്കോട് : താഴ്‍വാരം റസിഡന്റ്സ് അസോസിയോഷന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. ഒരു വര്‍ഷത്തിനുള്ളില്‍ റസിഡന്റസ് അസോസിയോഷനിലെ മുഴുവന്‍ വീടുകളിലും ആവശ്യമായ പച്ചക്കറി ലഭ്യമാക്കുക, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തം​ഗം പ്രകാശന്‍ പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരികുമാർ എന്നിവര്‍ സംയുക്തമായി

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്നു; ചേളന്നൂർ സ്വദേശിയായ പതിനേഴുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

ചേളന്നൂർ: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ നരിക്കുനി മൂർഖൻകുണ്ട് കുളത്തിലാണ് സംഭവം. പത്തിലധികം വരുന്ന സഹപാഠികളൊപ്പം മൂർഖൻകുണ്ട് കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു നിഹാൽ. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. എല്ലാവരും വെള്ളത്തിൽ നിന്ന് കയറിയ

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. അനുഷ ഡോ. സബീഷ് ഡോ. ആര്യ ഡോ.ജസ്ന കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ. രാജു

error: Content is protected !!