Category: പ്രാദേശിക വാര്‍ത്തകള്‍

Total 13188 Posts

കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി

പേരാമ്പ്ര: കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി. പാലത്ത് പള്ളിപ്പൊയില്‍ പനായി വീട്ടില്‍ നിഹാല്‍ ഹനീഫയെയാണ് കാണാതായത്. പതിനെട്ട് വയസ്സാണ്. ഞായറായ്ച്ച ഉച്ചയ്ക്ക് പനായില്‍ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ് നിഹാല്‍. ഏറെ വൈകിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കാണാതായതായി മനസ്സിലായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 99952 70035 എന്ന നമ്പറിലോ കാക്കൂര്‍ സ്റ്റേഷനിലോ

100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. 100 രൂപ

കെ.എസ്.കെ.ടി.യു വാളൂർ നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വാളൂർ : കെ.എസ്.കെ.ടി.യു. നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ നിധിഷ് ടി.കെ മോഹനൻ ഷിനി ടി.വി തുടങ്ങിയവർ സംസാരിച്ചു. കോമള വല്ലി പി. രക്തസാക്ഷി പ്രമേയവും നസീമ കുഞ്ഞോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ എടക്കണ്ടി ചിരുതൈയ് അമ്മ

ലഹരിക്കെതിരെ കെെകോർക്കാം; അരിക്കുളത്ത് ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ

അരിക്കുളം: പഞ്ചായത്തിലെ നാലാം വാർഡിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.പി അശോകൻ അദ്ധ്യക്ഷ്യത വഹിച്ചു. കൊയിലാണ്ടി എക്സെസ് ഓഫീസർ ഷിജിത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. രമേശൻ മാസ്റ്റർ, സി രാമദാസ്, അമ്മത് പൊയിലങ്ങൽ, കെ.കെ

പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ ര‌‌‌ണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും

ഫറോക്ക്: ഫറോക്കിലെ ര‌‌‌ണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ്‌ മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ്‌ മോഷണം നടന്നത്‌. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ്‌ മോഷ്‌ടാക്കൾ അകത്തുകയറിയത്‌. പതിനാലര പവന്റെ ആഭരണങ്ങളാണ്‌ അബ്ദുൾ

നന്മണ്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം പൊട്ടിവീണു

നന്മണ്ട: ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം പൊട്ടിവീണ് അപകടം. നന്മണ്ട 14-ൽ ഇന്നലെ വെെകീട്ടായിരുന്നു സംഭവം. കാർ യാത്രികർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിയിൽനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറിനുമുകളിലേക്കാണ് മരം പൊട്ടിവീണത്. മരക്കൊമ്പുകൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടിനിന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ട്യൂഷന് പോവുന്നതിടെ വെള്ളക്കെട്ടില്‍ വീണു; താമരശ്ശേരിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

താമരശ്ശേരി: താമരശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിന്റെ മക്കളായ മുഹമ്മദ് ആദി(14), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ട്യൂഷന് പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തെ പറമ്പില്‍ കക്കൂസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച

ടൂറിസം സാധ്യതകളുടെ ചിറകിലേറുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അഭിമാനവും; കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് എസ്.കെ.സജീഷ്

പേരാമ്പ്ര: കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് പേരാമ്പ്ര സ്വദേശി എസ്.കെ സജീഷ്. പെരുവണ്ണാമൂഴി ചേര്‍മല ഉള്‍പ്പെടെ ടൂറിസത്തിന്റെ വികസനത്തിലേക്ക് ചിറകുവെച്ച് പറക്കുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അതോടൊപ്പം അഭിമാനവുമാവുകയാണ് സജീഷിന്റെ ഈ നേട്ടം. നേരത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗമായിരുന്ന സജീഷ് പേരാമ്പ്രയിലെ ചേര്‍മല ടൂറിസം സാധ്യത കണ്ടെത്തുന്നതിലും അതിന് തുടക്കം കുറിക്കുന്നതിലുമുള്‍പ്പെടെ

കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ (വീഡിയോ കാണാം)

കണ്ണൂര്‍: കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി റാഫിക്കിനാണ് പരിക്കേറ്റത്. അപകടത്തില്‍ ബസിന്റെ മുന്‍ചക്രം റാഫിക്കിന്റെ ശരീരത്തില്‍ കയറിയിങ്ങി. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും വന്ന ബൈക്ക് കണ്ണൂര്‍ ആശുപത്രി ഭാഗത്തേക്ക് പോകുകയായിരുന്ന ചങ്ങായി എന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍

പുലപ്രക്കുന്നിലെ അനധികൃത ഖനനം; ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍പ്പെട്ട പുലപ്രക്കുന്നില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. പുലപ്രക്കുന്നില്‍ നിന്നും മണ്ണ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പരിസരവാസികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്ന പ്രമേയം ഗ്രാമസഭ പാസ്സാക്കി. മഞ്ഞക്കുളം വി.ഇ.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമരസമിതി ഭാരവാഹി രവീന്ദ്രന്‍ വള്ളില്‍ പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍

error: Content is protected !!