Category: പ്രാദേശിക വാര്‍ത്തകള്‍

Total 12861 Posts

സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വടകരയിൽ നേതാക്കളുടെ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ മൗനജാഥ

വടകര: സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വടകരയിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളുടെ നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിച്ചു. അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മൗനജാഥയ്ക്ക് ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു

ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര ന​ഗരം

വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്. തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാ​ഗം

പ്രിയ സഖാവിന് വിട നൽകി വൈക്കിലിശ്ശേരിയും; സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വൈക്കിലിശ്ശേരിയിൽ സർവ്വകക്ഷി അനുശോചന യോഗം

വൈക്കിലിശ്ശേരി: പ്രിയ സഖാവ് സീതാറാം യച്ചൂരിക്ക് വിട നൽകി വൈക്കിലിശ്ശേരി നാടും. യെച്ചൂരിയുടെ നിര്യാണത്തിൽ സിപിഎം വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. മാങ്ങോട്ട് പാറയിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ കെ സജീവൻ അനുശോചന പ്രമേയം

പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകളിൽ നാട്; ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന

ചെമ്മരത്തൂർ: പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകൾ പുതുക്കി നാട്. മികച്ച നാടക സംവിധായകനുള്ള 1996 ലെ സംസ്ഥാനതല അവർഡ് ജേതാവാണ് പപ്പൻ ചെമ്മരത്തുർ. അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന നടത്തി. പ്രശസ്ത നടക സംവിധായകൻ പ്രമോദ് വേദ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടക

ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു

ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away  

മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ. Description: Maniyur Pulayankandi Meethal Narayani passed away

വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍; 19 മുതല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം

വടകര: അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ക്കിങ് ഏരിയ സെപ്തംബര്‍ 19ന് തുറന്നു കൊടുക്കും. ഇതോടെ സ്റ്റേഷനിലെ പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട

‘മരുന്നുകളുടെ ക്ഷീണം മാറുമ്പോള്‍ ഉന്മേഷത്തോടെ സംസാരിക്കുമായിരുന്നു, അസുഖത്തിനിടയിലും പാർട്ടി സമ്മേളന തിരക്കുകളില്‍’; യെച്ചൂരിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹായിയും വളയം സ്വദേശിയുമായ നിതിൻ പറയുന്നു

ന്യൂഡല്‍ഹി: പനിയും ചുമയും പിടിപെട്ട് ക്ഷീണിച്ചപ്പോഴും അവസാനനാളുകളിലും പാര്‍ട്ടി സമ്മേളനകാലത്തെ തിരക്കുകളിലായിരുന്നു സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിന്‌റെ സംഘടനാരേഖകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ആഗസ്ത് എട്ടിന് അദ്ദേഹത്തിന് തിമിര ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ രണ്ട്-മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം എ.കെ.ജി ഭാവനിലേക്ക് തിരികെയെത്തുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. യെച്ചൂരി ചുമയ്ക്കുന്നത്

മഞ്ഞപ്പിത്തം പടരുന്നു; ചങ്ങരോത്ത് പഞ്ചായത്തില്‍ പത്ത് ദിവസം ആഘോഷ പരിപാടികള്‍ക്ക് വിലക്ക്‌, പാലേരിയില്‍ കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എല്ലാ പൊതു ആഘോഷപരിപാടികളും പത്തു ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ഇന്നലെ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മാത്രമല്ല മഞ്ഞപ്പിത്തം തടയാൻ വാർഡുതലത്തിൽ ആർ.ആർ.ടി യോഗം ചേർന്ന് ആവശ്യമായ ഇടപെടൽ നടത്താനും,

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, റോഡരികില്‍ രക്തം വാര്‍ന്നു കിടന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെട്ടു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. റിയാസിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റോഡരികില്‍ തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം അവിടെ കിടന്നു. പിന്നീട് നാട്ടുകാരെത്തി റിയാസിനെ

error: Content is protected !!