Category: പ്രാദേശിക വാര്‍ത്തകള്‍

Total 13181 Posts

അയനിക്കാട് കളരിപ്പടിക്കല്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്

കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു

മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ച് ഡിവൈഎഫ്‌ഐ

പേരാമ്പ്ര: മണിപ്പൂരില്‍ കഴിഞ്ഞ രണ്ടര മാസക്കാലമായി തുടരുന്ന കലാപത്തിലും വംശഹത്യയിലും പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ചു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ ജ്വാല തെളിയിച്ചത്. തുടര്‍ന്ന് പ്രവർത്തകർ മണിപൂര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ജില്ലാ

നരിക്കുനിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം; ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമായ നിധിന്‍ നിലമ്പൂരും കൂട്ടാളികളും അറസ്റ്റില്‍

നരിക്കുനി: നരിക്കുനി എംസി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ ഗൂര്‍ഖ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അന്വേഷണത്തിനൊടുവില്‍ കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. ചാരിറ്റി പ്രവര്‍ത്തകന്‍ നിധിന്‍ നിലമ്പൂൂരും കൂട്ടാളികളുമാണ് പിടിയിലായിരിക്കുന്നത്. നിലമ്പൂൂര്‍ പോത്തുകല്ല് സ്വദേശികളായ നിധിന്‍ കൃഷ്ണന്‍ (നിതിന്‍ നിലമ്പൂൂര്‍ 26), പരപ്പന്‍ വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34)വെള്ളിമണ്ണ ഏലിയ

പേരാമ്പ്രയില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള; 51 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കി

പേരാമ്പ്ര: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയിൽ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 51 സ്ഥാപനങ്ങള്‍ക്ക് മേളയുടെ ഭാഗമായി ലൈസന്‍സ് നല്‍കി. മുളിയങ്ങല്‍, വെള്ളിയൂര്‍, ചെമ്പ്ര, ചക്കിട്ടപ്പാറ എന്നിവിയങ്ങളിലാണ് ഭക്ഷ്യ വകുപ്പിന്റെ വാഹനങ്ങള്‍ സഞ്ചരിച്ച് ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടത്തിയത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ട

ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍

പോക്സോ കേസ് പ്രതിയായ കൊയിലാണ്ടി മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ്

അരിക്കുളം കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ശ്രീധരന്‍(എരവട്ടൂര്‍), ശാരദ(കൂമുള്ളി), സുധ(മഞ്ഞക്കുളം), പരേതയായ ജാനകി(ചാലിക്കര). സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു

മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു.

കൂട്ടുകാർക്കൊപ്പം കുളിക്കാ‌നെത്തിയത് അന്ത്യയാത്രയായി; ബാലുശ്ശേരിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

ബാലുശ്ശേരി: കൂട്ടുകാർക്കൊപ്പം കുളിക്കാൻപോയപ്പോൾ ഒഴുക്കിൽപെട്ട് മരിച്ച മിഥിലാജിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു ദുരന്തക്കയമായി മാറുമെന്ന്. ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍

error: Content is protected !!