Category: പ്രാദേശിക വാര്‍ത്തകള്‍

Total 13178 Posts

ആറ് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാം; കായണ്ണയിലെ കുടിവെള്ള ക്ഷാമത്തിനായി ഭൂതല ജലസംഭരണി

കായണ്ണബസാർ: ജൽ ജീവൻ മിഷന്റെ ഭാഗമായി കായണ്ണയിൽ നിർമ്മിക്കുന്ന ജലസംഭരണിയുടെ പ്രവൃത്തി ഉദ്‌ഘാടനം കെ.എം സച്ചിൻ ദേവ് എ എൽ എ. നിർവഹിച്ചു. മൊട്ടന്തറയിൽ നിർമ്മിക്കുന്ന ആറ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണി കായണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും. പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണ ശാലയിൽ നിന്നുമാണ് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്.

കരിയാത്തുംപാറയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്; ജില്ലയിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും തങ്കമല ക്വാറിയുടേത് ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിരോധനം

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തങ്കമല ക്വാറിയുടേത് ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്

ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി വിളിക്കാനെത്തിയ ജീവനക്കാരൻ കണ്ടത് അനക്കമില്ലാത്ത ഭാസ്കരനെ; കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരും

മേപ്പയ്യൂർ: കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പെെലറ്റായി പോകേണ്ടിയിരുന്ന കെ.കെ ഭാസ്ക്കരനെയാണ് നിശ്ചലനായി സഹപ്രവർത്തകർ പിന്നീട് കാണുന്നത്. ഹൃദയാഘാതമാണ് ഭാസ്ക്കരന്റെ ജീവൻ കവർന്നതെന്നതാണ് പ്രഥമിക നി​ഗമനം. കൽപ്പത്തൂർ സ്വദേശി കെ.കെ.ഭാസ്കരനെ ഇന്ന് രാവിലെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ

കേരളതനിമയും നാടൻ രുചിയുമായി പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങൾ; നൊച്ചാട് പഞ്ചായത്തിൽ കർക്കിടക ചന്ത

കർക്കിടക ചന്തക്ക് തുടക്കമായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് കടുംബശ്രീയുടെ കർക്കിടക ചന്തക്ക് തുടക്കമായി. വെള്ളിയൂരിലെ ജനകീയ ഹോട്ടലിന് സമീപം ആരംഭിച്ച കർക്കിടക ചന്തയുടെ ഉദ്ഘാടനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ നിർവഹിച്ചു. കർക്കിടക മാസത്തിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കർക്കിടക ചന്ത ഒരുക്കിയിരിക്കുന്നത്. കേരളതനിമയും നാടൻ രുചിയും നിലനിർത്തുന്ന പരമ്പരാഗത

തെങ്ങും കവുങ്ങും വാഴയുമുൾപ്പെടെയുള്ള വിളകളെല്ലാം പിഴുതെറിഞ്ഞ് നശിപ്പിക്കും, റോഡിലൂടെയുള്ള യാത്രയും ഭയത്തോടെ; കാട്ടാനക്കൂട്ടം കാരണം സ്വസ്ഥത നഷ്ടപ്പെട്ട് ചെമ്പനോട, പന്നിക്കോട്ടൂര്‍ നിവാസികൾ

ചക്കിട്ടപ്പാറ: പകലന്തിയോളം മണ്ണില്‍ പണിയെടുത്ത് പരിപാലിക്കുന്ന വിളകള്‍ക്ക് രാത്രിയില്‍ ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വനമേഖലയോട് അടുത്ത പ്രദേശങ്ങളിലെ കര്‍ഷകര്‍. രാത്രിയും പുലര്‍ച്ചെയുമെല്ലാം കൂട്ടംചേര്‍ന്ന് എത്തുന്ന കാട്ടാനകളുടെ ശല്യമാണ്. നേരം ഇരുട്ടിയാല്‍ മുതുകാട് ചെമ്പനോട റൂട്ടില്‍ വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ റോഡിലൂടെ ആനകളെ ഭയക്കാതെ യാത്ര ചെയ്യാനാവില്ല. സ്വന്തം തോട്ടം എന്നാണ് ഈ ആനകളുടെ

എല്ലാ വാർഡുകളിലും മിനി എം.സി.എഫ്, കംബോസ്റ്റ് ബിറ്റ് വിതരണം, ഹരിത ഓഡിറ്റിംങ്ങ്; മാലിന്യ മുക്ത പഞ്ചായത്താകാനൊരുങ്ങി നൊച്ചാട്

നൊച്ചാട്: മാലിന്യ മുക്ത പഞ്ചായത്താക്കി നൊച്ചാടിനെ മാറ്റാൻ വെെവിധ്യമാർന്ന പരിപാടികളുമായി പഞ്ചായത്ത് അധികൃതർ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ഓഡിറ്റിംങ്ങ് ഉൾപ്പെടെ നടപ്പിലാക്കി 2024 ഓടെ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനാണ് ലക്ഷ്യം. പഞ്ചായത്തിന്റെയും ഹരിത കർമ്മസേനയെയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ആദ്യഘട്ട

മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ധര്‍ണ നടത്തി ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒരു മാസമായി പഞ്ചായത്തിലെ

അയനിക്കാട് കളരിപ്പടിക്കല്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്

കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു

മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ച് ഡിവൈഎഫ്‌ഐ

പേരാമ്പ്ര: മണിപ്പൂരില്‍ കഴിഞ്ഞ രണ്ടര മാസക്കാലമായി തുടരുന്ന കലാപത്തിലും വംശഹത്യയിലും പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ചു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ ജ്വാല തെളിയിച്ചത്. തുടര്‍ന്ന് പ്രവർത്തകർ മണിപൂര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ജില്ലാ

error: Content is protected !!