Category: പ്രാദേശിക വാര്‍ത്തകള്‍
ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തി; നാദാപുരം കക്കംവള്ളിയിൽ മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്
നാദാപുരം: കക്കം വള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തന വിലക്ക്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും, ദുർഗന്ധം വമിക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും, മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തിയതിനുമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷണ ഉൽപ്പന്നങ്ങൾ വിതരണം നടത്തിയതിന് ചേലക്കാടുള്ള മർവ സ്റ്റോറിന്റെ പ്രവർത്തനവും താൽക്കാലികമായി നിർത്തലാക്കി. ഹെൽത്തി കേരള
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച
വടകര: എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച ആരംഭിക്കും. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിലാണ് ഫോട്ടോ എക്സിബിഷൻ നടക്കുക. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം. സുധൻ , അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം ,രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും
എ.കെ.ജി ഫുട്‌ബോൾ മേള: ബ്ലാക്ക്‌സൺ തിരുവോടിനെ തകർത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലിൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി ഫുട്‌ബോൾ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലിൽ ബ്ലാക്‌സൺ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനൽ ഉറപ്പിച്ചത്. നാളെ രാത്രിയോടെ ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലിൽ നാളെ ഏഴ് മണിക്ക് ചെൽസി വെള്ളിപറമ്പും ജനറൽ എർത്ത്
പയ്യോളി തോലേരി ടൗണിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികൻ മരിച്ചു. വാലിക്കുനി കണ്ണൻ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂർ പയ്യോളി പേരാമ്പ്ര റോഡിൽ തോലേരി ടൗണിൽ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തിൽ റോഡിലേക്ക്
ഷോക്കടിച്ച് തെറിച്ച് വീണു; നരിക്കാട്ടേരിയിൽ തെങ്ങ് കയറ്റ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ
നാദാപുരം: തെങ്ങ് കയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ. നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബു ( 60 )നാണ് ഷോക്കേറ്റത്.ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം. തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഏണി ഇലക്ട്രിക് ലൈനിൽ തട്ടിയതിനെ തുടർന്ന് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. സമീപത്ത്
തൂണേരിയിൽ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നാദാപുരം: തൂണേരിയിൽ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിദ ഫാത്തിമയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ് ഫിദ. വിവാഹം
ചോറോട് ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ; 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾക്ക് അംഗീകാരം
വടകര: പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 1,79,82,403 രൂപ ഓൺ ഫണ്ട് ഉൾപ്പെടെ 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾ അംഗീകരിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ പദ്ധതി
മാലിന്യമുക്ത നവകേരളത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട്; ചോറോട് വണ്ണാത്തിമൂലത്തോട് ശുചീകരിച്ചു
ചോറോട്: മാലിന്യമുക്തം നവകേരളം – ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ‘വണ്ണാത്തിമൂലത്തോട് ശുചീകരണവും നീർത്തട നടത്തവും’ സംഘടിപ്പിച്ചു. രാവിലെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗം സി നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റീന പി.പി സ്വാഗതം പറഞ്ഞു.
‘ഓർക്കാട്ടേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമിക്കണം’; ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് ശില്പശാല
ഓർക്കാട്ടേരി: ഓർക്കാട്ടേരിയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമിക്കാനുള്ള പദ്ധതിക്ക് രൂപം നൽകണമെന്ന് ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് ശില്പശാല ആവശ്യപ്പെട്ടു. ആദിയൂരിൽ നടന്ന ശില്പശാല ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഒ.പി.കെ.യിൽനിന്ന് ആരംഭിച്ച് കളിയാംവള്ളിയിൽ അവസാനിക്കുന്ന രൂപത്തിൽ മുൻപുണ്ടായിരുന്ന നിർദേശം ശാസ്ത്രീയമായി പരിശോധിച്ച് ഉടൻ സർവേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്
കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ വഴിമുടക്കി കാറുകളില്‍ അപകടകരമായ യാത്ര; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് വളയം പോലീസ്
വളയം: കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കല്ലാച്ചി സ്വദേശിയായ വരനും കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കുമെതിരെയാണ് ബി.എൻ.എസ് ആക്ട് പ്രകാരം വളയം പൊലീസ് കേസ് എടുത്തത്. അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം സൃഷ്ടിച്ചു, പുളിയാവ് റോഡില്‍ പടക്കം പൊട്ടിച്ചു