Category: പ്രാദേശിക വാര്‍ത്തകള്‍

Total 13152 Posts

‘രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്’; കണ്ണൂക്കരയിൽ ഹൈവേ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നത് നേരിൽ കണ്ട അനുഭവം പങ്കുവച്ച് പഞ്ചായത്തം​ഗം

കണ്ണൂക്കര: ദേശീയപാതയിൽ കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പഞ്ചായത്തം​ഗംവും സുഹൃത്തും. ഒഞ്ചിയം പഞ്ചാത്ത് രണ്ടാം വാർഡ് അം​ഗം വി ​ഗോപാലകൃഷ്ണനും സുഹൃത്തുമാണ് രക്ഷപ്പെട്ടത്. മേലെ കണ്ണൂക്കര കോൺക്രീറ്റ് ചെയ്ത ഹൈവേ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായെന്ന് പ്രദേശവാസി വിളിച്ചു പറ‍ഞ്ഞതിനെ തുടർന്നാണ് ​തങ്ങൾ സ്ഥലത്തെത്തിയത് . ഇത് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് മണ്ണ് ഇടിഞ്ഞ്

വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു

ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകൾ ദൂരത്തിൽ

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; പുതുക്കിയ വില അറിയാം

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. അതേസമയം, ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. 2024 മെയ് 1ന് 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 19രൂപ കുറച്ചിരുന്നു. പുതിയ മാസം ആരംഭിക്കുന്നതോടെ പാചകവാതക

വെള്ളം കെട്ടി നിന്ന് തോടിന് സമാനമായി അഴിയൂര്‍ കരുവയലിൽ പുളിയേരി നട റോഡ്‌; വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

അഴിയൂർ: കരുവയലിൽ നിന്ന് പുളിയേരി നടയിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു. പ്രദേശവാസികളും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് ഈ വഴി ദിനം പ്രതി നടന്നുപോവുന്നത്. റോഡില്‍ നിറയെ വെള്ളമായതിനാല്‍ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും സ്‌ക്കൂളില്‍ പോകുന്ന കൊച്ചുകുട്ടികള്‍ക്കും ഇതിലൂടെയുള്ള യാത്ര

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ സൈമൺ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ച്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തണ്ടോറ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. ഈസ്റ്റ് പേരാമ്പ്ര നിവാസികളുടെ പ്രവാസി സംഘടനയായ ‘ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ’ യുടെ പത്താം വാർഷിക ആഘോഷ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളയാട്ടുകണ്ടി മുക്കിലെ കൂട്ടായ്മ ഓഫീസ് പരിസരത്ത്

വടകരയിലെ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനും അധ്യാപകനുമായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി അന്തരിച്ചു

പതിയാരക്കര: ചീനം വീട് യു.പി സ്‌ക്കൂള്‍, ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് എന്നിവിടങ്ങളിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനും

റിട്ട: തഹസിൽദാർ അരൂർ സി.ആർ.രാഘവൻ അടിയോടി അന്തരിച്ചു

വടകര: റിട്ട: തഹസിൽദാർ അരൂർ ശ്രീരഞ്ജിനിയിൽ സി.ആർ.രാഘവൻ അടിയോടി അന്തരിച്ചു. 79 വയസ്സായിരുന്നു. ഭാര്യ: രാധ അമ്മ, മക്കൾ: രഞ്ജിത്ത് (ബഹറിൻ), രജീഷ്, രജീന (അധ്യാപിക, കരിയാട് ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: ബൈജുനാഥ് മറുപടത്ത് (മാനേജർ മഹേന്ദ്ര ഫിനാൻസ് കോഴിക്കോട്), പ്രിയങ്ക. സഹോദരങ്ങൾ: പത്മനാഭൻ അടിയോടി, ബാലകൃഷ്ണൻ അടിയോടി, പത്മാവതി അമ്മ, ഭാസ്കരൻ അടിയോടി,

ഈ ഞാറ്റുവേലയിൽ വീട്ടിൽ തൈകൾ വെച്ചു പിടിപ്പിക്കണ്ടെ?; ഏറാമലയിൽ ഞാറ്റുവേല ചന്ത തുടങ്ങി

ഏറാമല: ഏറാമലയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. സംസ്ഥാന കാർഷിക വികസന ക്ഷേമ വക്കുപ്പ്, ഏറാമല പഞ്ചായത്ത്, കൃഷി ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്. തെങ്ങിൻ തൈകൾ, വിവിധ തരം കവുങ്ങിൻ തൈകൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ തുടങ്ങി നിരവധി നടീൽ ഇനങ്ങൾ ഞാറ്റുവേല ചന്തയിൽ ഉണ്ട്. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

‘വിജയം അളക്കേണ്ട മാനദണ്ഡം വിജയി കടന്നുവന്ന വഴികളാവണം’; കെ.കെ രമ എം.എൽ.എയുടെ ‘വൈബ് വിജയാരാവത്തില്‍’ എം.പി ഷാഫി പറമ്പില്‍

വടകര: ഒരിക്കൽ നേടുന്ന വിജയത്തെ അളക്കേണ്ടത് ആ ഒരു പ്രകടനം മാത്രം മുൻ നിർത്തിയാവരുതെന്നും ആ വിജയത്തിലേക്കെത്താൻ അയാൾ താണ്ടിയ വഴികളെയും കൂടി കണക്കിലെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി. കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം വിജയാരവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന്‍ എന്ന റിസ്വാന്‍ അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍

error: Content is protected !!